CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
1 Hours 8 Minutes 46 Seconds Ago
Breaking Now

ഇന്‍സ്റ്റ വഴി പരിചയത്തില്‍ പെണ്‍കുട്ടിയെ വിളിച്ചുവരുത്തി പീഡിപ്പിച്ചു, ദൃശ്യങ്ങള്‍ പ്രചരിപ്പിച്ചു ; പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടികള്‍ അറസ്റ്റില്‍

സംഭവം പുറത്തുപറഞ്ഞാല്‍ പെണ്‍കുട്ടിയുടെ കുടുംബത്തെ വകവരുത്തുമെന്ന് പ്രതികള്‍ ഭീഷണിപ്പെടുത്തിയിരുന്നു.

14 വയസ്സുള്ള പെണ്‍കുട്ടിക്ക് നേരെ ലൈംഗീക അതിക്രമം നടത്തുകയും ദൃശ്യങ്ങള്‍ പ്രചരിപ്പിക്കുകയും ചെയ്ത സംഭവത്തില്‍ 17 വയസ്സുള്ള രണ്ട് ആണ്‍കുട്ടികളെ തുലിഞ്ച് പൊലീസ് കസ്റ്റഡിയിലെടുത്തു. സമൂഹ മാധ്യമങ്ങളില്‍ വീഡിയോ പ്രചരിച്ചതിനെ തുടര്‍ന്നാണ് സംഭവം പുറം ലോകമറിഞ്ഞത്.

ഇന്‍സ്റ്റഗ്രാം വഴി പരിചയപ്പെട്ട പ്രതികളില്‍ ഒരാള്‍ കഴിഞ്ഞ ജൂലൈ 11ന് പെണ്‍കുട്ടിയെ കാണാന്‍ വിളിച്ചുവരുത്തുകയായിരുന്നു. തുടര്‍ന്ന് ചൗളിലെ ഒരു മുറിയിലെത്തിച്ച പെണ്‍കുട്ടിയെ രണ്ട് പ്രതികളും ചേര്‍ന്ന് പീഡിപ്പിക്കുകയും ദൃശ്യങ്ങള്‍ പകര്‍ത്തുകയും ചെയ്തു.

സംഭവം പുറത്തുപറഞ്ഞാല്‍ പെണ്‍കുട്ടിയുടെ കുടുംബത്തെ വകവരുത്തുമെന്ന് പ്രതികള്‍ ഭീഷണിപ്പെടുത്തിയിരുന്നു. എന്നാല്‍ പിന്നീട് പ്രതികള്‍ തന്നെ ഈ ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ പ്രചരിപ്പിക്കുകയായിരുന്നു. ഓഗസ്ത് 15ന് പെണ്‍കുട്ടിയുടെ ബന്ധു വീഡിയോ കാണാനിടയായതോടെയാണ് സംഭവം പുറത്തറിയുന്നത്. തുടര്‍ന്ന് കുടുംബം പൊലീസില്‍ പരാതി നല്‍കി. പ്രതികള്‍ക്കെതിരെ പൊലീസ് കേസെടുത്തു.




കൂടുതല്‍വാര്‍ത്തകള്‍.