CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
31 Minutes 46 Seconds Ago
Breaking Now

ബന്ധം പിരിഞ്ഞ വൈരാഗ്യത്തില്‍ ലിവ്ഇന്‍ പങ്കാളിയുടെ വളര്‍ത്തുനായകളെ കൊലപ്പെടുത്തി യുവാവ് വീഡിയോ കോളിലൂടെ കാണിച്ചു

കൊല്‍ക്കത്ത സ്വദേശിയായ സഞ്ജിബ് ഭട്ടാചാര്യയെ പൊലീസ് കസ്റ്റഡിയിലെടുത്തു.

പ്രണയബന്ധം അവസാനിപ്പിച്ചതിന്റെ വൈരാഗ്യത്തില്‍ മുന്‍ ലിവ് ഇന്‍ പങ്കാളിയുടെ രണ്ട് വളര്‍ത്തുനായ്ക്കളെ ക്രൂരമായി കൊലപ്പെടുത്തി യുവാവ്. കൊലപ്പെടുത്തുന്ന ദൃശ്യങ്ങള്‍ യുവാവ് വീഡിയോ കോളില്‍ വിളിച്ച് യുവതിക്ക് കാണിച്ചുകൊടുത്തെന്നും ആരോപണമുണ്ട്. കൊല്‍ക്കത്തയിലെ ജാദവ്പുരിലാണ് സംഭവം.

സംഭവത്തില്‍ കൊല്‍ക്കത്ത സ്വദേശിയായ സഞ്ജിബ് ഭട്ടാചാര്യയെ പൊലീസ് കസ്റ്റഡിയിലെടുത്തു. യുവതിക്കൊപ്പം ഇയാള്‍ ഒരു ഫ്‌ലാറ്റില്‍ താമസിച്ചുവരികയായിരുന്നു. എന്നാല്‍ അടുത്തിടെ ഇരുവരും തമ്മിലുള്ള ബന്ധം അവസാനിച്ചതോടെ യുവതി ഫ്‌ലാറ്റില്‍നിന്ന് മാറി താമസിച്ചു. തുടര്‍ന്ന് വളര്‍ത്തുനായ്ക്കളെ ഫ്‌ലാറ്റില്‍ ഉപേക്ഷിച്ച് യുവതി പോയിരുന്നു.

ബന്ധം വേര്‍പെടുത്തിയതിലുള്ള ദേഷ്യത്തിലാണ് നായ്ക്കളെ കൊലപ്പെടുത്താന്‍ കാരണമെന്നാണ് വിവരം. ഫേസ്ബുക്ക് ലൈവിലൂടെയും ഇയാള്‍ ക്രൂരതയുടെ ദൃശ്യങ്ങള്‍ പുറത്തുവിട്ടതായും റിപ്പോര്‍ട്ടുകളുണ്ട്.

യുവതിയുടെ രണ്ട് വളര്‍ത്തുനായ്ക്കളെയും ഇയാള്‍ കൊലപ്പെടുത്തി. സംഭവമറിഞ്ഞ് മൃഗസംരക്ഷണ പ്രവര്‍ത്തകരും പ്രദേശവാസികളും ഫ്‌ലാറ്റിലെത്തി. തുടര്‍ന്ന് ജാദവ്പുര്‍ പൊലീസ് സഞ്ജിബ് ഭട്ടാചാര്യയെ കസ്റ്റഡിയിലെടുത്തു. സംഭവത്തില്‍ പൊലീസ് അന്വേഷണം തുടരുകയാണ്.

 




കൂടുതല്‍വാര്‍ത്തകള്‍.