CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
4 Hours 32 Minutes 46 Seconds Ago
Breaking Now

ലൈംഗിക ശേഷി വര്‍ധിപ്പിക്കുന്ന മരുന്ന് കഴിച്ച് പ്രതിശ്രുത വധുവിനെ ഫ്‌ലാറ്റിലേക്ക് ക്ഷണിച്ചു, യുവതി എത്തും മുമ്പേ മരണം; അമിത ഡോസാകാം മരണ കാരണമെന്ന് പൊലീസ്

മുറിയില്‍ നിന്ന് ചില മരുന്നുകളുടെയും ആരോഗ്യ സപ്ലിമെന്റുകളുടെയും പൊതികള്‍ കണ്ടെടുത്തതായി പൊലീസ് പറഞ്ഞു.

ഗുരുഗ്രാമില്‍ ലൈംഗികശേഷി വര്‍ദ്ധിപ്പിക്കുന്ന മരുന്നുകള്‍ അമിതമായി ഉപയോഗിച്ചതിനെ തുടര്‍ന്ന് യുവാവ് മരിച്ചു. സ്വന്തം ഫ്‌ലാറ്റിലാണ് 29കാരനായ രോഹിത് ലാല്‍ എന്ന യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. പ്രതിശ്രുത വധുവിനെ ഫ്‌ലാറ്റിലേക്ക് ക്ഷണിച്ച ശേഷം, ഇയാള്‍ അമിതമായി മരുന്ന് കഴിക്കുകയായിരുന്നുവെന്നാണ് പൊലീസിന്റെ നി?ഗമനം. ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു മരണം. പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം മൃതദേഹം കുടുംബത്തിന് വിട്ടുകൊടുത്തു. സെക്ടര്‍ 53 ലെ വാടക പിജി ഫ്‌ലാറ്റിലായിരുന്നു ഇയാളുടെ താമസം.

മുറിയില്‍ നിന്ന് ചില മരുന്നുകളുടെയും ആരോഗ്യ സപ്ലിമെന്റുകളുടെയും പൊതികള്‍ കണ്ടെടുത്തതായി പൊലീസ് പറഞ്ഞു. നാഗ്പൂര്‍ സ്വദേശിയായ രോഹിത് ലാല്‍, ദില്ലിയിലെ ക്വാളിറ്റി കൗണ്‍സില്‍ ഓഫ് ഇന്ത്യയുടെ ഓഫീസിലെ ജീവനക്കാരനായിരുന്നു. വ്യാഴാഴ്ച രാവിലെ ലാലിന്റെ സഹപ്രവര്‍ത്തകന്‍ പോലീസില്‍ അറിയിച്ചപ്പോഴാണ് സംഭവം പുറത്തറിഞ്ഞത്.

സഹപ്രവര്‍ത്തകന്റെ കൂടെയായിരുന്നു ഇയാള്‍ പതിവായി ഓഫിസില്‍ എത്താറുണ്ടായിരുന്നത്. എന്നാല്‍ ആ ദിവസം ലാല്‍ ഫോണെടുക്കുകയോ മുറിയുടെ വാതില്‍ തുറക്കുകയോ ചെയ്തില്ല.വിവരം അറിയിച്ചതിനെ തുടര്‍ന്ന് പൊലീസ് സ്ഥലത്തെത്തി വാതില്‍ പൊളിച്ച് അകത്ത് കയറിയപ്പോള്‍ യുവാവ് കട്ടിലില്‍ കിടക്കുന്നത് കണ്ടെത്തി. മുറിയില്‍ നിന്ന് ചില മരുന്നുകളുടെയും ആരോഗ്യ സപ്ലിമെന്റുകളുടെയും പൊതികള്‍ കണ്ടെടുത്തതായി പൊലീസ് പറഞ്ഞു. പ്രാഥമിക അന്വേഷണത്തില്‍ ലാല്‍ തന്റെ പ്രതിശ്രുത വധുവിനെ ക്ഷണിച്ചിരുന്നുവെന്നും എന്നാല്‍ അതിനുമുമ്പ് അദ്ദേഹം മരിച്ചുപോയെന്നും അന്വേഷണ ഉദ്യോഗസ്ഥന്‍ പറഞ്ഞു.

 




കൂടുതല്‍വാര്‍ത്തകള്‍.