CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
40 Minutes 3 Seconds Ago
Breaking Now

ആയത്തുള്ള അലി ഖമേനിയുടെ ആറ് ദിവസം നീണ്ടുനിന്ന ശവസംസ്‌കാര ചടങ്ങുകളില്‍ 4.3 കോടിവരെ ജനങ്ങള്‍ പങ്കെടുത്തതായി ഇറാനിയന്‍ മാധ്യമങ്ങള്‍ ; ലോകം ഇതുവരെ സാക്ഷ്യം വഹിച്ചതില്‍ ഏറ്റവും വലിയ വിലാപ യാത്ര

ഈ വിലാപയാത്രയെ 'ലോകം ഇതുവരെ സാക്ഷ്യം വഹിച്ചതില്‍ വെച്ച് ഏറ്റവും വലിയ ജനപങ്കാളിത്തമുള്ള വിലാപയാത്ര' എന്നാണ് വിശേഷിപ്പിച്ചത്.

അമേരിക്കന്‍-ഇസ്രായേല്‍ വ്യോമാക്രമണത്തില്‍ കൊല്ലപ്പെട്ട ഇറാന്റെ മുന്‍ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമേനിയുടെ ആറ് ദിവസം നീണ്ടുനിന്ന ശവസംസ്‌കാര ചടങ്ങുകളില്‍ 41 മുതല്‍ 43 മില്യണ്‍ (4.1 കോടി മുതല്‍ 4.3 കോടി വരെ) ജനങ്ങള്‍ പങ്കെടുത്തതായി ഇറാനിയന്‍ മാധ്യമങ്ങള്‍. ഇറാന്റെ ഔദ്യോഗിക മാധ്യമമായ പ്രസ് ടിവി, ഖമേനിയുടെ ഈ വിലാപയാത്രയെ 'ലോകം ഇതുവരെ സാക്ഷ്യം വഹിച്ചതില്‍ വെച്ച് ഏറ്റവും വലിയ ജനപങ്കാളിത്തമുള്ള വിലാപയാത്ര' എന്നാണ് വിശേഷിപ്പിച്ചത്.

മേഖലയിലെ അഞ്ച് പ്രധാന നഗരങ്ങളായ ടെഹ്റാന്‍, ഖോം, മഷാദ് എന്നിവയ്ക്ക് പുറമെ ഇറാഖിലെ വിശുദ്ധ നഗരങ്ങളായ നജാഫ്, കര്‍ബല എന്നിവിടങ്ങളിലായിട്ടാണ് ആറ് ദിവസത്തെ വിപുലമായ വിടവാങ്ങല്‍ ചടങ്ങുകള്‍ സംഘടിപ്പിച്ചത്. കഴിഞ്ഞ ശനിയാഴ്ച ടെഹ്റാനിലെ ഗ്രാന്‍ഡ് മൊസല്ല മത സമുച്ചയത്തില്‍ ഖമേനിയുടെ ഭൗതികശരീരം പൊതുദര്‍ശനത്തിന് വെച്ചതോടെയാണ് ഔദ്യോഗിക ചടങ്ങുകള്‍ ആരംഭിച്ചത്. ലക്ഷക്കണക്കിന് ഇറാനിയന്‍ പൗരന്മാര്‍ക്ക് പുറമെ, ഇറാന്റെ പ്രാദേശിക സഖ്യകക്ഷികളായ ഗാസയിലെ ഹമാസ്, ഇസ്ലാമിക് ജിഹാദ്, ലെബനനിലെ ഹിസ്ബുള്ള, യെമനിലെ ഹൂത്തി വിമതര്‍ എന്നിവരുടെ ഉന്നതതല പ്രതിനിധി സംഘങ്ങളും ഈ വിടവാങ്ങല്‍ ചടങ്ങില്‍ പങ്കെടുത്തു.

കഴിഞ്ഞ ഫെബ്രുവരിയില്‍ മധ്യ ടെഹ്റാനിലെ അദ്ദേഹത്തിന്റെ ഔദ്യോഗിക വസതിക്ക് നേരെ യുഎസും ഇസ്രായേലും സംയുക്തമായി നടത്തിയ മാരകമായ വ്യോമാക്രമണത്തിലാണ് ഖമേനിയും കുടുംബാംഗങ്ങളും കൊല്ലപ്പെട്ടത്.

 




കൂടുതല്‍വാര്‍ത്തകള്‍.