CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
2 Minutes 46 Seconds Ago
Breaking Now

സമീക്ഷ യുകെ 'വേള്‍ഡ് കപ്പ് 2026 പ്രെഡിക്ഷന്‍ കോണ്ടസ്റ്റ്' സംഘടിപ്പിക്കുന്നു; വിജയികള്‍ക്ക് ആകര്‍ഷകമായ സമ്മാനങ്ങള്‍!

ലണ്ടന്‍:ഫുട്‌ബോള്‍ പ്രേമികള്‍ ആവേശത്തോടെ കാത്തിരിക്കുന്ന 2026 ഫിഫ ലോകകപ്പിനോടനുബന്ധിച്ച് യുകെയിലെ പ്രമുഖ പുരോഗമന സാംസ്‌കാരിക സംഘടനയായ സമീക്ഷ യുകെ (Sameeksha UK - Progressive Cultural Forum)** 'വേള്‍ഡ് കപ്പ് 2026 പ്രെഡിക്ഷന്‍ കോണ്ടസ്റ്റ്' (World Cup 2026 Prediction Contest) സംഘടിപ്പിക്കുന്നു. ലോകകപ്പ് കിരീടം ആര് കരസ്ഥമാക്കുമെന്നും, രണ്ടാം സ്ഥാനത്തും മൂന്നാം സ്ഥാനത്തും വിജയികളായി വരുന്നവരെ കൃത്യമായി പ്രവചിക്കുന്ന ഫുട്‌ബോള്‍ ആരാധകരെ കാത്തിരിക്കുന്നത് ആകര്‍ഷകമായ ക്യാഷ് പ്രൈസുകളാണ്.

 

ഒന്നാം സ്ഥാനം പ്രവചിക്കുന്നവര്‍ക്ക്.

£ 251 (251 പൗണ്ട്)

 

രണ്ടാം സമ്മാനം പ്രവചിക്കുന്നവര്‍ക്ക്.

£ 151 (151 പൗണ്ട്)

 

മൂന്നാം സമ്മാനം പ്രവചിക്കുന്നവര്‍ക്ക്.

£ 101 (101 പൗണ്ട്)

 

ലോകകപ്പിന്റെ ആവേശം പങ്കുവെക്കാനും തങ്ങളുടെ പ്രവചനശേഷി തെളിയിക്കാനും താല്പര്യമുള്ള എല്ലാ ഫുട്‌ബോള്‍ പ്രേമികള്‍ക്കും ഈ മത്സരത്തില്‍ പങ്കാളികളാകാം.

 

എങ്ങനെ പങ്കെടുക്കാം?

 

താഴെ നല്‍കിയിരിക്കുന്ന ലിങ്ക് വഴി നിങ്ങള്‍ക്ക് 2026 ഫിഫ ലോകകപ്പ് വിജയിയെ പ്രവചിച്ചുകൊണ്ട് മത്സരത്തില്‍ സൗജന്യമായി പങ്കാളികളാകാം:

മത്സരത്തില്‍ പങ്കെടുക്കാനുള്ള ലിങ്ക്:https://docs.google.com/forms/d/e/1FAIpQLScC-dk7S1pEGPixBlwWGaDI0ZwxU5WWJcws1kQibMiALKqClw/viewform?usp=publish-editor

 

ഫുട്‌ബോള്‍ ലഹരി നെഞ്ചിലേറ്റുന്ന മുഴുവന്‍ കായികപ്രേമികളെയും ഈ ആവേശകരമായ പ്രവചന മത്സരത്തിലേക്ക് സ്വാഗതം ചെയ്യുന്നതായി സമീക്ഷ യുകെ ഭാരവാഹികള്‍ അറിയിച്ചു.

 




കൂടുതല്‍വാര്‍ത്തകള്‍.