CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
8 Minutes 15 Seconds Ago
Breaking Now

സോഫ്റ്റ് വെയര്‍ എന്‍ജിനീയര്‍ക്ക് വിവാഹ വാഗ്ദാനം നല്‍കി 9.35 കോടി രൂപ വഞ്ചിച്ചു ; യുകെ സ്വദേശിയുടെ പരാതിയില്‍ ബിഗ് ബോസ് മത്സരാര്‍ത്ഥിയ്‌ക്കെതിരെ കേസ്

നടി മോഹന വാഗ്ദാനം നല്‍കി സ്വത്തുക്കളടക്കം വാങ്ങിയെന്നാണ് പരാതിയില്‍ പറയുന്നത്

സോഫ്റ്റ് വെയര്‍ എന്‍ജിനീയര്‍ക്ക് വിവാഹ വാഗ്ദാനം നല്‍കി 9.35 കോടി രൂപ വഞ്ചിച്ച കേസില്‍ ടോളിവുഡ് നടിയും ബിഗ് ബോസ് മത്സരാര്‍ത്ഥിയുമായ യുവതിക്കെതിരെ കേസെടുത്ത സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. നടി മോഹന വാഗ്ദാനം നല്‍കി സ്വത്തുക്കളടക്കം വാങ്ങിയെന്നാണ് പരാതിയില്‍ പറയുന്നത്. കുടുംബാംഗങ്ങളായ മൂന്ന് പേര്‍ക്കെതിരെയും സെന്‍ട്രല്‍ ക്രൈം സ്റ്റേഷന്‍ (സിസിഎസ്) പോലീസ് വഞ്ചന കുറ്റം ചുമത്തി. ബിഎന്‍എസ് സെക്ഷന്‍ 318 (വഞ്ചന) പ്രകാരം കേസെടുത്തു. നടി അഷു റെഡ്ഡിക്കെതിരെയാണ് പൊലീസ് കേസെടുത്തത്. യുകെയില്‍ സോഫ്റ്റ്വെയര്‍ എഞ്ചിനീയറായ യെനുമല സത്യനാരായണ മൂര്‍ത്തിയുടെ പരാതിയിലാണ് നടപടി. തന്റെ മകന്‍ ധര്‍മ്മേന്ദ്രയെ വിവാഹം കഴിക്കാമെന്ന് പറഞ്ഞു വിശ്വസിപ്പിച്ച് നടി വന്‍ തുക കൈക്കലാക്കിയെന്നാണ് പരാതിയില്‍ പറയുന്നത്. 2018 ല്‍ ഹൈദരാബാദിലുള്ള കുടുംബത്തെ സന്ദര്‍ശിക്കാന്‍ പോയപ്പോഴാണ് യുവാവ് നടിയെ പരിചയപ്പെട്ടതെന്ന് പൊലീസ് പറഞ്ഞു. യുഎസില്‍ പഠിക്കുകയാണെന്നാണ് നടി പറഞ്ഞത്. രണ്ട് മാസത്തിനുള്ളില്‍ ഇരുവരും സുഹൃത്തുക്കളായി. ഒടുവില്‍ യുവതി വിവാഹ വാ?ഗ്ദാനം നല്‍കി. 

യുവാവ് വിവാഹമോചിതനാണെന്നത് പ്രശ്‌നമില്ലെന്നും അറിയിച്ചു. പിന്നീട് പല കാരണങ്ങള്‍ പറഞ്ഞ് ഇയാളില്‍ നിന്ന് പണം ഈടാക്കുകയായിരുന്നു. ഫ്‌ലാറ്റ്, സ്വര്‍ണം, കാര്‍ എന്നിവ വാങ്ങാനും ഇയാളില്‍ നിന്ന് പണം ഈടാക്കി. നടിയെ കൂടാതെ അവരുടെ കുടുംബവും തന്നില്‍ നിന്ന് പണം വാങ്ങിയതായി യുവാവ് ആരോപിച്ചു. എന്നാല്‍ വിവാഹക്കാര്യം പറഞ്ഞപ്പോള്‍ നടി ഒഴിഞ്ഞുമാറി. 2020 ജൂലൈയില്‍ കുടുംബങ്ങള്‍ തമ്മില്‍ കാണാമെന്ന് യുവാവ് പറഞ്ഞപ്പോള്‍ നടി പൂര്‍ണമായി നിരസിച്ചു. 

വാങ്ങിയ പണം തിരികെ നല്‍കാന്‍ ആവശ്യപ്പെട്ടപ്പോള്‍, ടോളിവുഡിലെ ഒരു പ്രമുഖ നടന്റെ നിര്‍ബന്ധപ്രകാരം, പ്രതി 70 ലക്ഷം രൂപ നല്‍കാമെന്ന് സമ്മതിക്കുകയും പോസ്റ്റ്-ഡേറ്റഡ് ചെക്കുകള്‍ നല്‍കുകയും ചെയ്തു. എന്നാല്‍ ചെക്ക് മടങ്ങി. 2020 നവംബറില്‍ നടിയുടെ കുടുംബം തന്നെ ബന്ധപ്പെട്ടുവെന്നും വേര്‍പിരിയലിനുശേഷം നടി വിഷാദത്തിലേക്ക് വഴുതിപ്പോയെന്നും തന്നെ കാണാനും ബന്ധം പുനരാരംഭിക്കാനും അവര്‍ പ്രേരിപ്പിച്ചുവെന്നും പറഞ്ഞു. നടി ആവശ്യപ്പെട്ടതനുസരിച്ച്, വിവാഹം കഴിക്കാന്‍ സമ്മതിച്ചു. എന്നാല്‍, 2025 ജൂലൈയില്‍ അവര്‍ വീണ്ടും പിന്മാറി. തുടര്‍ന്നാണ് അദ്ദേഹം പരാതി നല്‍കിയത്.

 

 

 




കൂടുതല്‍വാര്‍ത്തകള്‍.