CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
7 Minutes 48 Seconds Ago
Breaking Now

ടിക്കറ്റ് തപ്പിയിട്ട് കിട്ടാത്തതിന് ഭീഷണി; വനിതാ ടിടിഇക്ക് സസ്‌പെന്‍ഷന്‍

22കാരനായ യാത്രക്കാരനോടും സഹോദരങ്ങളോടുമാണ് ടിടിഇ മോശമായി പെരുമാറിയത്.

ടിക്കറ്റ് പരിശോധനയ്ക്കിടെ യാത്രക്കാരനോട് മോശമായി പെരുമാറിയ വനിത ടിടിഇയെ സസ്‌പെന്‍ഡ് ചെയ്തു. ഉത്തര്‍പ്രദേശിലെ ഝാന്‍സി റെയില്‍വേ സ്റ്റേഷനില്‍ ജോലി ചെയ്യുന്ന ഉദ്യോഗസ്ഥയ്‌ക്കെതിരെയാണ് നോര്‍ത്ത് സെന്‍ട്രല്‍ റെയില്‍വേ നടപടി സ്വീകരിച്ചത്. നവംബര്‍ എട്ടിന് പുലര്‍ച്ചെ നടന്ന സംഭവത്തിന്റെ അടിസ്ഥാനത്തിലാണ് നടപടി.

22കാരനായ യാത്രക്കാരനോടും സഹോദരങ്ങളോടുമാണ് ടിടിഇ മോശമായി പെരുമാറിയത്. ബാഗില്‍ നിന്ന് ടിക്കറ്റ് പെട്ടെന്ന് എടുക്കാന്‍ പറ്റാത്തതിനാണ് ടിടിഇ യാത്രക്കാരനോട് തട്ടിക്കയറുകയും അപമാനിക്കുകയും ചെയ്തത്. സംഭവത്തിന്റെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുകയും പരാതി ലഭിക്കുകയും ചെയ്തതോടെയാണ് റെയില്‍വേ നടപടി സ്വീകരിച്ചത്.

ആന്ധ്രാപ്രദേശില്‍ നിന്ന് നാട്ടിലേക്ക് മടങ്ങുകയായിരുന്ന ലക്ഷ്മിപുര്‍ സ്വദേശിയായ ശ്രവണ്‍ കുമാറും അനുജന്മാരായ അലോക് (17), നീരജ് (19) എന്നിവരാണ് പരാതിക്കാര്‍. കര്‍ണാടക എക്‌സ്പ്രസില്‍ (12627) പെനുകൊണ്ട ജങ്ഷനില്‍നിന്ന് യാത്ര ചെയ്ത ഇവര്‍ പുലര്‍ച്ചെ 5.10ഓടെയാണ് ഝാന്‍സിയിലെത്തിയത്. രാവിലെ ആറുമണിയോടെ ലഖ്നൗവിലേക്കുള്ള ഇന്റര്‍സിറ്റി ട്രെയിനില്‍ കയറാനാണ് ഇവര്‍ തീരുമാനിച്ചിരുന്നത്.

കര്‍ണാടക എക്‌സ്പ്രസിലെ സ്ലീപ്പര്‍ കോച്ചായ എസ്2ലാണ് ഇവര്‍ യാത്ര ചെയ്തിരുന്നത്.  ആന്ധ്രാപ്രദേശില്‍ കാര്‍ ലോഡിങ് ജോലിചെയ്യുന്ന ശ്രവണ്‍ അവധിക്ക് നാട്ടിലേക്ക് മടങ്ങുകയായിരുന്നു. അനുജന്മാരും ആന്ധ്രാപ്രദേശിലാണ് പഠിക്കുന്നത്.

ഝാന്‍സി സ്റ്റേഷനില്‍വച്ച് വനിതാ ടിക്കറ്റ് ചെക്കര്‍ ടിക്കറ്റ് ആവശ്യപ്പെട്ടു. എന്നാല്‍ ബാഗില്‍ നിന്ന് ടിക്കറ്റ് ഉടന്‍ കണ്ടെത്താനായില്ല. പിഎന്‍ആര്‍ നമ്പര്‍, കോച്ച്, ബെര്‍ത്ത് വിവരങ്ങള്‍ നല്‍കി ടിക്കറ്റ് പരിശോധിക്കാമെന്ന് അറിയിച്ചെങ്കിലും ഉദ്യോഗസ്ഥ അത് അംഗീകരിച്ചില്ലെന്നാണ് പരാതി.

തുടര്‍ന്ന് മുതിര്‍ന്ന വനിതാ ടിക്കറ്റ് പരിശോധന ഉദ്യോഗസ്ഥയുടെ അടുത്തേക്ക് മൂവരെയും കൊണ്ടുപോയി. ഇവരോട് ഉദ്യോഗസ്ഥ മോശമായി സംസാരിച്ചെന്നും കര്‍ണാടക എക്‌സ്പ്രസിന്റെ ടിക്കറ്റ് കാണിക്കണമെന്ന് നിര്‍ബന്ധിച്ചെന്നും ശ്രവണ്‍ ആരോപിച്ചു. തുടര്‍യാത്രയ്ക്കുള്ള ഓണ്‍ലൈന്‍ ടിക്കറ്റുകള്‍ കാണിക്കാന്‍ തയ്യാറായിട്ടും അത് പരിഗണിച്ചില്ലെന്നും പരാതിയുണ്ട്.

അനുജന്മാരിലൊരാള്‍ പകര്‍ത്തിയ വീഡിയോയില്‍ സ്റ്റേഷന്‍ വിട്ടുപോകാന്‍ ഉദ്യോഗസ്ഥ ആവശ്യപ്പെടുന്നതും ഭീഷണിപ്പെടുത്തുന്നതും കേള്‍ക്കാം. അപമാനിക്കുന്ന തരത്തിലുള്ള പരാമര്‍ശങ്ങളും ഉണ്ടായെന്നാണ് ശ്രവണിന്റെ ആരോപണം. പിന്നീട് ബാഗിന്റെ വശത്തുള്ള പോക്കറ്റില്‍നിന്ന് ടിക്കറ്റ് ലഭിച്ചിരുന്നു. ശ്രവണ്‍ അത് ഉദ്യോഗസ്ഥയെ കാണിക്കാന്‍ തിരികെയെത്തി ഹാജരാക്കാന്‍ ശ്രമിച്ചെങ്കിലും അവര്‍ പരി?ഗണിച്ചില്ലെന്നും യുവാവ് പറയുന്നു.

 




കൂടുതല്‍വാര്‍ത്തകള്‍.