
















കിടപ്പറ ദൃശ്യം ഭര്‍ത്താവ് അശ്ലീല വെബ് സൈറ്റുകള്‍ക്ക് വിറ്റതായി ഭാര്യയുടെ പരാതി. കൗണ്‍സിലിങ്ങിന് നിര്‍ബന്ധിച്ചപ്പോള്‍ ക്രൂരമായി മര്‍ദ്ദിച്ചു. വിദേശത്തു നിന്ന് നാട്ടിലെത്തിയാണ് യുവതി പരാതി നല്‍കിയത്. ക്രൂര മര്‍ദ്ദനം ഏറ്റ യുവതി നിലവില്‍ ചികിത്സയിലാണ്. കൊല്ലം ജില്ലക്കാരാണ് ദമ്പതികള്‍. തനിക്ക് കാണാനെന്ന പേരിലാണ് ഭര്‍ത്താവ് ഭാര്യയുടെ ദൃശ്യങ്ങള്‍ പകര്‍ത്തിയത്. പിന്നീട് സൈറ്റുകള്‍ക്ക് വില്‍ക്കുകയായിരുന്നു. ഇതു ശ്രദ്ധയില്‍പ്പെട്ട സുഹൃത്തുക്കളാണ് യുവതിയെ വിവരം അറിയിച്ചത്. കൗണ്‍സിലിങ് നല്‍കി ശരിയാക്കാമെന്ന ധാരണയില്‍ യുവതി ഭര്‍ത്താവിനെ നാട്ടിലെത്തിച്ചു.
കൗണ്‍സിലിങിന് രണ്ടു ദിവസം കൊണ്ടുപോയി. മൂന്നാം ദിവസം ഭര്‍ത്താവ് ക്രൂരമായി മര്‍ദ്ദിച്ചതോടെ യുവതി പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. ഫോണ്‍ സംഭാഷണം അടക്കമുള്ള തെളിവുകളോടെയാണ് യുവതി പരാതി നല്‍കിയത്.