
















കരയുന്ന കുഞ്ഞുങ്ങളെ ബാത്ത്‌റൂമില്‍ പൂട്ടിയിടുക, ഫ്രണ്ട് ലോഡ് വാഷിങ് മെഷിനിലെ ഡ്രമ്മിനുള്ളില്‍ ഇരുത്തുക, ജെറ്റ് സ്േ്രപ ഉപയോഗിച്ച് വായിലേക്ക് വെള്ളം അടിക്കുക, ഡേ കെയറില്‍ നിന്നുള്ള പീഡിപ്പിക്കുന്ന ദൃശ്യം പുറത്തുവന്നതോടെ ഞെട്ടലിലാണ് ഏവരും.
ഐടി കമ്പനിയായ ക്യാപ്‌ജെമിനിയുടെ ബെംഗളൂരു ക്യാമ്പസില്‍ പ്രവര്‍ത്തിച്ചിരുന്ന ഡേകെയര്‍ സെന്റര്‍ ഒടുവില്‍ താല്‍ക്കാലികമായി അടച്ചു. കുട്ടികളെ ക്രൂരമായി പീഡിപ്പിക്കുന്ന ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ പ്രചരിച്ചതോടെയാണ് നടപടി. അഞ്ച് ജീവനക്കാര്‍ക്കെതിരെ പൊലീസ് കേസെടുത്തു.
രണ്ടു വയസ്സ് പ്രായമുള്ള കുട്ടികളടക്കം നിരവധി കുഞ്ഞുങ്ങളെ ഡേകെയര്‍ ജീവനക്കാര്‍ പീഡിപ്പിക്കുന്ന ദൃശ്യങ്ങളാണ് പുറത്തുവന്നത്.
പൊലീസ് എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഇത് ഒറ്റപ്പെട്ട സംഭവമാണോ, അതോ ഡേകെയര്‍ കേന്ദ്രത്തില്‍ പതിവായി നടന്നിരുന്ന പീഡനത്തിന്റെ ഭാഗമാണോയെന്നതടക്കമുള്ള കാര്യങ്ങളാണ് പൊലീസ് പരിശോധിക്കുന്നത്. ദൃശ്യങ്ങള്‍ പുറത്തുവന്നതോടെ വന്‍ രോഷമാണ് ജീവനക്കാര്‍ക്കെതിരെ ഉയരുന്നത്.