CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
56 Minutes 45 Seconds Ago
Breaking Now

ഈജിപ്ത് കൊള്ളയടിക്കപ്പെട്ടു, വിജയം അവരില്‍ നിന്ന് തട്ടിയെടുത്തത് ; ന്യൂയോര്‍ക്ക് മേയര്‍ സൊഹ്‌റാന്‍ മംദാനിയുടെ വാക്കുകള്‍ ചര്‍ച്ചയാകുന്നു

മത്സരത്തില്‍ എതിരില്ലാത്ത രണ്ടു ഗോളുകള്‍ക്ക് മുന്നിട്ടുനിന്ന ശേഷമാണ് ഈജിപ്ത് 3-2ന് പരാജയപ്പെട്ടത്.

ലോകകപ്പ് പ്രീക്വാര്‍ട്ടറില്‍ അര്‍ജന്റീനയ്‌ക്കെതിരെ റഫറിയിങ് പിഴവുകള്‍ ഉണ്ടായെന്ന റിപ്പോര്‍ട്ടുകള്‍ക്ക് പിന്നാലെ ഈജിപ്തിന് പിന്തുണയുമായി ന്യൂയോര്‍ക്ക് സിറ്റി മേയര്‍ സൊഹ്‌റാന്‍ മംദാനി. വിവാദമായ മത്സരത്തില്‍ ഈജിപ്ത് കൊള്ളയടിക്കപ്പെട്ടെന്നും അവരില്‍ നിന്ന് വിജയം തട്ടിയെടുത്തതാണെന്നും മേയര്‍ തുറന്നടിച്ചു. 

ഫ്രഞ്ച് റഫറി പ്രാങ്കോയിസ് ലറ്റക്‌സിയറുടെ തീരുമാനങ്ങള്‍ക്കെതിരെ ഈജിപ്ഷ്യന്‍ ഫുട്‌ബോള്‍ അസോസിയേഷന്‍ ഫിഫയ്ക്ക് പരാതി നല്‍കിയതിന് പിന്നാലെയാണ് മംദാനിയുടെ പരസ്യ പിന്തുണ.

ഗതാഗത സൗകര്യങ്ങള്‍ മെച്ചമാക്കാനുള്ള പദ്ധതി പ്രഖ്യാപിക്കവേയായിരുന്നു മേയര്‍ തന്റെ നിലപാട് വ്യക്തമാക്കിയത്.

മത്സരത്തില്‍ എതിരില്ലാത്ത രണ്ടു ഗോളുകള്‍ക്ക് മുന്നിട്ടുനിന്ന ശേഷമാണ് ഈജിപ്ത് 3-2ന് പരാജയപ്പെട്ടത്. രണ്ടാം പകുതിയില്‍ മൊസ്തഫ സിക്കോയിലൂടെ ഈജിപ്ത് നേടിയ ഗോള്‍ പന്ത് വലയിലെത്തുന്നതിന് 20 സെക്കന്‍ഡുകള്‍ക്ക് മുമ്പ് നടന്ന ഒരു ഫൗണ്ട് ചൂണ്ടിക്കാട്ടി വാര്‍ റദ്ദാക്കിയത് വലിയ വിവാദത്തിന് കാരണമായി. അര്‍ജന്റീനയ്ക്ക് അനുകൂല നിലപാട് സ്വീകരിച്ചെന്ന പേരില്‍ രൂക്ഷ വിമര്‍ശനം ഉയരവേയാണ് ന്യൂയോര്‍ക്ക് മേയറുടെ പ്രതികരണം.




കൂടുതല്‍വാര്‍ത്തകള്‍.