CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
2 Hours 29 Minutes 39 Seconds Ago
Breaking Now

'പൊറുതിമുട്ടിയാല്‍ ഒരു കൊലപാതകം നടക്കും' കന്റോണ്‍മെന്റ് എസ്‌ഐക്കെതിരെ സിപിഎം എംഎല്‍എയുടെ വധഭീഷണി

'അയാളെക്കൊണ്ട് പൊറുതിമുട്ടുകയാണെങ്കില്‍ ഞാന്‍ പറയുകയാണ്, ഒരു കൊലപാതകം നടക്കും, നിങ്ങള്‍ നോക്കിക്കോ'- കന്റോണ്‍മെന്റ് അസി.കമ്മീഷണര്‍ വി ജയചന്ദ്രനട് ജോയി പറഞ്ഞു

എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ക്കെതിരായ ലാത്തിച്ചാര്‍ജില്‍ പ്രതിഷേധിച്ച് സിപിഎം സംഘടിപ്പിച്ച സെക്രട്ടേറിയറ്റ് മാര്‍ച്ചിനിടെ പോലീസുകാരനെതിരെ വധഭീഷണി മുഴക്കി ജില്ലാ സെക്രട്ടറി വി ജോയി എംഎല്‍എ. കന്റോണ്‍മെന്റ് പോലീസ് സ്റ്റേഷനിലെ എസ്‌ഐ ഗോകുലിനെതിരെയായിരുന്നു എംഎല്‍എയുടെ ഭീഷണി.

'അയാളെക്കൊണ്ട് പൊറുതിമുട്ടുകയാണെങ്കില്‍ ഞാന്‍ പറയുകയാണ്, ഒരു കൊലപാതകം നടക്കും, നിങ്ങള്‍ നോക്കിക്കോ'- കന്റോണ്‍മെന്റ് അസി.കമ്മീഷണര്‍ വി ജയചന്ദ്രനട് ജോയി പറഞ്ഞു. സിപിഎം നേതാക്കളായ ആനാവൂര്‍ നാഗപ്പന്‍, കടകംപള്ളി സുരേന്ദ്രന്‍ എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു ജില്ലാ സെക്രട്ടറിയുടെ വധഭീഷണി. ഇതിന്റെ വിഡിയോ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുകയും ചെയ്തു.

ബുധനാഴ്ച രാത്രി യൂണിവേഴ്‌സിറ്റി മെന്‍സ് ഹോസ്റ്റലിനുള്ളില്‍ കയറി എസ്എഫ്‌ഐ പ്രവര്‍ത്തകരെ മര്‍ദിച്ചത് കന്റോണ്‍മെന്റ് സ്റ്റേഷനിലെ സി ഐ സതീഷ്‌കുമാറും എസ്‌ഐ ഗോകുലും ചേര്‍ന്നാണെന്ന് സിപിഎം ആരോപിച്ചിരുന്നു. ഇരുവര്‍ക്കുമെതിരെ നടപടി ആവശ്യപ്പെട്ടാണ് ഇന്നലെ സിപിഎം, എസ്എഫ്‌ഐ ജില്ലാ കമ്മിറ്റികള്‍ സെക്രട്ടേറിയറ്റിലേക്ക് ഉച്ചയ്ക്കും വൈകിട്ടുമായി മാര്‍ച്ച് സംഘടിപ്പിച്ചത്.

പ്രവര്‍ത്തകരെ ക്രൂരമായി മര്‍ദിച്ച കന്റോണ്‍മെന്റ് സ്റ്റേഷനിലെ 2 പോലീസുകാരെയും തെരുവില്‍ നേരിടുമെന്ന് എസ്എഫ്‌ഐ സംസ്ഥാന നേതാക്കളും പരസ്യമായി പ്രതികരിച്ചിരുന്നു. ഇതെത്തുടര്‍ന്ന് കന്റോണ്‍മെന്റ് ഇന്‍സ്‌പെക്ടര്‍ സതീഷിന്റെ കാട്ടാക്കട മൈലാടിയിലെ വസതിക്കു പോലീസ് സുരക്ഷ ഏര്‍പ്പെടുത്തി. പോലീസ് ലാത്തിച്ചാര്‍ജിനുശേഷം 2 പോലീസുകാര്‍ക്കുമെതിരെ വ്യാപക സൈബര്‍ ആക്രമണവുമുണ്ടായി.

 




കൂടുതല്‍വാര്‍ത്തകള്‍.