CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
33 Minutes 55 Seconds Ago
Breaking Now

വിസ തട്ടിപ്പില്‍ പാര്‍വതി മായ ഷാജിക്ക് ഇഡി കുരുക്കും

പാര്‍വതിയുടെ പങ്കാളി അനീഷ് മേനോന്‍ ഉള്‍പ്പെടെയുള്ളവരാണ് കേസിലെ മറ്റുപ്രതികള്‍. ഇതില്‍ അനീഷ് അടക്കമുള്ളവര്‍ വിദേശത്താണ്.

ആംസ്റ്റര്‍ ഓവര്‍സീസ് സിഇഒ പാര്‍വതി മായ ഷാജി ഉള്‍പ്പെട്ട വിസാ തട്ടിപ്പ് കേസില്‍ കൊച്ചി പൊലീസ് തിങ്കളാഴ്ച ഇഡിക്ക് റിപ്പോര്‍ട്ട് നല്‍കും. പ്രതികള്‍ വിദേശത്തേക്ക് കടത്തിയ പണത്തിന്റെ വിവരങ്ങളടക്കമാണ് പൊലീസ് ഇഡിക്ക് റിപ്പോര്‍ട്ട് നല്‍കുക. അതിനിടെ കേസിലെ മറ്റുപ്രതികള്‍ക്കായി പൊലീസ് ഉടന്‍ തന്നെ ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിക്കും. പാര്‍വതിയുടെ പങ്കാളി അനീഷ് മേനോന്‍ ഉള്‍പ്പെടെയുള്ളവരാണ് കേസിലെ മറ്റുപ്രതികള്‍. ഇതില്‍ അനീഷ് അടക്കമുള്ളവര്‍ വിദേശത്താണ്.

വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിയെന്ന കേസിലാണ് ആംസ്റ്റര്‍ ഓവര്‍സീസ് സിഇഒ പാര്‍വതി മായ ഷാജിയെ പൊലീസ് അറസ്റ്റ് ചെയ്തത്. അര്‍മേനിയ, പോളണ്ട്, കാനഡ, ഓസ്‌ട്രേലിയ തുടങ്ങിയ രാജ്യങ്ങളില്‍ ജോലി വാഗ്ദാനംചെയ്താണ് പണം തട്ടിയെടുത്തത്. പണം നഷ്ടപ്പെട്ടവര്‍ നല്‍കിയ പരാതിയില്‍ പാലാരിവട്ടം പൊലീസാണ് ആംസ്റ്റര്‍ ഏജന്‍സി ഉടമകള്‍ക്കെതിരേ കേസെടുത്തത്. പാലാരിവട്ടം പൊലീസ് രജിസ്റ്റര്‍ ചെയ്ത രണ്ടുകേസുകളില്‍ ഒന്നാംപ്രതിയാണ് പാര്‍വതി. കേസില്‍ പാര്‍വതി പിടിയിലായ വാര്‍ത്തയറിഞ്ഞ് കൂടുതല്‍പേര്‍ പരാതിയുമായി പൊലീസിനെ സമീപിച്ചിരുന്നു. അതിനിടെ, പാര്‍വതി മായയുടെ ജാമ്യാപേക്ഷയില്‍ കോടതി തിങ്കളാഴ്ച വിധി പറയും.

വിദേശരാജ്യങ്ങളിലേക്കുള്ള തൊഴില്‍ സാധ്യതകള്‍, സ്ഥിരതാമസത്തിനുള്ള സേവനങ്ങള്‍, അതോടൊപ്പം ഉപരിപഠനത്തിനായുള്ള അവസരങ്ങള്‍ എന്നിവയാണ് ആംസ്റ്റര്‍ ഓവര്‍സീസ് നകിയിരുന്ന സേവനങ്ങള്‍.

 




കൂടുതല്‍വാര്‍ത്തകള്‍.