
















ഫിലാഡല്‍ഫിയ: ലോകമെമ്പാടുമുള്ള മലയാളി വിദ്യാര്‍ത്ഥികളുടെ പ്രസംഗശേഷിയും ഭാഷാപാടവവും ചിന്താശേഷിയും നേതൃത്വഗുണങ്ങളും വളര്‍ത്തിയെടുക്കുക എന്ന ലക്ഷ്യത്തോടെ ഓര്‍മ്മ ഇന്റര്‍നാഷണല്‍ സംഘടിപ്പിക്കുന്ന അന്താരാഷ്ട്ര പ്രസംഗമത്സരത്തിന്റ്റെ നാലാം സീസണിന് ഫിലാഡല്‍ഫിയായില്‍ പ്രൗഢഗംഭീരമായ തുടക്കം. ഓഗസ്റ്റ് 19-ന് ഫിലാഡല്‍ഫിയ സെയിന്റ് തോമസ് സീറോ മലബാര്‍ ഫൊറോനാ കത്തോലിക്കാ ദേവാലയത്തിലെ സാന്തോം ഓഡിറ്റോറിയത്തില്‍ നടന്ന 'An Evening of Celebration, Partnership & Community' എന്ന പ്രത്യേക പരിപാടിയിലാണ് സീസണ്‍ 4 ഔദ്യോഗികമായി കിക്കോഫ് ചെയ്തത്.
ഓര്‍മ്മ അന്താരാഷ്ട്ര പ്രസംഗമത്സരം സീസണ്‍ 4ന്റ്റെ ഔദ്യോഗിക ലോഞ്ച്, ഇന്ത്യയുടെ 80-ാം സ്വാതന്ത്ര്യദിനാഘോഷം, 24 ന്യൂസിന്റ്റെ നേതൃത്വത്തിലുള്ള Million Malayalee Club (MMC) സംരംഭത്തിന്റ്റെ സൈനിംഗ്-ഇന്‍ എന്നീ മൂന്ന് പ്രധാന പരിപാടികളുടെ സംഗമവേദിയായാണ് ചടങ്ങ് മാറിയത്.
നിശ്ശബ്ദ പ്രാര്‍ഥനയോടെയും അമേരിക്കന്‍, ഇന്ത്യന്‍ ദേശീയഗാനങ്ങളോടെയും ആരംഭിച്ച ചടങ്ങില്‍, ഓര്‍മ്മയുടെ ഒന്നാം സീസണ്‍ മുതല്‍ നാലാം സീസണിലേക്കുള്ള വളര്‍ച്ചയും പ്രധാന നേട്ടങ്ങളും ഉള്‍പ്പെടുത്തി തയ്യാറാക്കിയ പ്രത്യേക ഹ്രസ്വ വീഡിയോയും സീസണുകളുടെ ടൈംലൈനും പ്രദര്‍ശിപ്പിച്ചു. ഓര്‍മ്മയുടെ വിജയയാത്ര പരിചയപ്പെടുത്തിയ ഈ അവതരണം പബ്ലിക് റിലേഷന്‍സ് ഓഫീസര്‍ മെര്‍ളിന്‍ മേരി അഗസ്റ്റിന്‍ നിര്‍വഹിച്ചു.
ഓര്‍മ്മ ഇന്റര്‍നാഷണല്‍ ടാലന്റ് പ്രമോഷന്‍ ഫോറം ചെയര്‍മാന്‍ ജോസ് തോമസ് സീസണ്‍ 4ന്റ്റെ ആമുഖം അവതരിപ്പിച്ചു. മുന്‍ മൂന്ന് സീസണുകളുടെ വിജയവും, മത്സരത്തോടൊപ്പം കൃത്യമായ പരിശീലനം നല്‍കുന്ന ഓര്‍മ്മയുടെ പ്രത്യേക മാതൃകയും അദ്ദേഹം ചുരുക്കി വിശദീകരിച്ചു. സീസണ്‍ 4ല്‍ വേള്‍ഡ് മലയാളി ഫെഡറേഷനുമായുള്ള (WMF) കൂടുതല്‍ ആഴത്തിലുള്ള ആഗോള സഹകരണം പ്രധാന പ്രത്യേകതയാണെന്നും, സ്ഥാപക ചെയര്‍മാന്‍ ഡോ. പ്രിന്‍സ് പള്ളിക്കുന്നേലിന്റെയും WMF ടീമിന്റെയും പിന്തുണയോടെ മത്സരത്തിന്റ്റെ സന്ദേശം ലോകമെമ്പാടുമുള്ള മലയാളികളിലേക്ക് എത്തിക്കാനാകുമെന്നും അദ്ദേഹം പറഞ്ഞു.
24 ന്യൂസിന്റ്റെ നേതൃത്വത്തിലുള്ള Million Malayalee Club സംരംഭവുമായി ഓര്‍മ്മ കൈകോര്‍ക്കുന്നതിന്റ്റെ പ്രാധാന്യവും അദ്ദേഹം എടുത്തുപറഞ്ഞു. ഈ സഹകരണം യാഥാര്‍ഥ്യമാക്കുന്നതിനും സീസണ്‍ 4ന് പിന്തുണ നല്‍കുന്നതിനും സഹായിച്ച 24 ന്യൂസ് മാനേജിംഗ് ഡയറക്ടറും ചീഫ് എഡിറ്ററുമായ ശ്രീകണ്ഠന്‍ നായര്‍ക്കും, V അരവിന്ദിനും 24 ന്യൂസ് ടീമിനും പ്രത്യേകമായി നന്ദി രേഖപ്പെടുത്തി. കഴിഞ്ഞ മൂന്ന് സീസണുകളുടെ വിജയത്തിന് പിന്നില്‍ പ്രവര്‍ത്തിച്ച സ്‌പോണ്‍സര്‍മാര്‍, അഭ്യുദയകാംക്ഷികള്‍, പരിശീലകര്‍, മുന്‍ മത്സരാര്‍ത്ഥികള്‍, സ്‌കൂള്‍-കോളേജ് പ്രിന്‍സിപ്പല്‍മാര്‍, അധ്യാപകര്‍, മാധ്യമ സംഘടനകളുടെ പ്രതിനിധികള്‍, മീഡിയ പ്രവര്‍ത്തകര്‍, മത്സരത്തിന്റ്റെ ജഡ്ജുമാര്‍, മാര്‍ക്കറ്റിംഗ് ടീം അംഗങ്ങള്‍, വിവിധ സംഘടനാ നേതാക്കള്‍, ഓര്‍മ്മയുടെ ടീം അംഗങ്ങള്‍ എന്നിവര്‍ക്കും അദ്ദേഹം ഹൃദ്യമായ നന്ദി അറിയിച്ചു.
തുടര്‍ന്ന് വിശിഷ്ടാതിഥികളുടെയും ഓര്‍മ്മ ഭാരവാഹികളുടെയും സാന്നിധ്യത്തില്‍ ഭദ്രദീപം തെളിയിച്ച് സീസണ്‍ 4 ഔദ്യോഗികമായി ഉദ്ഘാടനം ചെയ്തു. MMC സംരംഭത്തിന്റ്റെ സൈനിംഗ്-ഇന്‍ ചടങ്ങും ഇതോടനുബന്ധിച്ച് നടന്നു.
പരിപാടിയില്‍ അധ്യക്ഷത വഹിച്ച ഓര്‍മ്മ ഇന്റര്‍നാഷണല്‍ പ്രസിഡന്റ് സജി സെബാസ്റ്റ്യന്‍ സംഘടനയുടെ പ്രവര്‍ത്തനങ്ങളെയും പുതിയ സീസണിന്റ്റെ ലക്ഷ്യങ്ങളെയും കുറിച്ച് സംസാരിച്ചു. ഓര്‍മ്മയുടെ മുന്‍ സീസണുകള്‍ക്ക് ലഭിച്ച ജനപിന്തുണയും വിവിധ സംഘടനകളുടെയും വ്യക്തികളുടെയും സഹകരണവും നാലാം സീസണിന്റ്റെ വിജയത്തിനും കരുത്താകുമെന്ന് അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു.
24 ന്യൂസ് എഡിറ്റര്‍-ഇന്‍-ചാര്‍ജ് പി. പി. ജെയിംസ് മുഖ്യാതിഥിയായി പങ്കെടുത്തു. C News Live & CN Global Movies CEO ഡോ. ലിസി കെ. ഫെര്‍ണാണ്ടസ്, പെന്‍സില്‍വാനിയ കോമണ്‍വെല്‍ത്തിന്റ്റെ മുന്‍ സ്പീക്കര്‍ ഹോണ്‍. ജോണ്‍ എം. പെര്‍സല്‍, ഫിലാഡല്‍ഫിയ പോലീസ് സെര്‍ജന്റ് ബ്ലെസ്സണ്‍ മാത്യു, ഫൊക്കാന പ്രസിഡന്റ് ഫിലിപ്പോസ് ഫിലിപ്പ്, വേള്‍ഡ് മലയാളി ഫെഡറേഷന്‍ ഗ്ലോബല്‍ പ്രസിഡന്റ് ഡോ. ആനി ലിബു എന്നിവര്‍ വിശിഷ്ടാതിഥികളായി പങ്കെടുത്ത് സന്ദേശങ്ങള്‍ നല്‍കി.
തന്റെ പ്രസംഗത്തില്‍ പി. പി. ജെയിംസ് Million Malayalee Club സംരംഭത്തിന്റ്റെ ലക്ഷ്യവും ദൗത്യവും വിശദീകരിച്ചു. ലോകത്തിന്റ്റെ വിവിധ ഭാഗങ്ങളില്‍ ജീവിക്കുന്ന മലയാളികളെ ഒരു വലിയ ആഗോള ശൃംഖലയിലൂടെ ബന്ധിപ്പിക്കുകയും മലയാളി സമൂഹത്തിന്റ്റെ ഐക്യവും ശക്തിയും വര്‍ധിപ്പിക്കുകയുമാണ് MMCയുടെ ലക്ഷ്യമെന്ന് അദ്ദേഹം പറഞ്ഞു. ഈ മഹത്തായ സംരംഭത്തിന് 24 ന്യൂസ് നേതൃത്വം നല്‍കുന്നുണ്ടെന്നും, വിവിധ സംഘടനകളുടെയും കൂട്ടായ്മകളുടെയും പങ്കാളിത്തമാണ് ഇത്തരം വലിയ സാമൂഹിക സംരംഭങ്ങളുടെ വിജയത്തിന് കരുത്താകുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
MMCയുമായി അമേരിക്കയില്‍നിന്ന് കൈകോര്‍ക്കുന്ന ആദ്യ സംഘടനയായി ഓര്‍മ്മ ഇന്റര്‍നാഷണല്‍ മാറിയതില്‍ അദ്ദേഹം ഓര്‍മ്മ നേതൃത്വത്തെ അഭിനന്ദിച്ചു. ഓര്‍മ്മയും 24 ന്യൂസും തമ്മിലുള്ള ഈ പങ്കാളിത്തം മാതൃകാപരമാണെന്നും, സമൂഹത്തിന് ഗുണകരമായ വലിയ സംരംഭങ്ങള്‍ വിജയിപ്പിക്കാന്‍ ഇത്തരം സഹകരണങ്ങള്‍ അനിവാര്യമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
ഡോ. ലിസി കെ. ഫെര്‍ണാണ്ടസ് യുവജനങ്ങളുടെ കഴിവുകള്‍ കണ്ടെത്തി വളര്‍ത്തുന്നതില്‍ ഓര്‍മ്മയുടെ പ്രവര്‍ത്തനങ്ങളെ അഭിനന്ദിച്ചു. സീസണ്‍ 3ന്റ്റെ ഗ്രാന്‍ഡ് ഫിനാലെയില്‍ നേരിട്ട് പങ്കെടുത്ത അനുഭവവും അവര്‍ അനുസ്മരിച്ചു. ഓര്‍മ്മയുടെ പ്രവര്‍ത്തനങ്ങളോടുള്ള തന്റെ സ്‌നേഹവും അടുപ്പവും പ്രകടിപ്പിച്ചുകൊണ്ട്, ഓര്‍മ്മയുടെ തീം സോങ്ങിന് സംഗീതം നല്‍കാന്‍ കഴിഞ്ഞതിലുള്ള സന്തോഷവും അവര്‍ പങ്കുവച്ചു. ഹോണ്‍. ജോണ്‍ എം. പെര്‍സല്‍ പൊതുരംഗത്തും നേതൃത്വമേഖലയിലും ആശയവിനിമയശേഷിയുടെ പ്രാധാന്യം ചൂണ്ടിക്കാട്ടി. ഇന്ത്യയുടെ 80-ാമത് സ്വാതന്ത്ര്യദിനത്തിന്റ്റെ ആശംസകള്‍ നേര്‍ന്ന അദ്ദേഹം, ഓര്‍മ്മ അന്താരാഷ്ട്ര പ്രസംഗമത്സരം സീസണ്‍ 4ന് എല്ലാ വിജയാശംസകളും അറിയിക്കുകയും മത്സരത്തിന്റ്റെ വിജയത്തിനായി ആശംസകള്‍ അര്‍പ്പിക്കുകയും ചെയ്തു.
ഫൊക്കാന പ്രസിഡന്റ് ഫിലിപ്പോസ് ഫിലിപ്പ്, യുവതലമുറയ്ക്ക് മികച്ച അവസരങ്ങള്‍ ഒരുക്കുന്നതില്‍ ഇത്തരം സംരംഭങ്ങളുടെ പ്രാധാന്യം വിശദീകരിച്ചു. ഫൊക്കാനയുടെ വിപുലമായ ശൃംഖലയും പിന്തുണയും ഓര്‍മ്മ സീസണ്‍ 4ന്റ്റെ പ്രവര്‍ത്തനങ്ങള്‍ക്കും വിജയത്തിനും ലഭ്യമാക്കുമെന്ന് അദ്ദേഹം ഉറപ്പുനല്‍കി. WMF ഗ്ലോബല്‍ പ്രസിഡന്റ് ഡോ. ആനി ലിബു, ഓര്‍മ്മ സീസണ്‍ 4ന് വേള്‍ഡ് മലയാളി ഫെഡറേഷന്‍ നല്‍കുന്ന പിന്തുണയും സഹകരണവും പ്രഖ്യാപിച്ചു. WMFന്റെ വിപുലമായ ആഗോള ശൃംഖല പ്രയോജനപ്പെടുത്തി ലോകത്തിന്റ്റെ വിവിധ ഭാഗങ്ങളിലുള്ള മലയാളി വിദ്യാര്‍ത്ഥികളിലേക്കും കുടുംബങ്ങളിലേക്കും മത്സരത്തിന്റ്റെ സന്ദേശം എത്തിക്കുന്നതിനും, സീസണ്‍ 4ന്റ്റെ വിജയത്തിനായി ആവശ്യമായ പിന്തുണയും സഹകരണവും നല്‍കുന്നതിനും WMF ഒപ്പമുണ്ടാകുമെന്ന് അവര്‍ ഉറപ്പുനല്‍കി
ഫിലാഡല്‍ഫിയ പോലീസ് ഡിപ്പാര്‍ട്ട്‌മെന്റിലെ ആദ്യ മലയാളി, ദക്ഷിണേന്ത്യന്‍ സെര്‍ജന്റായ ബ്ലെസ്സണ്‍ മാത്യുവിനെ, ഫിലാഡല്‍ഫിയ പോലീസ് ഡിപ്പാര്‍ട്ട്‌മെന്റിലെ ആദ്യ മലയാളി ലെഫ്റ്റനന്റാകാനുള്ള അദ്ദേഹത്തിന്റ്റെ വരാനിരിക്കുന്ന നേട്ടത്തിന്റ്റെ പശ്ചാത്തലത്തില്‍ ഓര്‍മ്മ ഇന്റര്‍നാഷണല്‍ പ്രത്യേകമായി അഭിനന്ദിക്കുകയും ആദരിക്കുകയും ചെയ്തു. ഓര്‍മ്മ അന്താരാഷ്ട്ര പ്രസംഗമത്സരത്തിന്റ്റെ രണ്ടാം സീസണ്‍ ഔദ്യോഗികമായി ലോഞ്ച് ചെയ്തതും ബ്ലെസ്സണ്‍ മാത്യുവായിരുന്നുവെന്ന് ചടങ്ങില്‍ അനുസ്മരിച്ചു.
വിശിഷ്ടാതിഥികളുടെ സന്ദേശങ്ങള്‍ക്ക് ശേഷം നടന്ന അനുമോദന പ്രസംഗങ്ങളില്‍ ഓര്‍മ്മ ഇന്റര്‍നാഷണല്‍ ലീഗല്‍ ചെയര്‍ അറ്റോര്‍ണി ജോസഫ് കുന്നേല്‍, ജനറല്‍ സെക്രട്ടറി ക്രിസ്റ്റി എബ്രഹാം, പബ്ലിക് ആന്‍ഡ് പൊളിറ്റിക്കല്‍ അഫയേഴ്‌സ് ചെയര്‍ വിന്‍സെന്റ് ഇമ്മാനുവേല്‍ എന്നിവര്‍ സംസാരിച്ചു. ഓര്‍മ്മ അന്താരാഷ്ട്ര പ്രസംഗമത്സരത്തിന്റ്റെ തുടക്കം മുതല്‍ എല്ലാ സീസണുകളിലും പിന്തുണയും സ്‌പോണ്‍സര്‍ഷിപ്പും നല്‍കി വരുന്ന പ്രധാന വ്യക്തികളിലൊരാളായ ജോസഫ് കുന്നേല്‍ മത്സരത്തിന്റ്റെ ജഡ്ജായും സജീവമായി പ്രവര്‍ത്തിച്ചുവരുന്നു. ഓര്‍മ്മയുടെ വളര്‍ച്ചയിലും വിജയത്തിലും അദ്ദേഹത്തിന്റ്റെ തുടര്‍ച്ചയായ പിന്തുണ പ്രത്യേകം അനുസ്മരിക്കപ്പെട്ടു.
തുടര്‍ന്ന് ഹോളി ഫാമിലി യൂണിവേഴ്‌സിറ്റി അക്കാദമിക് അഫയേഴ്‌സ് വൈസ് പ്രസിഡന്റും സീസണ്‍ 3ലെ മുഖ്യാതിഥിയുമായ ഡോ. ബിന്ദു ആലപ്പാട്ട്, ഫോമയുടെ മുന്‍ പ്രസിഡന്റും കലയുടെ പ്രതിനിധിയുമായ ജോര്‍ജ് മാത്യു സി.പി.എ., പമ്പ പ്രസിഡന്റ് അലക്‌സ് തോമസ്, ഐ.ഒ.സി. ചെയര്‍മാന്‍ സാബു സ്‌കറിയ, ഇമലയാളി ഉടമ ജോര്‍ജ് ജോസഫ്, ഓര്‍മ്മ ഇന്റര്‍നാഷണലിന്റ്റെ മുന്‍ പ്രസിഡന്റ് ജോര്‍ജ് നടവയല്‍ എന്നിവര്‍ അനുമോദന പ്രസംഗങ്ങള്‍ നടത്തി. ഓര്‍മ്മയുടെ മുന്‍കാല പ്രവര്‍ത്തനങ്ങളെയും അന്താരാഷ്ട്ര പ്രസംഗമത്സരത്തിന്റ്റെ വളര്‍ച്ചയെയും അഭിനന്ദിച്ച അവര്‍, നാലാം സീസണിന്റ്റെ വിജയത്തിനായി വിവിധ മലയാളി സംഘടനകളുടെയും സമൂഹത്തിന്റ്റെയും കൂട്ടായ പിന്തുണയും സഹകരണവും ഉറപ്പുതന്നു .
ചടങ്ങില്‍ വിവിധ മലയാളി സാമൂഹിക, സാംസ്‌കാരിക, മാധ്യമ സംഘടനകളുടെ പ്രതിനിധികളും പ്രമുഖ വ്യക്തികളും സന്നിഹിതരായിരുന്നു. മലയാള മനോരമ മുന്‍ എഡിറ്റര്‍ ജോണ്‍ മുണ്ടക്കയം, ഓര്‍മ്മ ടാലന്റ് പ്രമോഷന്‍ ഫോറം ഡയറക്ടര്‍ ജയരാജ് ആലപ്പാട്ട്, ഫിലാഡല്‍ഫിയ നഗരസഭയിലെ Compliance and Monitoring വിഭാഗം ഡെപ്യൂട്ടി ഡയറക്ടര്‍ മാത്യു തരകന്‍, WMC സെക്രട്ടറി ലൂക്കോസ് മാത്യു, പിയാനോ പ്രതിനിധി ലൈല മാത്യു, കോട്ടയം അസോസിയേഷന്‍ പ്രതിനിധി ജിമോന്‍ ജോര്‍ജ്, പ്രസ് ക്ലബ് പ്രസിഡന്റ് ലിജോ ജോര്‍ജ്, IACA സെക്രട്ടറി ചാര്‍ളി ചിറയത്ത്, വിവിധ സംഘടനാ നേതാക്കളായ മില്ലി ഫിലിപ്പ്, ജോണ്‍ പണിക്കര്‍, സുധ കാര്‍ത്ത, റെനി ജോസഫ്, സിബിച്ചന്‍ മുക്കാടന്‍, തങ്കച്ചന്‍ സാമുവല്‍, എന്നിവരും ചടങ്ങില്‍ പങ്കെടുത്തു.
ഓര്‍മ്മയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് പിന്തുണ നല്‍കുന്ന സ്‌പോണ്‍സര്‍മാരായ ഡോ. ഷെറി ജോസ്, ബിനു മാനുവല്‍, രാജേഷ് തോമസ്, പോളച്ചന്‍ വറീദ്, ജോജി ചെറുവേലില്‍, മാനുവല്‍ തോമസ് എന്നിവരും ചടങ്ങില്‍ സന്നിഹിതരായിരുന്നു.
സബ് ജൂനിയര്‍, ജൂനിയര്‍, സീനിയര്‍ വിഭാഗങ്ങളിലായി മലയാളം, ഇംഗ്ലീഷ് ഭാഷകളില്‍ നാല് ഘട്ടങ്ങളിലായാണ് സീസണ്‍ 4 സംഘടിപ്പിക്കുന്നത്. സീസണ്‍ 4ന്റ്റെ, പ്രത്യേകതയായി സബ് ജൂനിയര്‍ വിഭാഗത്തിനായി പ്രത്യേക ഓണ്‍ലൈന്‍ മത്സരവും ഉണ്ടായിരിക്കും. മത്സരത്തോടൊപ്പം കൃത്യമായ പരിശീലനം നല്‍കി ഭാഷാപാടവം, ആശയവിനിമയശേഷി, അവതരണ മികവ്, ആത്മവിശ്വാസം, ചിന്താശേഷി, നേതൃത്വഗുണങ്ങള്‍ എന്നിവ വളര്‍ത്തിയെടുക്കുന്നതിനാണ് ഓര്‍മ്മ പ്രാധാന്യം നല്‍കുന്നത്.
സീസണ്‍ 4, ഗ്രാന്‍ഡ് ഫിനാലെ 2027 ഓഗസ്റ്റില്‍ പാ ലാ യി ല്‍ നടക്കും . 2026 സെപ്‌റ്റെംബര്‍ 15ന് ആരംഭിച്ച് ഒരു വര്‍ഷം നീണ്ടുനില്‍ക്കുന്ന മത്സരപരമ്പരയ്ക്ക് 10 ലക്ഷം രൂപയുടെ സമ്മാനത്തുകയാണുള്ളത്. മത്സരത്തി ന്റ്റെ രജിസ്‌ട്രേഷനും മറ്റ് വിശദവി വരങ്ങളും www.ormaspeech.org എന്ന വെ ബ്‌സൈറ്റില്‍ ഉടന്‍തന്നെ ലഭ്യമാകും .
സീസണ്‍ 4ന്റ്റെ പ്രചാരണ പ്രവര്‍ത്തനങ്ങള്‍ക്ക് ഏതാനും ആഴ്ചകള്‍ക്ക് മുമ്പ് കേരളത്തില്‍ ''വാഗ്മിത്വത്തിലേക്ക് ഒരു ചുവട്'' എന്ന പേരില്‍ തുടക്കം കുറിച്ചിരുന്നു. ഓര്‍മ്മ ഇന്റര്‍നാഷണല്‍ ടാലന്റ് പ്രമോഷന്‍ ഫോറത്തിന്റ്റെ നേതൃത്വത്തില്‍ സംഘടിപ്പിച്ച പ്രചാരണ പരിപാടിയുടെ ഉദ്ഘാടനം ബഹുമാനപ്പെട്ട കേരള മുഖ്യമന്ത്രി ശ്രീ. വി. ഡി. സതീശന്‍ നിര്‍വഹിച്ചു.
തുടര്‍ന്ന് വിവിധ ഘട്ടങ്ങളിലായി നടന്ന പോസ്റ്റര്‍ ലോഞ്ചിംഗ് പരിപാടികളില്‍ വിദ്യാഭ്യാസ മന്ത്രി റോജി എം. ജോണ്‍, ജലവിഭവ വകുപ്പ് മന്ത്രി അഡ്വ. മോന്‍സ് ജോസഫ്, 24 ന്യൂസ് മാനേജിംഗ് ഡയറക്ടറും ചീഫ് എഡിറ്ററുമായ ശ്രീകണ്ഠന്‍ നായര്‍, വിസാറ്റ് ഗ്രൂപ്പ് ചെയര്‍മാന്‍ രാജു കുര്യന്‍ എന്നിവര്‍ വിവിധ അവസരങ്ങളില്‍ പങ്കെടുത്തിരുന്നു.
കേരളത്തില്‍ ആരംഭിച്ച പ്രചാരണത്തിന്റ്റെ തുടര്‍ച്ചയായാണ് ഫിലാഡല്‍ഫിയയില്‍ സീസണ്‍ 4ന്റ്റെ ഔദ്യോഗിക യു.എസ്. കിക്കോഫ് വിജയകരമായി നടന്നത്.
ട്രസ്റ്റീ ബോര്‍ഡ് ചെയര്‍മാന്‍ ജോസ് ആറ്റുപുറം, ഓര്‍മ്മ ഇന്റര്‍നാഷണല്‍ പ്രസിഡന്റ് സജി സെബാസ്റ്റ്യന്‍, ജനറല്‍ സെക്രട്ടറി ക്രിസ്റ്റി എബ്രഹാം, ട്രഷറര്‍ റോഷിന്‍ പ്ലാമൂട്ടില്‍, പബ്ലിക് ആന്‍ഡ് പൊളിറ്റിക്കല്‍ അഫയേഴ്‌സ് ചെയര്‍ വിന്‍സെന്റ് ഇമ്മാനുവേല്‍, ടാലന്റ് പ്രമോഷന്‍ ഫോറം ചെയര്‍മാന്‍ ജോസ് തോമസ്, മീഡിയ ചെയര്‍ അരുണ്‍ കോവാട്ട്, പബ്ലിക് റിലേഷന്‍സ് ഓഫീസര്‍ മെര്‍ളിന്‍ മേരി അഗസ്റ്റിന്‍, ഫിലാഡല്‍ഫിയ ചാപ്റ്റര്‍ പ്രസിഡന്റ് ഷൈല രാജന്‍, ജോയിന്റ് സെക്രട്ടറി സെബിന്‍ സ്റ്റീഫന്‍ എന്നിവരുടെ നേതൃത്വത്തിലും ഏകോപനത്തിലുമാണ് പരിപാടി സംഘടിപ്പിച്ചത്.
എയ്മിലിന്‍ റോസ് തോമസും, മെര്‍ളിന്‍ മേരി അഗസ്റ്റിനും പരിപാടിയുടെ അവതാരകരായി പ്രവര്‍ത്തിച്ചു. ചടങ്ങിന്റ്റെ അവസാനം ഓര്‍മ്മ ട്രഷറര്‍ റോഷിന്‍ പ്ലാമൂട്ടില്‍ സദസ്സിന് നന്ദി രേഖപ്പെടുത്തി. സ്‌നേഹവിരുന്നോടെ പരിപാടി സമാപിച്ചു.
വിവിധ സാമൂഹിക, സാംസ്‌കാരിക, മാധ്യമ സംഘടനകളുടെയും നേതാക്കളുടെയും സജീവ പങ്കാളിത്തത്തോടെ നടന്ന ഫിലാഡല്‍ഫിയ കിക്കോഫ്, വ്യത്യസ്ത സംഘടനകളെയും സമൂഹത്തിന്റ്റെ വിവിധ മേഖലകളിലെ പ്രമുഖരെയും ഒരേ വേദിയില്‍ ഒരുമിപ്പിച്ച ശ്രദ്ധേയമായ സംഗമവേദിയായി മാറി. ഓര്‍മ്മ സീസണ്‍ 4ന്റ്റെ ഔദ്യോഗിക തുടക്കത്തോടൊപ്പം, സംഘടനകള്‍ തമ്മിലുള്ള സഹകരണവും കൂട്ടായ പ്രവര്‍ത്തനത്തിന്റെ പ്രാധാന്യവും വിളിച്ചോതിയ ഈ സായാഹ്നം, ലോകമെമ്പാടുമുള്ള മലയാളി യുവതലമുറയിലേക്ക് പ്രസംഗകലയുടെ സന്ദേശം കൂടുതല്‍ വിപുലമായി എത്തിക്കാനുള്ള പുതിയൊരു കൂട്ടായ യാത്രയുടെ തുടക്കമായി.
കൂടുതല്‍ വിവരങ്ങള്‍: www.ormaspeech.org
PRO: മെര്‍ളിന്‍ മേരി അഗസ്റ്റിന്‍