
















സ്വത്തു തര്‍ക്കത്തെ തുടര്‍ന്ന് അമ്മയുടെ മേല്‍ ചൂടുവെള്ളം ഒഴിച്ച സംഭവത്തില്‍ മകള്‍ക്കും ചെറുമകള്‍ക്കുമെതിരെ കേസ്. കൊല്ലം ഇടമുളയ്ക്കല്‍ സ്വദേശിയായ രാധാമണിക്കാണ് പൊള്ളലേറ്റത്. ചൂടുവെള്ളമൊഴിച്ച രാധാമണിയുടെ മകള്‍ അശ്വതി (37) ചെറുമകള്‍ അമൃത(18) എന്നിവര്‍ക്കെതിരെ കേസെടുത്തു. വീടും സ്ഥലവും എഴുതി നല്‍കാന്‍ ആവശ്യപ്പെട്ടാണ് അമ്മയെ മകള്‍ ഉപദ്രവിച്ചത്.
ശനിയാഴ്ച രാത്രി 11.30 ഓടെയാണ് സംഭവം. രാധാമണിയും ഭര്‍ത്താവ് അശോകനും താമസിക്കുന്ന വീട്ടിലെത്തിയ പ്രതികള്‍ ഇരുവരേയും വീട്ടില്‍ നിന്നും ഇറക്കിവിട്ട് വീട് പൂട്ടുകയായിരുന്നു. ശേഷമാണ് ശരീരത്തിലൂടെ ചൂടുവെള്ളം ഒഴിച്ചത്. രാധാമണിയുടെ മുഖമാണ് പൊള്ളലേറ്റത്.
രാധാമണിയുടേയും ഭര്‍ത്താവ് അശോകന്റെയും പേരിലുള്ള വസ്തു എഴുതി നല്‍കാത്തതിലെ വിരോധമാണ് ആക്രമണത്തിന് കാരണമെന്ന് എഫ്‌ഐആര്‍ പറയുന്നു. മുമ്പ് ഹണിട്രാപ്പ് ഉള്‍പ്പെടെ കേസുകളില്‍ പ്രതിയാണ് അശ്വതി അച്ചു എന്നറിയപ്പെടുന്ന അശ്വതി.