CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
8 Hours 33 Minutes 30 Seconds Ago
Breaking Now

മാസം 500 രൂപ നല്‍കണം, കുടുംബത്തിന് ഗുണ്ടയുടെ ഭീഷണി ; പിടികൂടി റോഡിലൂടെ നടത്തി പൊലീസിന്റെ മുന്നറിയിപ്പ്

പന്‍വാസ പൊലീസ് സ്റ്റേഷന്‍ പരിധിയിലെ തലൈ കി പാല്‍ പ്രദേശത്താണ് സംഭവം

മധ്യപ്രദേശിലെ ഉജ്ജയിനിയില്‍ അയല്‍വാസികളില്‍ നിന്ന് മാസപ്പിരിവ് ആവശ്യപ്പെടുകയും പണം നല്‍കാത്തതിനെ തുടര്‍ന്ന് കുടുംബത്തെ മര്‍ദിക്കുകയും വധഭീഷണി മുഴക്കുകയും ചെയ്ത കേസില്‍ ഗുണ്ടയെ പൊലീസ് അറസ്റ്റ് ചെയ്തു. വിജയ് എന്ന ടോക്കണ്‍ (25) ആണ് അറസ്റ്റിലായത്.

പന്‍വാസ പൊലീസ് സ്റ്റേഷന്‍ പരിധിയിലെ തലൈ കി പാല്‍ പ്രദേശത്താണ് സംഭവം. പ്രദേശത്ത് താമസിക്കണമെങ്കില്‍ പ്രതിമാസം 500 രൂപ നല്‍കണമെന്നായിരുന്നു വിജയ്യുടെയും കൂട്ടാളികളുടെയും ആവശ്യം. പണം നല്‍കാന്‍ വിസമ്മതിച്ചതോടെ സോന സോളങ്കി എന്ന യുവതിയെയും മാതാപിതാക്കളെയും പ്രതിയും സംഘവും വടികൊണ്ട് മര്‍ദിച്ചതായാണ് പരാതി. ബഹളം കേട്ട് തടയാനെത്തിയ അയല്‍വാസിയെയും ആക്രമിക്കുകയും കുടുംബത്തെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു.

ഒക്ടോബര്‍ 21നാണ് സോന പൊലീസില്‍ പരാതി നല്‍കിയത്. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് വിജയ് പിടിയിലായത്. 2018 മുതല്‍ 2026 വരെ ഇയാള്‍ക്കെതിരെ മര്‍ദനം, ഭീഷണി, പണം തട്ടല്‍, സ്വത്ത് നശിപ്പിക്കല്‍ തുടങ്ങിയ കുറ്റങ്ങളിലായി 11 ക്രിമിനല്‍ കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്ന് പൊലീസ് അറിയിച്ചു.

 

അറസ്റ്റിന് പിന്നാലെ പ്രതിയെ പൊലീസ് പ്രദേശത്തുകൂടി പരസ്യമായി നടത്തിക്കുകയും ചെവിയില്‍ പിടിച്ച് ഇരുന്നെഴുന്നേല്‍പ്പിക്കുകയും ചെയ്തു. സംഭവത്തിന്റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായി.

 




കൂടുതല്‍വാര്‍ത്തകള്‍.