CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
17 Minutes 58 Seconds Ago
Breaking Now

'അയോധ്യ'യിലും ബുള്‍ഡോസര്‍, പ്രതിയുടെ ഒരുകോടി രൂപ വില വരുന്ന വീട് പൊളിക്കും

അയോധ്യ രാമക്ഷേത്രത്തിലെ സംഭാവനക്കൊള്ളയില്‍ ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്തുവരുന്നതിനിടെ ശ്രീരാമ ജന്മഭൂമി തീര്‍ഥക്ഷേത്ര ട്രസ്റ്റിന്റെ നിര്‍ണായക യോ?ഗം ജൂലായ് ആറിന് നടക്കാനിരിക്കെയാണ് പുതിയ സംഭവ വികാസങ്ങള്‍.

അയോധ്യ കേസിലെ പ്രതി നിര്‍മ്മിക്കുന്ന പുതിയ വീട് ഇടിച്ച് കളഞ്ഞേക്കും. അനധികൃത നിര്‍മ്മാണമെന്ന് ചൂണ്ടിക്കാട്ടി അയോധ്യ വികസന അതോറിറ്റി അയോധ്യക്കേസിലെ പ്രതി ലവ് കുശ് മിശ്രക്ക് നോട്ടീസ് നല്‍കി. ഒരു കോടി രൂപയാണ് വീടിന്റെ നിര്‍മ്മാണ ചെലവായി കണക്കാക്കിയിരിക്കുന്നത്. അയോധ്യക്ഷേത്രത്തില്‍ ജോലി കിട്ടിയതോടെ ലവ് കുശ് മിശ്രയുടെ സാമ്പത്തിക സ്ഥിതി മെച്ചപ്പെടുകയായിരുന്നു.

അയോധ്യ രാമക്ഷേത്രത്തിലെ സംഭാവനക്കൊള്ളയില്‍ ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്തുവരുന്നതിനിടെ ശ്രീരാമ ജന്മഭൂമി തീര്‍ഥക്ഷേത്ര ട്രസ്റ്റിന്റെ നിര്‍ണായക യോ?ഗം ജൂലായ് ആറിന് നടക്കാനിരിക്കെയാണ് പുതിയ സംഭവ വികാസങ്ങള്‍. ജനറല്‍ സെക്രട്ടറി ചമ്പത് റായിയുടെയും ട്രസ്റ്റിയായ ഡോ. അനില്‍ മിശ്രയുടെയും രാജിയില്‍ അന്തിമ തീരുമാനമെടുക്കാനാണ് ട്രസ്റ്റിന്റെ അടിയന്തര യോ?ഗം വിളിച്ചുചേര്‍ത്തിരിക്കുന്നത്.

ജൂണ്‍ 27-നാണ് ചമ്പത് റായിയും അനില്‍ മിശ്രയും തങ്ങളുടെ പദവികളില്‍നിന്ന് രാജിവെയ്ക്കുന്നതായി അറിയിച്ച് രാജിക്കത്ത് നല്‍കിയത്. അതേസമയം, ട്രസ്റ്റിന്റെ ബൈലോ അനുസരിച്ച് ട്രസ്റ്റ് അം?ഗങ്ങള്‍ ഈ രാജി വോട്ടിനിട്ട് പാസാക്കണം. ട്രസ്റ്റ് അം?ഗങ്ങളുടെ മൂന്നില്‍ രണ്ട് ഭൂരിപക്ഷമുണ്ടെങ്കിലേ രാജി സ്വീകരിക്കുകയുള്ളൂ. മാത്രമല്ല, ട്രസ്റ്റിലെ ഏതെങ്കിലും പദവിയില്‍നിന്ന് രാജിവെച്ചാലും ഇവര്‍ ട്രസ്റ്റിലെ അം?ഗങ്ങളായി തുടരുമെന്നും ബൈലോയിലുണ്ട്. ഈ സാഹചര്യത്തില്‍ ചമ്പത് റായിയുടെ രാജി സ്വീകരിച്ചാലും അദ്ദേഹം ട്രസ്റ്റ് അം?ഗമായി തുടരുമെന്നാണ് റിപ്പോര്‍ട്ടുകളില്‍ പറയുന്നത്

 




കൂടുതല്‍വാര്‍ത്തകള്‍.