CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
17 Minutes 6 Seconds Ago
Breaking Now

സര്‍ട്ടിഫിക്കറ്റ് വാങ്ങാനെത്തിയ 22കാരിക്ക് അശ്ലീല സന്ദേശം; രാത്രിയില്‍ വീട്ടിലെത്തിയെന്നും പരാതി, വില്ലേജ് ഓഫീസര്‍ക്കെതിരെ കേസ്

ഈ മാസം 11 മുതല്‍ 25 വരെ മൊബൈല്‍ ഫോണിലൂടെ അശ്ലീല സന്ദേശങ്ങള്‍ അയച്ചെന്നാണ് യുവതിയുടെ പരാതി.

സര്‍ട്ടിഫിക്കറ്റിനായി വില്ലേജ് ഓഫീസിലെത്തിയ യുവതിക്ക് ഫോണിലൂടെ അശ്ലീല സന്ദേശങ്ങള്‍ അയച്ചെന്ന പരാതിയില്‍ വില്ലേജ് ഓഫീസര്‍ക്കെതിരെ പൊലീസ് കേസെടുത്തു. എടക്കാട് വില്ലേജ് ഓഫീസര്‍, ആലപ്പുഴ സ്വദേശി ജിജു സ്‌കറിയ (48)ക്കെതിരെയാണ് താഴെ ചൊവ്വ സ്വദേശിനിയുടെ പരാതിയില്‍ കണ്ണൂര്‍ ടൗണ്‍ പൊലീസ് കേസെടുത്തത്.ഈ മാസം 11 മുതല്‍ 25 വരെ മൊബൈല്‍ ഫോണിലൂടെ അശ്ലീല സന്ദേശങ്ങള്‍ അയച്ചെന്നാണ് യുവതിയുടെ പരാതി. വെള്ളിയാഴ്ച രാത്രി യുവതിയുടെ വീട്ടിലെത്തുകയും മാനഹാനി ഉണ്ടാക്കുന്ന രീതിയില്‍ പെരുമാറുകയും ചെയ്തതായും പരാതിയില്‍ പറയുന്നു.

വിവരമറിഞ്ഞ് വീട്ടുകാരടക്കമുള്ള സംഘം വില്ലേജ് ഓഫീസറെ തടഞ്ഞുവച്ച് ചോദ്യം ചെയ്തിരുന്നു. തുടര്‍ന്ന് യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ പൊലീസ് ഉദ്യോഗസ്ഥനെ കസ്റ്റഡിയിലെടുത്തു.

അതേസമയം, തന്നെ ഒരു സംഘം വിളിച്ചുവരുത്തി ഹെല്‍മറ്റ് ഉള്‍പ്പെടെയുള്ളവ ഉപയോഗിച്ച് മര്‍ദിച്ചെന്ന പരാതിയും ജിജു സ്‌കറിയ പൊലീസില്‍ നല്‍കിയിട്ടുണ്ട്. അപേക്ഷയില്‍ യഥാസമയം നടപടി സ്വീകരിച്ചില്ലെന്ന തെറ്റിദ്ധാരണയിലാണ് സംഘം തന്നെ ആക്രമിച്ചതെന്നാണ് ഉദ്യോഗസ്ഥന്റെ പരാതി.

സംഭവത്തില്‍ യുവതിക്കും ഭര്‍ത്താവിനും കണ്ടാലറിയാവുന്ന 12 പേര്‍ക്കുമെതിരെയും കണ്ണൂര്‍ ടൗണ്‍ പൊലീസ് കേസെടുത്തിട്ടുണ്ട്. സംഭവത്തില്‍ പൊലീസ് അന്വേഷണം തുടരുകയാണ്.

 




കൂടുതല്‍വാര്‍ത്തകള്‍.