CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
57 Minutes 8 Seconds Ago
Breaking Now

ഐ ഒ സി ( യുകെ കേരള ചാപ്റ്റര്‍ ) ഈസ്റ്റ് ലണ്ടന്‍ യൂണിറ്റ് ഗാന്ധി ജയന്തി ആഘോഷിച്ചു

 അഹിംസയുടെയും സേവനത്തിന്റെയും  സന്ദേശം   ഓര്‍മ്മിച്ചു കൊണ്ട്     ഐ ഒ സി ( യുകെ  കേരള ചാപ്റ്റര്‍ ) ഈസ്റ്റ് ലണ്ടന്‍ യൂണിറ്റ്  ഗാന്ധി ജയന്തി ആഘോഷിച്ചു . ഗാന്ധി ജയന്തി ദിനത്തില്‍  ഈസ്റ്റ് ലണ്ടനിലെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ലണ്ടനിലെ പ്രസിദ്ധമായ പാര്‍ലമെന്റ്  സ്‌ക്വയറിലെ  ഗാന്ധി പ്രതിമക്ക് മുന്നില്‍ ഒത്തുകൂടി പുഷ്പാര്‍ച്ചന നടത്തി.  ഐ ഒ സി ( യുകെ  കേരള ചാപ്റ്റര്‍ ) നേതാക്കള്‍  പ്രസിഡണ്ട്  സുജു കെ ദാനിയേല്‍ ,   ജനറല്‍ സെക്രട്ടറി അഷ്റഫ് അബ്ദുള്ള ,യൂത്ത് പ്രസിഡണ്ട് എഫ്രേം സാം ,  പി ആര്‍ ഒ  അജി ജോര്‍ജ് . ഐ ഒ സി ( യുകെ  കേരള   ചാപ്റ്റര്‍ ) ഈസ്റ്റ് ലണ്ടന്‍ യൂണിറ്റ്  ഭാരവാഹികളായ  പ്രസിഡണ്ട്  ഷൈനു മാത്യു, വൈസ്  പ്രസിഡണ്ട്  ഷിജന്‍ ജോസ്, ട്രെഷറര്‍  ജിബു സാബു  എന്നിവര്‍ പരിപാടിക്ക് നേതൃത്വം നല്‍കി. 

ഈ ഗാന്ധിജയന്തി ദിനത്തില്‍, ഗാന്ധിജിയുടെ നല്ല ആശയങ്ങള്‍ നമ്മുടെ ജീവിതത്തില്‍ പിന്തുടരാനും സത്യത്തിന്റെയും സമാധാനത്തിന്റെയും വഴിയില്‍ സഞ്ചരിക്കാനും നമുക്ക് പ്രതിജ്ഞ ചെയ്യാം. സുജു കെ ഡാനിയേല്‍  തന്റെ  സന്ദേശത്തില്‍ ആവശ്യപ്പെട്ടു. 

ലളിതമായ ജീവിതവും ഉയര്‍ന്ന ചിന്തകളും ആയിരുന്നു ഗാന്ധിജിയുടെ പ്രത്യേകത. മറ്റുള്ളവരെ സ്‌നേഹിക്കാനും ബഹുമാനിക്കാനും അദ്ദേഹം നമ്മെ പഠിപ്പിച്ചു. അഷറഫ് അബ്ദുള്ള  പ്രവര്‍ത്തകരെ ഓര്‍മ്മിപ്പിച്ചു.

റജി നന്തികാട്ട് ( ജനറല്‍ സെക്രട്ടറി , ഐ ഒ സി ഈസ്റ്റ് ലണ്ടന്‍ യൂണിറ്റ് )

 

 




കൂടുതല്‍വാര്‍ത്തകള്‍.