CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
7 Hours 17 Minutes 31 Seconds Ago
Breaking Now

പ്രണയാഭ്യര്‍ത്ഥന നിരസിച്ചതിന് യുവതിയെ കഴുത്തറത്ത് കൊന്നു ; ആള്‍ക്കൂട്ട ആക്രമണത്തില്‍ പ്രതിയും കൊല്ലപ്പെട്ടു

മഹബൂബ്നഗര്‍ ജില്ലയിലെ ജഡ്ചര്‍ല സ്വദേശിനിയായ വൈഷ്ണവി എന്ന 22 കാരിയാണ് കൊല്ലപ്പെട്ടത്.

തെലങ്കാനയിലെ ജഡ്ചര്‍ലയിലെ യുവതി കൊലപാതകക്കേസില്‍ നിര്‍ണായക വഴിത്തിരിവ്. യുവതിയെ കുത്തിക്കൊലപ്പെടുത്തിയ ശേഷം നാട്ടുകാര്‍ ആക്രമിച്ച് ഗുരുതരമായി പരിക്കേല്‍പ്പിച്ച പ്രതിയും ചികിത്സയ്ക്കിടെ മരിച്ചു.

മഹബൂബ്നഗര്‍ ജില്ലയിലെ ജഡ്ചര്‍ല സ്വദേശിനിയായ വൈഷ്ണവി എന്ന 22 കാരിയാണ് കൊല്ലപ്പെട്ടത്. ഹൈദരാബാദ് സ്വദേശിയായ രാംചന്ദര്‍ അലിയാസ് തേജ (28) ആണ് പ്രതി. ഇയാള്‍ യുവതിയെ ഏറെ നാളായി പ്രണയത്തിന്റെ പേരില്‍ ശല്യം ചെയ്തിരുന്നുവെന്നാണ് പൊലീസ് പറയുന്നത്.

ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുകയായിരുന്ന വൈഷ്ണവിയെ വീടിന് സമീപം വെച്ച് പ്രതി ആക്രമിക്കുകയായിരുന്നു. കഴുത്തിലും വയറിലും കുത്തേറ്റ യുവതി സംഭവസ്ഥലത്ത് തന്നെ മരിച്ചു. നാട്ടുകാര്‍ പ്രതിയെ പിടികൂടി മര്‍ദിച്ചതിനെ തുടര്‍ന്ന് ഗുരുതരമായി പരിക്കേറ്റ ഇയാളെ ആശുപത്രിയിലെത്തിച്ചെങ്കിലും പിന്നീട് മരിച്ചു.

പ്രണയാഭ്യര്‍ഥന നിരസിച്ചതാണ് ആക്രമണത്തിന് കാരണം. സംഭവവുമായി ബന്ധപ്പെട്ട് പൊലീസ് അന്വേഷണം തുടരുകയാണ്

 




കൂടുതല്‍വാര്‍ത്തകള്‍.