
















രാഷ്ട്രപതിയുടെ അംഗരക്ഷകന് വെടിയേറ്റു.സൗരഭ് തോമറിനാണ് (28) സ്വന്തം ഗ്രാമമായ ഗോപാല്‍പുര്‍ ഖദാനയില്‍ വച്ച് വെടിയേറ്റത്. അയല്‍ക്കാരായ രണ്ടുപേരാണ് വെടിവച്ചത്. അപകട നില തരണം ചെയ്തു. സൗരഭും ഇരട്ട സഹോദരനായ വിനീതും (28) വീടിന് പുറത്തു നില്‍ക്കുമ്പോള്‍ ധീരജ്, മോനു എന്നിവരുമായി തര്‍ക്കമുണ്ടായി.
കുടുംബത്തോട് വിരോധമുണ്ടായിരുന്ന പ്രതികള്‍ നാടന്‍ തോക്കും വടിയുമായി എത്തി ആക്രമിക്കുകയായിരുന്നു. പ്രതികളിലൊരാള്‍ വെടിവച്ചെങ്കിലും വെടിയുണ്ട അടുത്തുള്ള ചുവരില്‍ തട്ടി സൗരഭിന്റെ തലയില്‍ കൊള്ളുകയായിരുന്നു. വടികൊണ്ടുള്ള ആക്രമണത്തില്‍ സഹോദരന്റെ തലയ്ക്ക് ഗുരുതര പരുക്കേറ്റു. ഒളിവില്‍ കഴിയുന്ന പ്രതികള്‍ക്കെതിരെ പൊലീസ് വധശ്രമത്തിന് കേസെടുത്തു. 2021 ലാണ് സൗരഭ് രാഷ്ട്രപതിയുടെ അംഗരക്ഷകനായി കുതിരപ്പട വിഭാഗത്തില്‍ ചേര്‍ന്നത്്.