CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
9 Minutes Ago
Breaking Now

എം.ജി. ശ്രീകുമാര്‍ 'കൊണ്ടാട്ടം 2026'; യുകെയിലും അയര്‍ലന്‍ഡിലും 10 വേദികളില്‍ സംഗീതവിരുന്ന്

മലയാളികളുടെ പ്രിയപ്പെട്ട ഗായകന്‍ എം.ജി. ശ്രീകുമാറിന്റെ നേതൃത്വത്തില്‍ നടക്കുന്ന 'കൊണ്ടാട്ടം 2026' സംഗീതപര്യടനത്തിന് യുകെയിലും അയര്‍ലന്‍ഡിലും ആവേശകരമായ പ്രതികരണം. ജാക്ക് സ്‌ക്വയര്‍ ഇവന്റ്‌സ് സംഘടിപ്പിക്കുന്ന സംഗീതപര്യടനത്തിന്റെ യുകെ വേദികള്‍ ഒരുക്കുന്നത് വി ഫോര്‍ എന്റര്‍ടെയ്ന്‍മെന്റാണ്.  

യുകെയിലും അയര്‍ലന്‍ഡിലുമായി പത്ത് വേദികളിലായി നടക്കുന്ന സംഗീതപര്യടനത്തില്‍ മലയാള സംഗീതലോകത്തെ മികച്ച സംഗീതജ്ഞര്‍ അണിനിരക്കുന്ന എട്ട് അംഗ ലൈവ് ഓര്‍ക്കസ്ട്രയും മൂന്ന് ഗായകരും പങ്കെടുക്കും. എം.ജി. ശ്രീകുമാറിന്റെ എക്കാലത്തെയും ഹിറ്റ് ഗാനങ്ങള്‍ കോര്‍ത്തിണക്കിയുള്ള സംഗീതവിരുന്നാണ് ഒരുക്കുന്നത്.

മലയാളികളുടെ മൂന്ന് തലമുറകളെയും ഒരുപോലെ ആകര്‍ഷിക്കുന്ന ഗാനങ്ങളാണ് എം.ജി. ശ്രീകുമാറിന്റെ സംഗീതത്തിന്റെ പ്രത്യേകത. ബാല്യകാലം മുതല്‍ കേട്ടുവളര്‍ന്ന അദ്ദേഹത്തിന്റെ ഗാനങ്ങള്‍ ഇന്നും മലയാളികളുടെ ഹൃദയത്തില്‍ നിറഞ്ഞുനില്‍ക്കുന്നു. ആ ഗാനങ്ങള്‍ നേരില്‍ ആസ്വദിക്കാനുള്ള അവസരമാണ് 'കൊണ്ടാട്ടം 2026' ഒരുക്കുന്നത്.

സ്വപ്നതുല്യമായ ഈ സംഗീതപര്യടനത്തിനായുള്ള ടിക്കറ്റ് വില്‍പ്പന പുരോഗമിക്കുകയാണ്. ടിക്കറ്റുകള്‍ വിറ്റുതീരുന്നതിന് മുമ്പ് ബുക്ക് ചെയ്യണമെന്ന് സംഘാടകര്‍ അറിയിച്ചു. സംഗീതപ്രേമികള്‍ക്ക് മറക്കാനാവാത്ത ഒരു രാത്രിയായിരിക്കും 'കൊണ്ടാട്ടം 2026' സമ്മാനിക്കുകയെന്നും സംഘാടകര്‍ വ്യക്തമാക്കി.

 

കൂടുതല്‍ വിവരങ്ങള്‍ക്കും ടിക്കറ്റ് ബുക്കിങ്ങിനും:

 

JAK Square Events: jaksquare.uk

 

V4 Entertainments: v4entertainments.online

കെവിന്‍ ബെല്‍ഫാസ്റ്റ്‌




കൂടുതല്‍വാര്‍ത്തകള്‍.