CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
3 Hours 20 Minutes 53 Seconds Ago
Breaking Now

വൈശാഖ മാസചരണം മേയ് 30 ശനിയാഴ്ച

ലണ്ടനില്‍ ഒരു ഗുരുവായൂരപ്പ ക്ഷേത്രം എന്ന സാക്ഷാത്കാരത്തിമായി പ്രവര്‍ത്തിച്ച് കൊണ്ടിരിക്കുന്ന മോഹന്‍ജി ഫൗണ്ടേഷനും, ലണ്ടന്‍ ശ്രീ ഗുരുവായൂരപ്പ സേവാ സംഘവും സംയുക്തമായി വൈശാഖ മാസചരണം സംഘടിപ്പിക്കുന്നു. 2026 മെയ്  30 ആം  ശനിയാഴ്ച വൈകുന്നേരം  5:30  മുതല്‍ തോണ്ടന്‍ ഹീത്തിലുള്ള വെസ്റ്റ് തോണ്ടന്‍ കമ്മ്യൂണിറ്റി സെന്ററില്‍ വച്ചാണ് ചടങ്ങുകള്‍ സഘടിപ്പിച്ചിരിക്കുന്നത്.അന്നേ ദിവസം  വൈശാഖദിനാഘോഷങ്ങളുടെ ഭാഗമായി വൈകിട്ട് 5.30 ന് ഡോ കണ്ണന്‍ പരമേശ്വരന്‍ ഭഗവദ്ഗീതയെ സംബന്ധിച്ച് പ്രഭാഷണം നടത്തുന്നു. നിത്യജീവിതത്തിനാവശ്യമായ മനസ്സുഖവും കഴിവുകളും വളര്‍ത്തിയെടുക്കാന്‍ ഗീതാശാസ്ത്രം എങ്ങനെ പ്രയോജനപ്പെടുന്നുവന്നതാണ് പ്രഭാഷണ വിഷയം. ഈ വിഷയത്തിലുള്ള ക്യാമ്പുകളും സാധനകളും സംഘടിപ്പിക്കുന്നതില്‍ അനേകം വര്‍ഷങ്ങളുടെ പരിചയം ഡോ കണ്ണനുണ്ട്. ഇന്ത്യയിലും അമേരിക്കയിലും വിവിധ സര്‍വകലാശാലകളില്‍ പ്രവര്‍ത്തിച്ചിട്ടുള്ള ഡോ കണ്ണന്‍, ലണ്ടന്‍ ''കലാ''പുരസ്‌കാരം (2015) നേടിയ പ്രസിദ്ധനായ കഥകളിനടനും കൂടിയാണ്.തുടര്‍ന്ന് ദീപാരാധനയും, അന്നദാനവും ഉണ്ടായിരിക്കുന്നതാണ്.

കൂടുതല്‍ വിവരങ്ങള്‍ക്ക്  താഴെ കൊടുത്തിരിക്കുന്ന  നമ്പറുകളില്‍ ബന്ധപ്പെടാവുന്നതാണ് 

സുരേഷ് ബാബു - 07828137478

ഗണേഷ് ശിവന്‍ - 07405513236

അനൂപ് ശശി  -07743024090

രമ രാജന്‍ - 07576492822

 




കൂടുതല്‍വാര്‍ത്തകള്‍.