CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
51 Minutes 30 Seconds Ago
Breaking Now

ഇരട്ട പെണ്‍മക്കളെ കൊലപ്പെടുത്തി പിതാവ്

ശശി വിഷാദരോഗത്തിന് അടിമയായിരുന്നുവെന്നും അവരുടെ വീട്ടില്‍ ഒന്നിലധികം സിസിടിവി ക്യാമറകള്‍ സ്ഥാപിച്ചിരുന്നുവെന്നും രേഷ്മ പറഞ്ഞു

ഉത്തര്‍പ്രദേശിലെ കാണ്‍പൂരില്‍ അച്ഛന്‍ ഇരട്ടപ്പെണ്‍മക്കളെ കഴുത്തറുത്ത് കൊലപ്പെടുത്തി. ഞായറാഴ്ച പുലര്‍ച്ചെയാണ് ക്രൂരമായ കൊലപാതകം നടന്നത്. 48 വയസ്സുകാരനായ ശശി രഞ്ജന്‍ മിശ്ര തന്റെ ഫ്‌ലാറ്റില്‍ 11 വയസ്സുള്ള ഇരട്ട പെണ്‍മക്കളെ കഴുത്തറുത്ത് കൊലപ്പെടുത്തുകയായിരുന്നു. തുടര്‍ന്ന് പ്രതിപൊലീസിനെ വിളിച്ച് കൊലപാതക വിവരം അറിയിച്ചു. മെഡിക്കല്‍ റപ്പായി ജോലി നോക്കുകയാണ് ഇയാള്‍. ബിഹാറിലാണ് ജോലി. ഭാര്യ രേഷ്മ, ഇരട്ട പെണ്‍മക്കളായ റിദ്ധി, സിദ്ധി, ആറ് വയസ്സുള്ള മകന്‍ എന്നിവരോടൊപ്പമാണ് താമസിച്ചിരുന്നത്.

ഭാര്യയ്ക്ക് അവിഹിത ബന്ധമുണ്ടെന്ന് അയാള്‍ സംശയിച്ചിരുന്നുവെന്നും, മകനോടൊപ്പം ജീവിക്കണമെന്നും പെണ്‍മക്കളെ താന്‍ പരിപാലിക്കുമെന്നും പലപ്പോഴും ഭാര്യയോട് ആവശ്യപ്പെടാറുണ്ടെന്നും പൊലീസ് പറഞ്ഞു. ശശി വിഷാദരോഗത്തിന് അടിമയായിരുന്നുവെന്നും അവരുടെ വീട്ടില്‍ ഒന്നിലധികം സിസിടിവി ക്യാമറകള്‍ സ്ഥാപിച്ചിരുന്നുവെന്നും രേഷ്മ പറഞ്ഞു. ശശി അവരുടെ പെണ്‍മക്കളുടെ മുറികളില്‍ കയറാന്‍ പോലും അനുവദിക്കുന്നില്ലെന്നും അവര്‍ ആരോപിച്ചു. ശനിയാഴ്ച അത്താഴം കഴിച്ച ശേഷം ശശി പെണ്‍കുട്ടികളെ ഉറങ്ങാന്‍ കൊണ്ടുപോയി. 

പുലര്‍ച്ചെ 2:30 ഓടെ അയാള്‍ പെണ്‍മക്കളില്‍ ഒരാളെ വാഷ്റൂമിലേക്ക് കൊണ്ടുപോയി കൊലപ്പെടുത്തി. പിന്നാലെ രണ്ടാമത്തെ മകളെയും കൊലപ്പെടുത്തി. രണ്ട് മണിക്കൂറിന് ശേഷം, അയാള്‍ പോലീസിന്റെ വിളിച്ച് വിവരം അറിയിച്ചു. ഫ്‌ലാറ്റിലെത്തിയ പൊലീസ്, കഴുത്തറുത്ത് രക്തത്തില്‍ കുളിച്ച് കിടക്കുന്ന രണ്ട് പെണ്‍കുട്ടികളെയും കണ്ടെത്തി. പശ്ചിമ ബംഗാള്‍ സ്വദേശിയായ രേഷ്മ, കാണ്‍പൂരിലെ ഒരു ബ്യൂട്ടി പാര്‍ലറില്‍ ജോലി ചെയ്യുന്നതിനിടെയാണ് ശശിയെ കണ്ടുമുട്ടിയത്. 2014 ല്‍ വിവാഹിതരായി. 

 




കൂടുതല്‍വാര്‍ത്തകള്‍.