
















ടിവികെ നേതാവും നടനുമായ വിജയ് പള്ളിയില്‍ പ്രാര്‍ത്ഥിച്ചതിനെതിരെ വിമര്‍ശനവുമായി ഡിഎംകെ. യൂദാസിന്റെ ചുംബനത്തിന് സമാനമെന്ന് പി.വില്‍സന്‍ എംപി വിമര്‍ശിച്ചു. വിജയിയുടേതും വഞ്ചനയുടെ ചുംബനം തന്നെയാണെന്നും അദ്ദേഹം പറഞ്ഞു. എഫ്‌സിആര്‍എ ചര്‍ച്ചയായപ്പോള്‍ വിജയ് എന്തുകൊണ്ട് പ്രതികരിച്ചില്ലെന്ന് ചോദിച്ച അദ്ദേഹം പള്ളിക്കുള്ളില്‍ ഫോട്ടോ എടുത്താല്‍ ക്രിസ്ത്യാനികള്‍ വീഴില്ലെന്നും വ്യക്തമാക്കി.
അതേസമയം, ഇഡിക്കെതിരെ ഡിഎംകെ മന്ത്രി കെ.എന്‍.നെഹ്റു രം?ഗത്തെത്തി. സ്റ്റാലിനെ തൊടാന്‍ കേന്ദ്ര ഏജന്‍സികള്‍ക്ക് കഴിയില്ലെന്നും മറ്റ് പ്രതിപക്ഷ സംസ്ഥാനങ്ങളിലെ തന്ത്രങ്ങള്‍ തമിഴ്‌നാട്ടില്‍ ജയിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. കോടതിയുടെ പരിഗണനയിലായതിനാല്‍ ജോലിയ്ക്ക് കോഴയെന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ആരോപണത്തിന് തത്ക്കാലം മറുപടിയില്ല. വിജയിയുടെ തിരുച്ചിറപ്പള്ളി മണ്ഡലത്തില്‍ ഡിഎംകെ ജയിക്കുമെന്നും ഡെല്‍റ്റ ജില്ലകള്‍ ഡിഎംകെ സഖ്യം തൂത്തുവാരുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.