CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
1 Hours 1 Minutes 5 Seconds Ago
Breaking Now

ഇറാന്‍ യുദ്ധം തിരിച്ചടിയായി, തെരഞ്ഞെടുപ്പ് ഫലത്തില്‍ ട്രംപിന് രാഷ്ട്രീയ പ്രഹരം; ഖേദമില്ലെന്ന് പ്രസിഡന്റ്

പ്രതിനിധിസഭയിലും സെനറ്റിലും ഡെമോക്രാറ്റുകള്‍ക്ക് ഭൂരിപക്ഷം ലഭിച്ചതിന് പിന്നാലെയാണ് വാന്‍സിന്റെ പ്രതികരണം

ഇറാന്‍ യുദ്ധമാണ് യുഎസ് ഇടക്കാല തെരഞ്ഞെടുപ്പില്‍ റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുടെ തിരിച്ചടിക്ക് പ്രധാന കാരണമെന്ന് വൈസ് പ്രസിഡന്റ് ജെ ഡി വാന്‍സ്. യുദ്ധത്തിന്റെ രാഷ്ട്രീയ പ്രത്യാഘാതങ്ങള്‍ തുറന്നുപറഞ്ഞ വാന്‍സിന്റെ നിലപാടിനോട് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും യോജിച്ചു. എന്നാല്‍ സൈനിക നടപടിയില്‍ ഖേദമില്ലെന്നും വീണ്ടും അവസരം ലഭിച്ചാലും ഇതേ തീരുമാനമെടുക്കുമെന്നും ട്രംപ് വ്യക്തമാക്കി.

പ്രതിനിധിസഭയിലും സെനറ്റിലും ഡെമോക്രാറ്റുകള്‍ക്ക് ഭൂരിപക്ഷം ലഭിച്ചതിന് പിന്നാലെയാണ് വാന്‍സിന്റെ പ്രതികരണം. 2024ലെ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ ട്രംപിനെ പിന്തുണച്ചവരില്‍ ഒരു വിഭാഗം ഇത്തവണ റിപ്പബ്ലിക്കന്‍ പാര്‍ട്ടിക്കെതിരെ വോട്ട് ചെയ്തതായും വാന്‍സ് ചൂണ്ടിക്കാട്ടി. ഇറാന്‍ യുദ്ധം അവസാനിപ്പിക്കണമെന്നും ജീവിതച്ചെലവും പണപ്പെരുപ്പവും നിയന്ത്രിക്കണമെന്നുമായിരുന്നു വോട്ടര്‍മാരുടെ ആവശ്യമെന്നും അദ്ദേഹം വ്യക്തമാക്കി.

അതേസമയം, പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്സെത്തിന്റെ സ്ഥാനത്തെക്കുറിച്ചും വൈറ്റ് ഹൗസില്‍ ചര്‍ച്ചകള്‍ നടക്കുന്നതായാണ് റിപ്പോര്‍ട്ട്. തെരഞ്ഞെടുപ്പിലെ തിരിച്ചടിക്ക് പിന്നാലെ ഹെഗ്സെത്തിനെ പദവിയില്‍ നിലനിര്‍ത്തണോയെന്ന് ട്രംപ് ഉപദേശകരോട് ആരാഞ്ഞതായി സിബിഎസ് ന്യൂസ് റിപ്പോര്‍ട്ട് ചെയ്തു. എന്നാല്‍ ഹെഗ്സെത്തിനെ മാറ്റാന്‍ ആലോചനയില്ലെന്നും അദ്ദേഹം മികച്ച രീതിയിലാണ് പ്രവര്‍ത്തിക്കുന്നതെന്നും ട്രംപ് മാധ്യമങ്ങളോട് പ്രതികരിച്ചു.

 

 

 




കൂടുതല്‍വാര്‍ത്തകള്‍.