
















ഇമാമുമാര്‍ക്കും പൂജാരിമാര്‍ക്കും നല്‍കി വന്നിരുന്ന സ്‌റ്റൈപ്പന്റ് പദ്ധതികള്‍ നിര്‍ത്തലാക്കാന്‍ തീരുമാനിച്ച് പശ്ചിമ ബം?ഗാള്‍ സര്‍ക്കാര്‍. മതപരമായ അലവന്‍സുകളേക്കാള്‍ പൊതുപണം വിദ്യാഭ്യാസത്തിനായി ചെലവഴിക്കണമെന്ന നിലപാട് ചൂണ്ടിക്കാണിച്ചാണ് മുഖ്യമന്ത്രി സുവേന്ദു അധികാരി തീരുമാനം പ്രഖ്യാപിച്ചത്. എല്ലാ സമുദായങ്ങളില്‍ നിന്നും രാഷ്ട്രീയ പശ്ചാത്തലങ്ങളില്‍ നിന്നുമുള്ള വിദ്യാര്‍ത്ഥികള്‍ക്ക് മെറിറ്റ് അടിസ്ഥാനമാക്കിയുള്ള സ്‌കോളര്‍ഷിപ്പ് നല്‍കുന്നതിനായി ഈ ഫണ്ട് ഇനി തിരിച്ചുവിടുമെന്നും സുവേന്ദു അധികാരി വ്യക്തമാക്കി. മതപരമായ വ്യത്യാസമില്ലാതെ ക്ഷേമ നടപടികളിലേക്കുള്ള ബിജെപി സര്‍ക്കാരിന്റെ നയമാറ്റം എന്ന നിലയിലാണ് ഈ നീക്കം അവതരിപ്പിക്കപ്പെട്ടിരിക്കുന്നത്. ബിജെപി സര്‍ക്കാരിന്റെ രണ്ടാമത്തെ മന്ത്രിസഭാ യോ?ഗത്തിലാണ് ഈ തീരുമാനം എടുത്തത്. സ്ത്രീകള്‍ക്കുള്ള പുതിയ സാമ്പത്തിക സഹായ പദ്ധതിയ്ക്കും സംസ്ഥാനത്തുടനീളമുള്ള സ്ത്രീകള്‍ക്ക് സൗജന്യ ബസ് യാത്ര പദ്ധതിയ്ക്കും മന്ത്രിസഭ അംഗീകാരം നല്‍കിയിട്ടുണ്ട്.
പുരോഹിതര്‍ക്ക് നല്‍കിവരുന്ന സ്‌റ്റൈപെന്‍ഡ് പദ്ധതികള്‍ ഘട്ടംഘട്ടമായി നിര്‍ത്തലാക്കാനാണ് തീരുമാനം. മദ്രസ വകുപ്പിന്റെയും ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് കള്‍ച്ചറല്‍ വകുപ്പിന്റെയും കീഴില്‍ പ്രവര്‍ത്തിക്കുന്ന മതാധിഷ്ഠിത സഹായ പദ്ധതികള്‍ ഘട്ടംഘട്ടമായി നിര്‍ത്തലാക്കാന്‍ മന്ത്രിസഭ അംഗീകാരം നല്‍കിയതായി നഗരവികസന മന്ത്രി അഗ്‌നിമിത്ര പോള്‍ വ്യക്തമാക്കിയിട്ടുണ്ട്. പദ്ധതികള്‍ മാസാവസാനം വരെ തുടരുകയും തുടര്‍ന്ന് ഔദ്യോഗികമായി പിന്‍വലിക്കുകയും ചെയ്യുമെന്നാണ് സര്‍ക്കാര്‍ വ്യക്തമാക്കിയിരിക്കുന്നത്.
ഇമാമുമാര്‍ക്ക് 3,000 രൂപയും പുരോഹിതര്‍ക്ക് 2,000 രൂപയും പ്രതിമാസ സ്‌റ്റൈപ്പന്റ് നല്‍കുന്ന പദ്ധതിയാണ് സുവേന്ദു സര്‍ക്കാര്‍ നിര്‍ത്തലാക്കുന്നത്. പ്രത്യേക പേര് നല്‍കാത്ത പദ്ധതി മമതാ ബാനര്‍ജി സര്‍ക്കാരാണ് നടപ്പിലാക്കിയത്. 2011ല്‍ അധികാരത്തില്‍ വന്നതിന് പിന്നാലെ 2012ലാണ് ഇമാമുമാര്‍ക്കുള്ള അലവന്‍സ് പദ്ധതി നിലവില്‍ വന്നത്. കൊവിഡ് ലോക്ക്ഡൗണ്‍ കാലത്ത് 2020 സെപ്റ്റംബറിലാണ് പൂജാരിമാര്‍ക്കുള്ള സാമ്പത്തിക സഹായം മമത സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയത്.
2010 നും 2024 നും ഇടയില്‍ ഒബിസി വിഭാഗത്തില്‍ ചേര്‍ത്ത പുതിയ സമുദായങ്ങളുടെ പട്ടിക റദ്ദാക്കാനും പശ്ചിമ ബംഗാള്‍ സര്‍ക്കാര്‍ തീരുമാനിച്ചു. കൂട്ടിച്ചേര്‍ക്കലുകളില്‍ വലിയൊരു പങ്കും മുസ്ലീം സമുദായത്തില്‍ നിന്നുള്ളവരായിരുന്നു. മമത ബാനര്‍ജി ഭരണകൂടം അവതരിപ്പിച്ച ഉപ-വര്‍ഗ്ഗീകരണ സംവിധാനവും സര്‍ക്കാര്‍ പിന്‍വലിച്ചിട്ടുണ്ട്.
സംസ്ഥാനത്തുടനീളമുള്ള സ്ത്രീകള്‍ക്ക് ജൂണ്‍ 1 മുതല്‍ 3,000 രൂപ ധനസഹായം ലഭിക്കുന്ന 'അന്നപൂര്‍ണ്ണ യോജന'യ്ക്കും മന്ത്രിസഭ അംഗീകാരം നല്‍കിയിട്ടുണ്ട്.