CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
2 Hours 12 Minutes 58 Seconds Ago
Breaking Now

മുഖ്യമന്ത്രി പട്ടികയില്‍ തന്റെ പേര് വിട്ടുപോയതാകും ; കെ മുരളീധരന്‍

ഫ്‌ലക്‌സ് വെച്ചതുകൊണ്ടോ ജാഥ നടത്തിയത് കൊണ്ടോ ഒന്നും തീരുമാനം ആകില്ല.

കേരളത്തിലെ മുഖ്യമന്ത്രി ചര്‍ച്ചയില്‍ പ്രതികരണവുമായി കോണ്‍ഗ്രസ് നേതാവ് കെ മുരളീധരന്‍. കാര്യങ്ങള്‍ നല്ല നിലയില്‍ പോകുമെന്നും ജനങ്ങള്‍ക്ക് ബുദ്ധിമുട്ട് ഉണ്ടായിട്ടില്ലെന്നും കെ മുരളീധരന്‍ പറഞ്ഞു. പ്രകടനങ്ങള്‍ ശരിയല്ല. മുഖ്യമന്ത്രി പട്ടികയില്‍ തന്റെ പേര് വിട്ടുപോയതാകും. ഫ്‌ലക്‌സ് വെച്ചതുകൊണ്ടോ ജാഥ നടത്തിയത് കൊണ്ടോ ഒന്നും തീരുമാനം ആകില്ല. ഫ്‌ലക്‌സില്‍ തുപ്പുന്നവരും കീറുന്നവരും കോണ്‍ഗ്രസുകാരല്ലെന്നും മുരളീധരന്‍ പറഞ്ഞു.

സീനിയോറിറ്റിയൊന്നും മുഖ്യമന്ത്രി തീരുമാനത്തില്‍ ബാധകമാകേണ്ട കാര്യമില്ല. എംഎല്‍എമാരുടെ പിന്തുണയും ഘടകകക്ഷികളുടെ പിന്തുണയും തീരുമാനത്തില്‍ ഘടകമാകുമെന്നും മുരളീധരന്‍ മാധ്യമങ്ങളോട് പ്രതികരിച്ചു.

 




കൂടുതല്‍വാര്‍ത്തകള്‍.