CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
38 Minutes 44 Seconds Ago
Breaking Now

'വസ്ത്ര ധാരണത്തിലും സ്വാതന്ത്ര്യം വേണം'; ലുങ്കി ഉടുത്ത് സ്വാതന്ത്ര്യ ദിനാഘോഷം നടത്തി വിടി ബല്‍റാം എംഎല്‍എ

വസ്ത്ര ധാരണത്തിലും സ്വാതന്ത്ര്യം, വിവേചനങ്ങള്‍ക്കും വേര്‍തിരിവുകള്‍ക്കുമെതിരായ സ്വാതന്ത്രമെന്ന് അദ്ദേഹം ഫേസ്ബുക്ക് പോസ്റ്റില്‍ കുറിച്ചു.

പാലക്കാട്; ലുങ്കി ഉടുത്ത് സ്വാതന്ത്ര്യ ദിനാഘോഷം നടത്തി VT ബല്‍റാം MLA. തൃത്താല പഞ്ചായത്തിന്റെ സ്വാതന്ത്ര്യദിനാഘോഷത്തില്‍ ലുങ്കി ഉടുത്ത് കൊണ്ടു ദേശീയപതാക ഉയര്‍ത്തുന്ന ചിത്രം ബല്‍റാം സമൂഹമാധ്യമത്തില്‍ പങ്കുവെച്ചു. സ്വാതന്ത്ര്യത്തിന്റെ അടരുകള്‍ പലതാണ്. വസ്ത്ര ധാരണത്തിലും സ്വാതന്ത്ര്യം, വിവേചനങ്ങള്‍ക്കും വേര്‍തിരിവുകള്‍ക്കുമെതിരായ സ്വാതന്ത്രമെന്ന് അദ്ദേഹം ഫേസ്ബുക്ക് പോസ്റ്റില്‍ കുറിച്ചു.

വിടി ബല്‍റാം എംഎല്‍എ ഫേസ്ബുക്കില്‍ കുറിച്ചത്

 

വസ്ത്രധാരണത്തിനുള്ള സ്വതന്ത്ര്യം,

വിവേചനങ്ങള്‍ക്കും വേര്‍തിരിക്കലുകള്‍ക്കുമെതിരായ സ്വതന്ത്ര്യം,

സാംസ്‌ക്കാരിക ശീലങ്ങളെ സംരക്ഷിക്കാനുള്ള സ്വാതന്ത്ര്യം,

അഭിമാനകരമായ അസ്തിത്വത്തിനള്ള സ്വാതന്ത്ര്യം,

 

അങ്ങനെ സ്വതന്ത്ര്യത്തിന്റെ അടരുകള്‍ പലതാണ്,

അവയോരോന്നിനും വേണ്ടി പോരാടുക എന്നത് നമ്മുടെ ഉത്തരവാദിത്തമാണ്.

 

തൃത്താല പഞ്ചായത്തിന്റെ സ്വാതന്ത്ര്യ ദിനാഘോഷങ്ങള്‍ ഇന്ന് രാവിലെ ഉദ്ഘാടനം ചെയ്തു.

 

ഏവര്‍ക്കും സ്വതന്ത്ര്യ ദിനാശംസകള്‍

 




കൂടുതല്‍വാര്‍ത്തകള്‍.