CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
45 Minutes 28 Seconds Ago
Breaking Now

തലയ്ക്ക് മുകളില്‍ സാമ്പത്തിക പ്രതിസന്ധിയുടെ കാര്‍മേഘങ്ങള്‍ ഉരുണ്ടുകൂടുമ്പോള്‍, പ്രധാനമന്ത്രി ഇറ്റലിയില്‍ മിഠായി വിതരണം ചെയ്യുന്ന തിരക്കിലാണ്'; വിമര്‍ശിച്ച് രാഹുല്‍ ഗാന്ധി

യുവജനങ്ങളും തൊഴിലാളികളുമടക്കം ജീവിക്കാന്‍ പാടുപെടുമ്പോള്‍ ഉന്നത നേതൃത്വം പിആര്‍ പരിപാടികളില്‍ ഏര്‍പ്പെട്ടിരിക്കുകയാണെന്നും കുറ്റപ്പെടുത്തി.

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഇറ്റലി സന്ദര്‍ശനം നടക്കുന്നതിനിടെ കേന്ദ്രസര്‍ക്കാരിനെതിരെ ആഞ്ഞടിച്ച് കോണ്‍ഗ്രസ് നേതാവും ലോക്‌സഭ പ്രതിപക്ഷ നേതാവുമായ രാഹുല്‍ ഗാന്ധി. നമ്മുടെ തലയ്ക്ക് മുകളില്‍ സാമ്പത്തിക പ്രതിസന്ധിയുടെ കാര്‍മേഘങ്ങള്‍ ഉരുണ്ടുകൂടുമ്പോള്‍, നമ്മുടെ പ്രധാനമന്ത്രി ഇറ്റലിയില്‍ മിഠായി വിതരണം ചെയ്യുന്ന തിരക്കിലാണ് എന്ന് രാഹുല്‍ ഗാന്ധി എക്‌സില്‍ കുറിച്ചു.

രാജ്യത്തെ ജനങ്ങള്‍ നേരിടുന്ന സാമ്പത്തിക പ്രശ്‌നങ്ങള്‍ സര്‍ക്കാര്‍ ചെവിക്കൊള്ളുന്നില്ലെന്ന് പറഞ്ഞ രാഹുല്‍ ഗാന്ധി കര്‍ഷകരും യുവജനങ്ങളും തൊഴിലാളികളുമടക്കം ജീവിക്കാന്‍ പാടുപെടുമ്പോള്‍ ഉന്നത നേതൃത്വം പിആര്‍ പരിപാടികളില്‍ ഏര്‍പ്പെട്ടിരിക്കുകയാണെന്നും കുറ്റപ്പെടുത്തി.

രാഹുല്‍ ഗാന്ധിയുടെ പോസ്റ്റ്

'നമ്മുടെ തലയ്ക്ക് മുകളില്‍ സാമ്പത്തിക പ്രതിസന്ധിയുടെ കാര്‍മേഘങ്ങള്‍ ഉരുണ്ടുകൂടുമ്പോള്‍, നമ്മുടെ പ്രധാനമന്ത്രി ഇറ്റലിയില്‍ മിഠായി വിതരണം ചെയ്യുന്ന തിരക്കിലാണ്. കര്‍ഷകരും യുവാക്കളും സ്ത്രീകളും തൊഴിലാളികളും ചെറുകിട വ്യാപാരികളും കണ്ണീര്‍ കുടിക്കുമ്പോള്‍, പ്രധാനമന്ത്രി ചിരിച്ചുകൊണ്ട് റീലുകള്‍ ഉണ്ടാക്കുന്നു. ബിജെപിക്കാര്‍ അതിന് കൈയടിക്കുകയും ചെയ്യുന്നു. ഇതൊരു നേതൃത്വമല്ല, ഇതൊരു പ്രഹസനമാണ്.'

 




കൂടുതല്‍വാര്‍ത്തകള്‍.