CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
2 Hours 12 Minutes 58 Seconds Ago
Breaking Now

പത്തനംതിട്ടയില്‍ യുവതിയെ ജ്യൂസില്‍ മയക്കുമരുന്ന് കലര്‍ത്തി ബലാത്സംഗം ചെയ്ത സംഭവം; പ്രതി വിനോദ് പിടിയില്‍

യുവതിയെ ജ്യൂസില്‍ മയക്കുമരുന്ന് നല്‍കി ലൈംഗിക പീഡനത്തിന് ഇരയാക്കുകയായിരുന്നു.

പത്തനംതിട്ടയില്‍ 28 കാരിയെ ക്രൂരബലാത്സംഗത്തിന് ഇരയാക്കിയ സംഭവത്തിലെ പ്രതി വിനോദ് അറസ്റ്റില്‍. ഇന്നലെ രാത്രിയോടെയാണ് ഇയാളെ അടൂര്‍ പോലീസ് പിടികൂടിയത്. യുവതിയുടെ അയല്‍വാസിയായ ഓട്ടോ ഡ്രൈവര്‍ ആണ് പ്രതിയായ വിനോദ്. യുവതിയെ ജ്യൂസില്‍ മയക്കുമരുന്ന് നല്‍കി ലൈംഗിക പീഡനത്തിന് ഇരയാക്കുകയായിരുന്നു.

ഫെബ്രുവരി 15 നാണ് സംഭവം. അയല്‍വാസിയായ ഓട്ടോ ഡ്രൈവറെ വസ്ത്രശാലയില്‍ പോകാന്‍ ഓട്ടം വിളിച്ചു. ലൈസന്‍സ് എടുക്കാന്‍ മറന്നു പോയെന്ന് കളവ് പറഞ്ഞ് അയാളുടെ വീട്ടിലേക്ക് കൊണ്ടുപോയി. തുടര്‍ന്ന് ജ്യൂസില്‍ മയക്കുമരുന്ന് നല്‍കി പീഡിപ്പിച്ചെന്നാണ് പരാതി. പീഡന ദൃശ്യങ്ങള്‍ പ്രതി വിനോദ് ഫോണില്‍ ചിത്രീകരിച്ചു. അവ കാണിച്ച് ഭീഷണി തുടര്‍ന്നതോടെ പ്രതിയുടെ ഭാര്യയോട് കാര്യങ്ങള്‍ വെളിപ്പെടുത്തി. അതിന്റെ വൈരാഗ്യത്തില്‍ ടാങ്കര്‍ ലോറിയില്‍ കയറ്റി കൊണ്ടുപോയി മര്‍ദ്ദിച്ചെന്നും പരാതിക്കാരി പറയുന്നു. മില്‍മ ടാങ്കര്‍ ഡ്രൈവര്‍ കൂടിയാണ് വിനോദ്.

 




കൂടുതല്‍വാര്‍ത്തകള്‍.