CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
5 Hours 46 Minutes 29 Seconds Ago
Breaking Now

ദുരൂഹയായ വിദേശ പൗര' ; ബന്ധുക്കള്‍ ഓരോന്നായി കൊല്ലപ്പെട്ടു ; സോണിയയ്‌ക്കെതിരെയുള്ള പരാമര്‍ശങ്ങളില്‍ കങ്കണയ്‌ക്കെതിരെ കേസ്

സഞ്ജയ് ഗാന്ധിയുടെ മരണശേഷം മനേക ഗാന്ധിയെ കുടുംബ വീട്ടില്‍ നിന്ന് പുറത്താക്കിയതിനെക്കുറിച്ചും പോസ്റ്റില്‍ പരാമര്‍ശമുണ്ട്.

ഗാന്ധി കുടുംബത്തെക്കുറിച്ച് സോഷ്യല്‍ മീഡിയയില്‍ അപകീര്‍ത്തികരമായ പോസ്റ്റുകള്‍ പങ്കുവെച്ച സംഭവത്തില്‍ മണ്ഡിയില്‍ നിന്നുള്ള ബിജെപി എംപിയും നടിയുമായ കങ്കണ റണാവത്തിനെതിരെ ഷിംല പൊലീസ് കേസെടുത്തു. മാനനഷ്ടം, വിവിധ വിഭാഗങ്ങള്‍ക്കിടയില്‍ ശത്രുത വളര്‍ത്തല്‍ എന്നീ വകുപ്പുകള്‍ ചുമത്തിയാണ് ഷിംല പൊലീസ് വെള്ളിയാഴ്ച എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തത്. ഗാന്ധി കുടുംബത്തിന്റെ പഴയകാല വീഡിയോ ദൃശ്യങ്ങള്‍ക്കൊപ്പം കങ്കണയുടെ ഔദ്യോഗിക എക്‌സ് അക്കൗണ്ടില്‍ നവംബര്‍ 10ന് പങ്കുവെച്ച പോസ്റ്റുകള്‍ക്കെതിരെ ഷിംല സ്വദേശിയായ ക്യാപ്റ്റന്‍ അതുല്‍ ശര്‍മ്മയാണ് ഹിമാചല്‍ പ്രദേശ് ഡിജിപിക്ക് പരാതി നല്‍കിയത്.

നവംബര്‍ 12-നാണ് പരാതി നല്‍കിയിരുന്നത്. മുന്‍ പ്രധാനമന്ത്രിമാരായ ഇന്ദിര ഗാന്ധി, രാജീവ് ഗാന്ധി, കോണ്‍ഗ്രസ് നേതാവ് സഞ്ജയ് ഗാന്ധി എന്നിവരുടെ മരണത്തെക്കുറിച്ചുള്ള ദുസ്സൂചനകള്‍ പോസ്റ്റുകളില്‍ അടങ്ങിയിട്ടുണ്ടെന്നും, സോണിയാ ഗാന്ധിയെ 'ദുരൂഹയായ വിദേശ പൗര' എന്ന് വിശേഷിപ്പിച്ചതായും പരാതിയില്‍ ആരോപിക്കുന്നു. ഗാന്ധി കുടുംബത്തിലെ മൂന്ന് പേരുടെ മരണങ്ങളെ സോണിയാ ഗാന്ധിയുടെ രാഷ്ട്രീയ പ്രവേശനവുമായി താരതമ്യം ചെയ്യുന്നതാണ് പോസ്റ്റുകളെന്നും പരാതിയില്‍ വ്യക്തമാക്കുന്നു.

സഞ്ജയ് ഗാന്ധിയുടെ മരണശേഷം മനേക ഗാന്ധിയെ കുടുംബ വീട്ടില്‍ നിന്ന് പുറത്താക്കിയതിനെക്കുറിച്ചും പോസ്റ്റില്‍ പരാമര്‍ശമുണ്ട്. ഭാരതീയ ന്യായ സംഹിതയിലെ (ബിഎന്‍എസ്) സെക്ഷന്‍ 353 (പൊതുവിപത്തിന് കാരണമാകുന്ന പ്രസ്താവനകള്‍), 356 (മാനനഷ്ടം), 196 (വിവിധ വിഭാഗങ്ങള്‍ക്കിടയില്‍ ശത്രുതയും വിദ്വേഷവും വളര്‍ത്തല്‍) എന്നീ വകുപ്പുകള്‍ പ്രകാരമാണ് ഷിംല എസ്പി ഗൗരവ് സിംഗ് കങ്കണയ്‌ക്കെതിരെ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തത് സ്ഥിരീകരിച്ചത്. സംഭവത്തില്‍ സൈബര്‍ ഫോറന്‍സിക് പരിശോധന ഉള്‍പ്പെടെയുള്ള അന്വേഷണങ്ങള്‍ പുരോഗമിക്കുകയാണ്.

 




കൂടുതല്‍വാര്‍ത്തകള്‍.