CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
1 Minutes 15 Seconds Ago
Breaking Now

ഗര്‍ഭിണിയായ യുവതി കാറിനുള്ളില്‍ തീ പിടിച്ച് മരിച്ച സംഭവം ; പമ്പില്‍ നിന്ന് പെട്രോള്‍ വാങ്ങിയത് സോന തന്നെ ; ആത്മഹത്യയെന്ന് സംശയം

അപകടത്തില്‍ മരിച്ച സോന സംഭവത്തിന് മുമ്പ് പെട്രോള്‍ പമ്പില്‍ നിന്ന് കാനില്‍ പെട്രോള്‍ വാങ്ങിയതായി പൊലീസ് സ്ഥിരീകരിച്ചു

കോഴിക്കോട് പേരാമ്പ്ര ചെറുവണ്ണൂരില്‍ ഗര്‍ഭിണിയായ യുവതി സോന കാറിന് തീപിടിച്ച് മരിച്ച സംഭവത്തില്‍ ദുരൂഹത തുടരുകയാണ്. പുതിയ അന്വേഷണ വിവരങ്ങള്‍ പ്രകാരം കാറിനുള്ളില്‍ പെട്രോളിന്റെ സാന്നിധ്യം കണ്ടെത്തിയതും, സംഭവദിവസം സോന പെട്രോള്‍ പമ്പില്‍ നിന്ന് കാനില്‍ പെട്രോള്‍ വാങ്ങുന്ന സിസിടിവി ദൃശ്യങ്ങള്‍ ലഭിച്ചതും കേസിന് പുതിയ വഴിത്തിരിവായി

അപകടത്തില്‍ മരിച്ച സോന സംഭവത്തിന് മുമ്പ് പെട്രോള്‍ പമ്പില്‍ നിന്ന് കാനില്‍ പെട്രോള്‍ വാങ്ങിയതായി പൊലീസ് സ്ഥിരീകരിച്ചു. കഴിഞ്ഞ ദിവസം ലഭിച്ച സിസിടിവി ദൃശ്യത്തില്‍ പെട്രോള്‍ വാങ്ങി പോകുന്ന സ്ത്രീ സോനയാണെന്ന് തിരിച്ചറിഞ്ഞു.

യാത്രക്കിടയില്‍ കാറില്‍ നിന്നു പെട്രോളിന്റെ മരണം ഉണ്ടായെന്നും പെട്ടെന്ന് ശബ്ദത്തോടെ തീ ആളിപടര്‍ന്നെന്നുമാണഅ അപകടത്തില്‍ പൊള്ളലേറ്റ് ചികിത്സയിലുള്ള സോനയുടെ ഭര്‍ത്താവ് രജിന്‍ലാല്‍ അന്വേഷണ സംഘത്തിന് നല്‍കിയ മൊഴി. രജനില്‍ നിന്ന് വീണ്ടും പൊലീസ് മൊഴിയെടുക്കും.

ആത്മഹത്യയെന്ന സൂചനയാണ് പൊലീസിന് നിലവില്‍ ലഭിക്കുന്നത്.

 




കൂടുതല്‍വാര്‍ത്തകള്‍.