CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
7 Hours 23 Minutes 58 Seconds Ago
Breaking Now

ആസിഡ് വീണു പൊള്ളലേറ്റ് ഭാര്യ മരിച്ചു ; ഭര്‍ത്താവ് ഒഴിച്ചതെന്ന് പൊലീസ്

ജോണ്‍ ബാലാമണിയുടെ ദേഹത്ത് ആസിഡ് ഒഴിക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.

ആസിഡ് ദേഹത്തു വീണ് പൊള്ളലേറ്റ് ചികിത്സയിലിരിക്കേ ഗൃഹനാഥ മരിച്ച സംഭവത്തില്‍ ഭര്‍ത്താവിനെ പൊലീസ് അറസ്റ്റ് ചെയ്തു. തീക്കോയി കൊല്ലംപാറ ഭാഗത്തു താമസിക്കുന്ന പൊട്ടംപ്ലാക്കല്‍ ജോണിന്റെ ഭാര്യ ബാലാമണി (40) ആണ് മരിച്ചത്. ജോണിനെ (47) ഈരാറ്റുപേട്ട പൊലീസ് അറസ്റ്റ് ചെയ്തു. കുടുംബ വഴക്കിനെ തുടര്‍ന്ന് ജോണ്‍ ബാലാമണിയുടെ ദേഹത്ത് ആസിഡ് ഒഴിക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.

15ന് രാവിലെ 11 മണിയോടെയാണ് സംഭവം. വീട്ടില്‍ ആരും ഇല്ലാത്ത സമയത്തായിരുന്നു അതിക്രമം. പൊള്ളലേറ്റ് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലിരിക്കേ ബാലാമണി ബുധനാഴ്ച മരിച്ചു. ജോണിനെ കോടതി റിമാന്‍ഡ് ചെയ്തു.

ലോഡിങ് തൊഴിലാളിയാണ് ജോണ്‍. ബാലാമണി ഈരാറ്റുപേട്ടയില്‍ തയ്യല്‍ സ്ഥാപനത്തില്‍ ജോലി ചെയ്തു വരികയായിരുന്നു. സംസ്‌കാരം നടത്തി. മക്കള്‍ സജോ, സോന.




കൂടുതല്‍വാര്‍ത്തകള്‍.