CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
4 Minutes 26 Seconds Ago
Breaking Now

യുഎസ് ജനതയ്ക്ക് മടുത്തെങ്കില്‍ ഇസ്രയേലിലേക്ക് പോകും, അവിടെ പ്രധാനമന്ത്രിയാകും ; ട്രംപ്

ഇസ്രയേലില്‍ തനിക്ക് 99 ശതമാനം ജനപിന്തുണയും റേറ്റിങ്ങുമുണ്ടെന്നും ട്രംപ് അവകാശപ്പെട്ടു.

അമേരിക്കന്‍ ജനതയ്ക്ക് തന്നോട് മടുപ്പ് തോന്നുകയാണെങ്കില്‍ ഇസ്രയേലിലേക്ക് പോകുമെന്നും അവിടത്തെ പ്രധാനമന്ത്രിയാകുമെന്നും അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്.  യുഎസ് ഇടക്കാല തിരഞ്ഞെടുപ്പിനിടെ നല്‍കിയ അഭിമുഖത്തിലാണ് പരാമര്‍ശം. ഇസ്രയേലില്‍ തനിക്ക് 99 ശതമാനം ജനപിന്തുണയും റേറ്റിങ്ങുമുണ്ടെന്നും ട്രംപ് അവകാശപ്പെട്ടു.

ഇസ്രയേല്‍ പ്രധാനമന്ത്രിയാകുന്നതിനെ കുറിച്ച് ട്രംപ് ഇതാദ്യമായല്ല സംസാരിക്കുന്നത്. കഴിഞ്ഞ മേയിലും സമാന പരാമര്‍ശം ട്രംപ് നടത്തിയിരുന്നു. ഇസ്രയേലികള്‍ക്കിടയില്‍ തനിക്ക് 99 ശതമാനം പിന്തുണയുണ്ടെന്നാണ് ട്രംപ് അന്നും അവകാശപ്പെട്ടത്.




കൂടുതല്‍വാര്‍ത്തകള്‍.