CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
36 Minutes 41 Seconds Ago
Breaking Now

ട്രംപ് വിരുദ്ധ തരംഗം; അമേരിക്കന്‍ ഇടക്കാല തെരഞ്ഞെടുപ്പിലെ ആദ്യഘട്ട ഫലങ്ങള്‍ പുറത്ത് ; ട്രംപിന്റെ വിശ്വസ്തന്‍ വിവേക് രാമസ്വാമി ഏറെ പിന്നില്‍

നിലവിലെ ട്രംപ് ഭരണകൂടത്തോടുള്ള എതിര്‍പ്പും ഭരണവിരുദ്ധ തരംഗവും വോട്ടെടുപ്പില്‍ പ്രകടമാണെന്നാണ് സൂചനകള്‍.

നിര്‍ണായകമായ അമേരിക്കന്‍ ഇടക്കാല തെരഞ്ഞെടുപ്പില്‍ ആദ്യ ഘട്ട ഫലങ്ങള്‍ പുറത്തുവരുമ്പോള്‍ ഡെമോക്രാറ്റിക് പാര്‍ട്ടിക്ക് പ്രകടമായ മുന്നേറ്റം. ഡെമോക്രാറ്റിക് പാര്‍ട്ടിയുടെ നിലവിലെ സെനറ്റര്‍ ജോണ്‍ ഓസോഫ് ജോര്‍ജിയയിലെ സെനറ്റ് സീറ്റില്‍ വിജയം നിലനിര്‍ത്തി. ട്രംപ് പിന്തുണച്ച റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ത്ഥി മൈക്ക് കോളിന്‍സിനെയാണ് അദ്ദേഹം പരാജയപ്പെടുത്തിയത്. 

കിഴക്ക്-പടിഞ്ഞാറന്‍ സംസ്ഥാനങ്ങളിലെ പരമ്പരാഗത ഡെമോക്രാറ്റിക് ശക്തികേന്ദ്രങ്ങളില്‍ ശക്തമായ ജനവിധി പ്രതിഫലിക്കുന്നുണ്ട്. നോര്‍ത്ത് കരോലിന സെനറ്റ് സീറ്റില്‍ ഡെമോക്രാറ്റിക് മുന്‍ ഗവര്‍ണര്‍ റോയ് കൂപ്പറും വിജയം നേടി. ട്രംപ് വിരുദ്ധ തരംഗത്തില്‍ ജനപ്രതിനിധി സഭയില്‍ 74 ഇടത്ത് ഡെമോക്രാറ്റ് മുന്നേറ്റമാണ് ഉണ്ടായിരിക്കുന്നത്. 32 ഇടത്താണ് റിപ്പബ്ലിക്കന്‍ ലീഡ്.

നിലവിലെ ട്രംപ് ഭരണകൂടത്തോടുള്ള എതിര്‍പ്പും ഭരണവിരുദ്ധ തരംഗവും വോട്ടെടുപ്പില്‍ പ്രകടമാണെന്നാണ് സൂചനകള്‍. യു.എസ് ജനപ്രതിനിധി സഭയിലെ ആദ്യഘട്ട ഫലങ്ങള്‍ പുറത്തുവരുമ്പോള്‍ ഡെമോക്രാറ്റുകള്‍ വ്യക്തമായ ലീഡ് ഉയര്‍ത്തുന്നുണ്ട്. യു.എസ് കോണ്‍ഗ്രസിന്റെ നിയന്ത്രണം ആര്‍ക്കാണെന്ന് നിര്‍ണയിക്കുന്ന വോട്ടെണ്ണല്‍ വിവിധ സംസ്ഥാനങ്ങളില്‍ തുടരുകയാണ്. ഒഹായോ ഗവര്‍ണര്‍ സ്ഥാനത്തേയ്ക്ക് മത്സരിച്ച ട്രംപിന്റെ വിശ്വസ്തന്‍ വിവേക് രാമസ്വാമി ഏറെ പിന്നിലാണ്. 

 




കൂടുതല്‍വാര്‍ത്തകള്‍.