
















ബെറി മലയാളി കള്‍ച്ചറല്‍ അസോസിയേഷന്റെ (BMCA) ഓണാഘോഷവും അസോസിയേഷന്റെ രണ്ടാം വാര്‍ഷികാഘോഷവും ഇന്ന് (5/9/26) ശനിയാഴ്ച വാംസ്ലി പാരിഷ് കമ്മ്യൂണിറ്റി ഹാളില്‍വെച്ച് പ്രൗഢഗംഭീരമായ ചടങ്ങുകളോടെ നടക്കും .
രാവിലെ 11 മണിക്ക് ആരംഭിക്കുന്ന ആഘോഷപരിപാടികളില്‍ ബി എം സി എ പ്രസിഡന്റ് ഷിജി പോള്‍ അദ്ധ്യക്ഷത വഹിക്കുന്ന ചടങ്ങില്‍ യുക്മ നാഷണല്‍ ജനറല്‍ സെക്രട്ടറി ജയകുമാര്‍ നായര്‍ ചടങ്ങ് ഉല്‍ഘാടനo ചെയ്യും. ബി.എം.സി.എ സെക്രട്ടറി ജംഷിദ് സ്വാഗതപ്രസംഗവും ട്രഷറര്‍ ലിജോ നന്ദിയും രേഖപ്പെടുത്തും
തുടര്‍ന്ന് ബി.എം.സി.എയിലെ മുതിര്‍ന്നവരും കുട്ടികളും അണിനിരന്ന വൈവിധ്യമാര്‍ന്ന സാംസ്‌കാരിക പരിപാടികളും കലാപ്രകടനങ്ങളും അരങ്ങേറും . ആഘോഷങ്ങളുടെ ഭാഗമായി വിഭവസമൃദ്ധമായ പരമ്പരാഗത കേരളീയ ഓണസദ്യയും ബി.എം.സി.എ ഒരുക്കിയിടുണ്ട് .
വൈകുന്നേരം ഡിജെ ബെന്നി നയിക്കുന്ന ആവേശകരമായ ഡിജെ സംഗീതവിരുന്നോടെ രാത്രി 7 മണിയോടെസമാപിക്കും
ഓണാഘോഷ പരിപാടികള്‍ നടക്കുന്ന ഹാളിന്റെ വിലാസം:
Walmsley Parish Community Hall,
Blackburn Road,
Egerton, BL7 9SA.
ജിതിന്‍ ജെ വര്‍ഗീസ്