
















യുക്മ -തെരേസാസ് ലണ്ടന് ഓണച്ചന്തം മലയാളി സുന്ദരി സീസണ് 2 ല്‍ നോട്ടിങ്ഹാമില്‍ നിന്നുള്ള അപര്‍ണ്ണ ശൈലേഷ് ഒന്നാം സ്ഥാനം സ്വന്തമാക്കി. വൂള്വര്‍ഹാംപ്ടണില്‍ നിന്നുള്ള ഡോ നസ്രീന്‍ രണ്ടാം സ്ഥാനത്തും സ്വിന്‍ഡനില്‍ നിന്നുള്ള അമിത മൂന്നാം സ്ഥാനവും നേടി. നാലാം സ്ഥാനം കവന്‍ട്രിയില്‍ നിന്നുള്ള രാജശ്രീ പ്രവീണും സ്വന്തമാക്കി.
ജഡ്ജസ് ചോയ്സില്‍ ലീഡ്സില്‍ നിന്നുള്ള സ്മിത സിറിയകും സമ്മാനാര്‍ഹയായി.
യുക്മ വള്ളം കളി മത്സരത്തിന് കൂടുതല് നിറം പകര്ന്ന് 12 സുന്ദരികള് റാമ്പിലെത്തിയപ്പോള് ഇതു കാണികള്ക്ക് മനോഹരമായ കാഴ്ചയായി മാറി.
പ്രശസ്ത ഫാഷന് ഷോ ഡയറക്ടര് കമല്രാജ് മാണിക്കത്താണ് ഷോയ്ക്ക് നേതൃത്വം നല്കിയത്. യുക്മ വനിതാ വിഭാഗമായ യുക്മ ഷീ ലീഡ്സ് മത്സരത്തിനുള്ള മികച്ച ക്രമീകരണങ്ങള് ഒരുക്കിയിരുന്നു.
യുകെയുടെ വിവിധ ഭാഗങ്ങളില് നിന്നുള്ള വനിതകള് കേരളത്തിന്റെ സംസ്‌കാരവും പാരമ്പര്യവും വിളിച്ചോതുന്ന വസ്ത്രധാരണത്തില് റാമ്പിലെത്തിയപ്പോള് അതു മനോഹരമായ കാഴ്ചയായി മാറി.
രണ്ടു ഘട്ടങ്ങളായുള്ള മത്സരങ്ങളാണ് നടന്നത്. ക്രിയേറ്റിവിറ്റി റൗണ്ട്. ഭാവനയ്ക്ക് അനുസരിച്ചുള്ള തീം എടുത്ത് ആ തീം എന്തുകൊണ്ട് തെരഞ്ഞെടുത്തു എന്നു ഷോയിലൂടെ വ്യക്തമാക്കി.തെരേസാസ് സ്പോണ്‍സര്‍ ചെയ്യുന്ന വസ്ത്രവും ജ്വല്ലറിയും അണിഞ്ഞെത്തിയ ഷോയായിരുന്നു രണ്ടാം റൗണ്ട്. ഓരോ മത്സരാര്‍ത്ഥികളും മികച്ച പ്രകടനമാണ് മത്സരത്തില്‍ കാഴ്ചവച്ചത്.
ജഡ്ജസായി ദീപാ നായര്‍, സജിത്ത് ശ്രീധരന്‍, അമ്പിളി മാത്യു എന്നിവരായിരുന്നു ജഡ്ജസ്.
മികച്ച മുന്നൊരുക്കമാണ് ഷി ലീഡ്സ് ഒരുക്കിയിരുന്നത്. യുകെയിലെ സ്ത്രീകളെ എംപവര്‍ ചെയ്യാനും അവരെ പിന്തുണയ്ക്കാനുമായി യുക്മയുടെ വിമണ്‍സ് ഫോറമായ ഷി ലീഡ്സ് സ്ഥാപിച്ചത്.
യുക്മ ദേശീയ ജോയിന്റ് സെക്രട്ടറി റെയ്മോള് നിധിരി, വൈസ് പ്രസിഡണ്ട് സ്മിത തോട്ടം, യോര്ക്ക്ഷെയര് ആന്ഡ് ഹമ്പര് റീജിയണ് പ്രസിഡന്റ് അമ്പിളി സെബാസ്റ്റിയന് മാത്യൂസ് തുടങ്ങിയവര്ക്കാണ് യുക്മ ഷീ ലീഡ്സിന്റെ ചുമതല
സജിനി മേരി ഫിലിപ്പ് - വാന്റേജ്, രാജശ്രീ പ്രവീണ് - കൊവെന്ട്രി, ഡോ. ഐശ്വര്യ പ്രേമന് - സതാംപ്ടണ്, സ്മിത സിറിയക് - ലീഡ്സ്, അമിത കെ എസ് - സ്വിന്ഡന്, ശാലിനി റിജേഷ് - യോവില്, പ്രിന്സി രാജു - ഡിഡ്കോട്ട്, ദേവിക ആശാ ശിവദാസ് - അബിങ്ങ്ടണ്, അപര്ണ്ണ ശൈലേഷ് - നോട്ടിംഗ്ഹാം, ഡോ. നസ്രീന് എന് - വൂള്വര്ഹാംപ്ടണ്, ലിയ തോമസ് - സൗത്താംപ്ടണ്, സിന്സി ഇമ്മാനുവേല് - ലീഡ്സ് എന്നിവരായിരുന്നു് ഫൈനല് റൗണ്ടിലെ മത്സരാര്ത്ഥികള്.
മലയാളികളുടെ ഏറ്റവും പ്രധാന ആഘോഷമായ ഓണം അടിസ്ഥാനമാക്കിയാണ് ഇത്തവണയും ഓണച്ചന്തം അണിയറയില് ഒരുങ്ങിയത്.കേരളീയ തനിമയും പാരമ്പര്യവും ആധുനികതയും കോര്ത്തിണക്കി ഏറെ പുതുമകള് നിറഞ്ഞതായിരുന്നു ഓണച്ചന്തം സീസണ് 2 മത്സരങ്ങള്. ഓണവുമായി ബന്ധപ്പെട്ടുള്ള പാരമ്പര്യങ്ങളും കലകളും നിറങ്ങളും ചേര്ന്ന കൂടുതല് പുതുമകള് നിറഞ്ഞ ഒരു മനോഹര മത്സരമായി ഓണച്ചന്തം മലയാളി സുന്ദരി സീസണ് 2 മാറി.