CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
3 Minutes 4 Seconds Ago
Breaking Now

അടുത്ത ജന്മത്തില്‍ ഡോക്ടറാകാം ; 19 കാരനായ നീറ്റ് വിദ്യാര്‍ത്ഥി ജീവനൊടുക്കി

മാതാപിതാക്കളോട് മാപ്പു പറയുന്നതും അമ്മയ്ക്കും അച്ഛനും വേണ്ടി അടുത്ത ജന്മത്തില്‍ ഡോക്ടറാകാമെന്ന് പറയുന്നതുമായ കുറിപ്പും മുറിയില്‍ നിന്ന് കണ്ടെത്തിയിട്ടുണ്ട്.

പരീക്ഷയില്‍ പ്രതീക്ഷിച്ചത്ര മാര്‍ക്കു കിട്ടാത്ത വേദനയില്‍ 19 കാരനായ നീറ്റ് വിദ്യാര്‍ത്ഥി ജീവനൊടുക്കി. മഹാരാഷ്ട്രയിലെ ഛത്രപതി സാംബാജിനഗര്‍ ജില്ലയിലാണ് സംഭവം. വൈജാപ്പൂര്‍ ഖണ്ഡാല ഭാവര്‍ബെന്ത് സ്വദേശിയാണ് പരീക്ഷയില്‍ മാര്‍ക്ക് കുറഞ്ഞതിനെ തുടര്‍ന്നുള്ള നിരാശയില്‍ ജീവന്‍ വെടിഞ്ഞത്. മാതാപിതാക്കളോട് മാപ്പു പറയുന്നതും അമ്മയ്ക്കും അച്ഛനും വേണ്ടി അടുത്ത ജന്മത്തില്‍ ഡോക്ടറാകാമെന്ന് പറയുന്നതുമായ കുറിപ്പും മുറിയില്‍ നിന്ന് കണ്ടെത്തിയിട്ടുണ്ട്.

നീറ്റ് പരീക്ഷയില്‍ 400 ല്‍ താഴെ മാര്‍ക്കാണ് സൂരജ് സുഭാഷ് ഷിന്‍ഡെയ്ക്ക് ലഭിച്ചത്,ഈ മാര്‍ക്കില്‍ എംബിബിഎസ് പ്രവേശനം ലഭിക്കില്ലെന്ന് ആശങ്കയിലാണ് വിദ്യാര്‍ത്ഥി ജീവനൊടുക്കിയതെന്നാണ് പ്രാഥമിക നിഗമനം. കഴിഞ്ഞ രണ്ടു വര്‍ഷമായി വീട്ടിരുന്നാണ് വിദ്യാര്‍ത്ഥി നീറ്റ് പരീക്ഷയ്ക്കായി തയ്യാറെടുപ്പുകള്‍ നടത്തിയിരുന്നതെന്ന് കുടുംബം പറയുന്നു.

കുടുംബാംഗങ്ങള്‍ അയല്‍പക്കത്തെ ഒരു ചടങ്ങില്‍ പങ്കെടുക്കാന്‍ പോയ സമയത്താണ് സൂരജ് ഈ കടുംകൈ ചെയ്തത്. വീട്ടുകാര്‍ സംഭവമറിച്ച് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

ഈ ജന്മത്തില്‍ തനിക്കിനി ഡോക്ടറാവാന്‍ സാധിക്കില്ലെന്നും അമ്മയ്ക്കും അച്ഛനും വേണ്ടി അടുത്ത ജന്മത്തില്‍ ഡോക്ടറാവാമെന്നും പറഞ്ഞുള്ള ആത്മഹത്യാ കുറിപ്പും സൂരജിന്റെ മുറിയില്‍ നിന്ന് കണ്ടെടുത്തു.




കൂടുതല്‍വാര്‍ത്തകള്‍.