CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
17 Minutes 52 Seconds Ago
Breaking Now

ബംഗാള്‍ ആള്‍ക്കൂട്ട ആക്രമണത്തില്‍ കൊല്ലപ്പെട്ടത് മലയാളിയല്ല ; മരിച്ചത് മംഗളൂരു സ്വദേശി

മുപ്പതുകാരനായ സന്ദീപ് നായിക്കിനെ മോഷ്ടാവെന്നാരോപിച്ച് ആള്‍ക്കൂട്ടം കെട്ടിയിട്ട് ക്രൂരമായി മര്‍ദിക്കുകയായിരുന്നു.

പശ്ചിമ ബംഗാളിലെ സൗത്ത് 24 പര്‍ഗാനാസ് ജില്ലയിലെ കുല്‍ത്തലിയില്‍ ഉണ്ടായ ആള്‍ക്കൂട്ട കൊലപാതകത്തിന് ഇരയായ വ്യക്തിയെ തിരിച്ചറിഞ്ഞു. കൊല്ലപ്പെട്ടത് മലയാളിയായ സന്ദീപ് നായര്‍ ആണെന്ന രീതിയില്‍ ആദ്യം വ്യാപകമായ പ്രചാരണം ഉണ്ടായിരുന്നുവെങ്കിലും, ഇയാള്‍ മംഗളുരു സ്വദേശിയായ സന്ദീപ് നായിക്ക് ആണെന്ന് വ്യക്തമായി. മരണപ്പെട്ട വിവരത്തെ തുടര്‍ന്ന് ബംഗാള്‍ പൊലീസ് മംഗളുരു പൊലീസുമായി ബന്ധപ്പെട്ടിട്ടുണ്ട്. കഴിഞ്ഞ ചൊവ്വാഴ്ചയാണ് രാജ്യത്തെ ഞെട്ടിച്ച ഈ ക്രൂര സംഭവം നടക്കുന്നത്. മുപ്പതുകാരനായ സന്ദീപ് നായിക്കിനെ മോഷ്ടാവെന്നാരോപിച്ച് ആള്‍ക്കൂട്ടം കെട്ടിയിട്ട് ക്രൂരമായി മര്‍ദിക്കുകയായിരുന്നു.

കേരളത്തില്‍ ജോലി ചെയ്യുന്ന സഹപ്രവര്‍ത്തകര്‍ക്കൊപ്പം രണ്ടാഴ്ച മുമ്പാണ് ഇയാള്‍ കുല്‍ത്തലിയില്‍ എത്തിയത്. എന്നാല്‍ പ്രാദേശിക ഭാഷ അറിയാത്തതിനാല്‍ തനിക്കെതിരെയുള്ള ആരോപണങ്ങളെക്കുറിച്ച് കാര്യങ്ങള്‍ കൃത്യമായി വിശദീകരിക്കാന്‍ ഇയാള്‍ക്ക് സാധിച്ചില്ല. ഇത് ആള്‍ക്കൂട്ടത്തെ കൂടുതല്‍ പ്രകോപിപ്പിച്ചുവെന്ന് പോലീസ് വ്യക്തമാക്കുന്നു. ആള്‍ക്കൂട്ട ആക്രമണവുമായി ബന്ധപ്പെട്ട് പോലീസ് കര്‍ശന നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്. ക്രൂരമായ ഈ ആക്രമണത്തില്‍ നേരിട്ട് പങ്കുണ്ടെന്ന് കണ്ടെത്തിയ അഞ്ച് പേരെ പോലീസ് ഇതിനകം അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇത് കൂടാതെ സംഭവവുമായി ബന്ധപ്പെട്ട് പ്രായപൂര്‍ത്തിയാകാത്ത രണ്ട് പേരെ പോലീസ് കസ്റ്റഡിയില്‍ എടുത്തിട്ടുമുണ്ട്. പ്രതികള്‍ക്കെതിരെ ശക്തമായ അന്വേഷണവുമായി ബംഗാള്‍ പോലീസ് മുന്നോട്ട് പോവുകയാണ്.

 




കൂടുതല്‍വാര്‍ത്തകള്‍.