CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
56 Minutes 50 Seconds Ago
Breaking Now

സ്ത്രീയാണെന്ന് വിശ്വസിച്ച് മൂന്ന് വര്‍ഷം ഒരുമിച്ച് താമസിച്ച പങ്കാളിയെ സത്യമറിഞ്ഞതോടെ 20കാരന്‍ കൊലപ്പെടുത്തി

കേസുമായി ബന്ധപ്പെട്ട് ഉത്തര്‍പ്രദേശ് സ്വദേശിയായ പിയൂഷ് കുമാര്‍ ഖര്‍വാറിനെ പോലീസ് അറസ്റ്റ് ചെയ്തു.

സോഷ്യല്‍ മീഡിയ വഴി തുടങ്ങിയ പ്രണയവും ലിവ്-ഇന്‍ റിലേഷനും കൊലപാതകത്തില്‍ കലാശിച്ചു. സ്ത്രീയാണെന്ന് വിശ്വസിപ്പിച്ച് കൂടെ താമസിച്ചിരുന്നയാള്‍ യഥാര്‍ത്ഥത്തില്‍ ഒരു പുരുഷനാണെന്ന് തിരിച്ചറിഞ്ഞതോടെ ഇരുപതുകാരനായ യുവാവ് പങ്കാളിയെ കൊലപ്പെടുത്തിയത്. ഗുജറാത്തിലെ രാജ്‌കോട്ടിലാണ് സംഭവം.

കേസുമായി ബന്ധപ്പെട്ട് ഉത്തര്‍പ്രദേശ് സ്വദേശിയായ പിയൂഷ് കുമാര്‍ ഖര്‍വാറിനെ പോലീസ് അറസ്റ്റ് ചെയ്തു. ഇയാളുടെ പങ്കാളിയായ ഉത്തര്‍പ്രദേശ് സ്വദേശി ചന്ദന്‍ കുമാര്‍ആണ് കൊല്ലപ്പെട്ടത്.

ഹൈദരാബാദില്‍ ജോലി ചെയ്തിരുന്ന കാലത്താണ് പിയൂഷ് കുമാര്‍ സോഷ്യല്‍ മീഡിയ വഴി ഒരു പെണ്‍കുട്ടിയുമായി പ്രണയത്തിലാകുന്നത്. ഫേസ്ബുക്കില്‍ നിഷ കുമാര്‍ എന്ന പേരിലും ഇന്‍സ്റ്റാഗ്രാമില്‍ പൂനം എന്ന പേരിലുമായിരുന്നു ചന്ദന്‍ കുമാര്‍ പിയൂഷുമായി സൗഹൃദം സ്ഥാപിച്ചത്. വ്യാജ അക്കൗണ്ടുകളിലൂടെ താനൊരു സ്ത്രീയാണെന്ന് ചന്ദന്‍ പിയൂഷിനെ വിശ്വസിപ്പിച്ചു.

തുടര്‍ന്ന് ഇരുവരും കടുത്ത പ്രണയത്തിലാവുകയും ഒരുമിച്ച് താമസിക്കാന്‍ തീരുമാനിക്കുകയുമായിരുന്നു. മൂന്ന് വര്‍ഷത്തിനിടയില്‍ പലതവണ ശാരീരിക ബന്ധത്തിന് പിയൂഷ് ശ്രമിച്ചെങ്കിലും മതപരമായ വിശ്വാസങ്ങള്‍ ചൂണ്ടിക്കാട്ടി ചന്ദന്‍ അതില്‍ നിന്നും ഒഴിഞ്ഞുമാറി. തങ്ങള്‍ ഭാര്യാഭര്‍ത്താക്കന്മാരെപ്പോലെയാണ് ജീവിക്കുന്നതെന്ന് പിയൂഷും ഉറച്ചു വിശ്വസിച്ചു.

എന്നാല്‍ ഒന്നിച്ച് ജീവിക്കുന്നതിനിടയില്‍ പിയൂഷിന്റെ വിശ്വാസങ്ങളെല്ലാം തകിടം മറിഞ്ഞു. ഒരു ദിവസം ചന്ദന്‍ കുമാര്‍ മുറിയില്‍ ഇരുന്ന് ഷേവ് ചെയ്യുന്നത് പിയൂഷിന്റെ ശ്രദ്ധയില്‍പ്പെട്ടു. ഇതോടെ താന്‍ ഇത്രയും കാലം സ്‌നേഹിച്ചതും ഒപ്പം താമസിപ്പിച്ചതും ഒരു സ്ത്രീയെയല്ല, മറിച്ച് സ്ത്രീ വേഷം കെട്ടിയ ഒരു പുരുഷനെയാണെന്ന് പിയൂഷ് തിരിച്ചറിഞ്ഞു.ഈ വെളിപ്പെടുത്തലോടെ ഇരുവരും തമ്മിലുള്ള ബന്ധം വഷളാവുകയും വഴക്കുകള്‍ പതിവാകുകയും ചെയ്തു. ഇതിനിടയില്‍ പിയൂഷ് ജോലി ആവശ്യങ്ങള്‍ക്കായി ഹൈദരാബാദില്‍ നിന്നും ഉത്തര്‍പ്രദേശ്, രാജസ്ഥാന്‍, ഒടുവില്‍ ഗുജറാത്തിലെ രാജ്‌കോട്ട് എന്നിവിടങ്ങളിലേക്ക് മാറിയെങ്കിലും ചന്ദന്‍ വിടാതെ പിന്തുടര്‍ന്നു കൊണ്ടിരുന്നു.

ജൂണ്‍ 21-ന് രാജ്‌കോട്ടിലെ പദ്വാല ഗ്രാമത്തിലുള്ള ഒരു ഫാക്ടറിയില്‍ വെച്ച് ഇരുവരും തമ്മില്‍ വീണ്ടും കടുത്ത തര്‍ക്കമുണ്ടായി. തുടര്‍ന്ന് ചന്ദനെ പിയൂഷ് റെയില്‍വേ ട്രാക്കിന് സമീപമുള്ള ആളൊഴിഞ്ഞ സ്ഥലത്തേക്ക് കൂട്ടിക്കൊണ്ടുപോയി. അവിടെവെച്ച് വലിയ കല്ലുകള്‍ കൊണ്ട് ചന്ദന്റെ തലയ്ക്ക് മാരകമായി പരിക്കേല്‍പ്പിച്ച് കൊലപ്പെടുത്തുകയായിരുന്നു. ശേഷം മൃതദേഹം പാറക്കല്ലുകള്‍ക്കിടയില്‍ ഒളിപ്പിക്കാനും പിയൂഷ് ശ്രമിച്ചു.

ജൂണ്‍ 25 ന് മസ്‌കത്ത് ഫാടക് റെയില്‍വേ സ്റ്റേഷന്റെ മതിലിന് സമീപമാണ് സ്ത്രീകളുടെ വസ്ത്രം ധരിച്ച നിലയില്‍ ജീര്‍ണിച്ച ഒരു മൃതദേഹം പൊലീസ് കണ്ടെത്തിയത്. ആദ്യഘട്ടത്തില്‍ ട്രെയിന്‍ തട്ടിയുള്ള അപകടമാണെന്ന് കരുതിയെങ്കിലും പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ തലയ്‌ക്കേറ്റ കഠിനമായ പരിക്കുകള്‍ കണ്ടെത്തിയതോടെ പോലീസ് കൊലപാതക അന്വേഷണം ആരംഭിക്കുകയായിരുന്നു.

 




കൂടുതല്‍വാര്‍ത്തകള്‍.