CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
9 Hours 26 Minutes 10 Seconds Ago
Breaking Now

അമിതാഭ് ബച്ചനും അഭിഷേകിനും വധഭീഷണി; മുംബൈയില്‍ 200 പേര്‍ തയ്യാറെന്ന് ഗോള്‍ഡി ധില്ലന്‍

ലോറന്‍സ് ബിഷ്ണോയി സംഘവുമായി ബന്ധമുള്ള രണ്ട് വാടക കൊലയാളികളെ ഡല്‍ഹി പൊലീസ് അറസ്റ്റ് ചെയ്തതിന് പിന്നാലെയാണ് പുതിയ ഭീഷണി.

ബോളിവുഡ് താരം അമിതാഭ് ബച്ചനും മകന്‍ അഭിഷേക് ബച്ചനും നേരെ വധഭീഷണിയുമായി ഗുണ്ടാനേതാവ് ഗോള്‍ഡി ധില്ലന്‍. അമിതാഭ് ബച്ചന്റെ മുംബൈയിലെ വസതിയായ ജല്‍സയ്ക്ക് നേരെ ആക്രമണം നടത്താനുള്ള പദ്ധതി ഉപേക്ഷിച്ചിട്ടില്ലെന്നും സംഘത്തിലെ 200 പേര്‍ മുംബൈയില്‍ തയ്യാറായി നില്‍ക്കുകയാണെന്നും ധില്ലന്‍ സമൂഹമാധ്യമത്തിലൂടെ ഭീഷണി മുഴക്കി.

ലോറന്‍സ് ബിഷ്ണോയി സംഘവുമായി ബന്ധമുള്ള രണ്ട് വാടക കൊലയാളികളെ ഡല്‍ഹി പൊലീസ് അറസ്റ്റ് ചെയ്തതിന് പിന്നാലെയാണ് പുതിയ ഭീഷണി. പിടിയിലായ വികാസ് താക്കൂര്‍, ദീപക് സിങ് എന്നിവരുടെ അറസ്റ്റൊന്നും തങ്ങളുടെ പ്രവര്‍ത്തനങ്ങളെ ബാധിക്കില്ലെന്നും ധില്ലന്‍ അവകാശപ്പെട്ടു. ജല്‍സയിലെ ബുള്ളറ്റ് പ്രൂഫ് ഗ്ലാസിനുള്ളില്‍ സുരക്ഷിതനായിരുന്നാലും രക്ഷപ്പെടാനാകില്ലെന്ന മുന്നറിയിപ്പും ഭീഷണി സന്ദേശത്തിലുണ്ട്.

1984ലെ സിഖ് വിരുദ്ധ കലാപവും സന്ദേശത്തില്‍ പരാമര്‍ശിച്ചിട്ടുണ്ട്. കലാപത്തിന് ഉത്തരവാദികളായവരോട് ക്ഷമിക്കില്ലെന്നും സിഖ് സമുദായത്തിനെതിരെ സംസാരിക്കുന്നവരെ വെറുതെ വിടില്ലെന്നുമാണ് ഭീഷണി.

കഴിഞ്ഞ ഒരു മാസത്തിനിടെ അമിതാഭ് ബച്ചന്റെ വസതിയായ ജല്‍സയ്ക്ക് നേരെ മൂന്ന് തവണ ബോംബ് ഭീഷണി ലഭിച്ചിരുന്നു. സുരക്ഷ ശക്തമാക്കിയതിന്റെ ഭാഗമായി ബുള്ളറ്റ് പ്രൂഫ് ഗ്ലാസ് സ്ഥാപിച്ച പ്രത്യേക സംവിധാനത്തിനുള്ളില്‍ നിന്നാണ് താരം ആരാധകരെ കാണാനെത്തിയിരുന്നത്.

 




കൂടുതല്‍വാര്‍ത്തകള്‍.