CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
31 Minutes 44 Seconds Ago
Breaking Now

എത്ര ശ്രമിച്ചാലും 30 വര്‍ഷത്തേക്ക് അധികാരത്തിലെത്തില്ല, രാഹുല്‍ ഗാന്ധിക്കെതിരെ രൂക്ഷവിമര്‍ശനവുമായി അമിത്ഷാ

വിദേശ നേതാവ് അങ്ങനെ പറഞ്ഞെങ്കില്‍ ആത്മപരിശോധനക്കുള്ള സമയം അതിക്രമിച്ചെന്ന് കോണ്‍ഗ്രസ് തിരിച്ചടിച്ചു.

രാഹുല്‍ ഗാന്ധിക്കെതിരെ രൂക്ഷവിമര്‍ശനവുമായി അമിത്ഷായും കിരണ്‍ റിജിജുവും.രാഹുല്‍ ഗാന്ധി രാജ്യത്തെ അപമാനിച്ചു. ഇന്ത്യ വിരുദ്ധ നീക്കങ്ങളാണ് ഭാരത് സമ്മിറ്റ് ചര്‍ച്ച ചെയ്തതത്. എത്ര ശ്രമിച്ചാലും 30 വര്‍ഷത്തേക്ക് നിങ്ങള്‍ അധികാരത്തിലെത്തില്ലെന്നും അമിത് ഷാ. 

ഒരു വിദേശി ഇന്ത്യയെ അപമാനിക്കുമ്പോള്‍ ചിരിക്കുന്ന ആരെയെങ്കിലും കണ്ടിട്ടുണ്ടോ? ഇന്ത്യയെ അപമാനിക്കായി വിദേശത്ത് പോകുന്നതാരെന്ന് ചോദിക്കുന്നില്ലെന്നും രാഹുല്‍ഗാന്ധിക്കെതിരെ കിരണ്‍ റിജിജു വിശദമാക്കി. തെലങ്കാനയില്‍ നടന്ന ഭാരത് സമ്മിറ്റില്‍ ഇറ്റാലിയന്‍ രാഷ്ട്രീയ നേതാവ് കേന്ദ്ര സര്‍ക്കാര്‍ വിരുദ്ധ മുദ്രാവാക്യം മുഴക്കിയതില്‍ രാഷ്ട്രീയ വിവാദം ശക്തമായിരിക്കുകയാണ്. ഇറ്റാലിയന്‍ നേതാവിന് അവസരമൊരുക്കിയ രാഹുല്‍ ഗാന്ധി രാജ്യത്തെ അപമാനിച്ചെന്നും, എത്ര ശ്രമിച്ചാലും മുപ്പത് വര്‍ഷത്തേക്ക് കോണ്‍ഗ്രസ് അധികാരത്തിലെത്താന്‍ പോകുന്നില്ലെന്നും അമിത് ഷാ തുറന്നടിച്ചു. 

വിദേശ നേതാവ് അങ്ങനെ പറഞ്ഞെങ്കില്‍ ആത്മപരിശോധനക്കുള്ള സമയം അതിക്രമിച്ചെന്ന് കോണ്‍ഗ്രസ് തിരിച്ചടിച്ചു.

തെലങ്കാന സര്‍ക്കാര്‍ സംഘടിപ്പിച്ച ഭാരത് സമ്മിററില്‍ യൂറോപ്യന്‍ സോഷ്യലിസ്റ്റ് സെക്രട്ടറി ജനറലും, ഇറ്റാലിയന്‍ രാഷ്ട്രീയ നേതാവുമായ ഗ്യാക്കോമോ ഫിലിബെക്കാണ് പ്രതിപക്ഷം സര്‍ക്കാരിനെതിരെ മുഴക്കുന്ന വോട്ട് ചോരി മുദ്രാവാക്യം വിളിച്ചത്. പ്രധാനമന്ത്രിയേയും, ഗ്യാനേഷ് കുമാറിനെയും ഉന്നമിടുുന്ന മുദ്രാവാക്യത്തിന്റെ അര്‍ത്ഥം വോട്ട് കള്ളന്‍, കസേര ഒഴിയണമെന്നാണന്ന് വിശദീകരിക്കുകയും ചെയ്തു. ഇന്ത്യയില്‍ ജനാധിപത്യം വലിയ അപകടത്തിലാണെന്ന് വിമര്‍ശിക്കുകയും ചെയ്തു. ഫിലിബിക്കിനെ രാഹുല്‍ ഗാന്ധി കൈയടിച്ച് പ്രോത്സാഹിപ്പിക്കുന്നതും കാണാം. ദൃശ്യങ്ങള്‍ പുറത്ത് വന്നതോടെ ബിജെപി കടുത്ത പ്രതിഷേധമറിയിച്ചു. ഇന്ത്യ വിരുദ്ധ നീക്കത്തിനാണ് രാഹുല്‍ ഗാന്ധി കൈയടിച്ചതെന്ന് അമിത് ഷാ കുറ്റപ്പെടുത്തി.

 




കൂടുതല്‍വാര്‍ത്തകള്‍.