CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
8 Hours 19 Minutes 32 Seconds Ago
Breaking Now

ഓണ്‍ലൈന്‍ ഗെയിമിലൂടെ പരിചയം; കൊല്‍ക്കത്തയില്‍ യോഗ പരിശീലകയെ കൊലപ്പെടുത്തിയ കേസില്‍ ആണ്‍സുഹൃത്ത് പിടിയില്‍

നവംബര്‍ 10നാണ് കൊല്‍ക്കത്തയിലെ ബരാനഗറിലുള്ള സഹോദരിയുടെ ഒഴിഞ്ഞുകിടന്ന ഫ്‌ലാറ്റില്‍ അഞ്ജലിയുടെ മൃതദേഹം കണ്ടെത്തിയത്.

26കാരിയായ യോഗ പരിശീലക അഞ്ജലി ഷായുടെ കൊലപാതകവുമായി ബന്ധപ്പെട്ട് ആണ്‍സുഹൃത്തായ ധരംബീര്‍ കുമാറിനെ ഡല്‍ഹിയില്‍നിന്ന് പൊലീസ് അറസ്റ്റ് ചെയ്തു. ഓണ്‍ലൈന്‍ ഗെയിമിലൂടെ പരിചയപ്പെട്ട ഇരുവരും തമ്മിലുണ്ടായ ബന്ധത്തിലെ തര്‍ക്കമാണ് കൊലപാതകത്തിന് പിന്നിലെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.

നവംബര്‍ 10നാണ് കൊല്‍ക്കത്തയിലെ ബരാനഗറിലുള്ള സഹോദരിയുടെ ഒഴിഞ്ഞുകിടന്ന ഫ്‌ലാറ്റില്‍ അഞ്ജലിയുടെ മൃതദേഹം കണ്ടെത്തിയത്. കഴുത്തുഞെരിച്ചാണ് കൊലപ്പെടുത്തിയതെന്നാണ് പ്രാഥമിക പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടിലെ സൂചന. തലയ്ക്കും മുഖത്തും പരിക്കുകളുമുണ്ടായിരുന്നു.

ലഖ്‌നൗ സ്വദേശിയായ ധരംബീര്‍ കുമാറിനെ നവംബര്‍ 12ന് കിഴക്കന്‍ ഡല്‍ഹിയിലെ ആനന്ദ് വിഹാര്‍ റെയില്‍വേ സ്റ്റേഷന് സമീപത്തുനിന്നാണ് പൊലീസ് പിടികൂടിയത്. ഓണ്‍ലൈന്‍ ഗെയിമിലൂടെയാണ് ഇയാള്‍ അഞ്ജലിയുമായി പരിചയപ്പെട്ടത്. പിന്നീട് മറ്റൊരു സ്ത്രീയുമായി ഇയാള്‍ക്ക് ബന്ധമുണ്ടായതിനെച്ചൊല്ലി ഇരുവരും തമ്മില്‍ തര്‍ക്കമുണ്ടായിരുന്നു. ഇതാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് റിപ്പോര്‍ട്ട്.

 




കൂടുതല്‍വാര്‍ത്തകള്‍.