CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
2 Hours 40 Minutes 48 Seconds Ago
Breaking Now

അഖിലേഷ് യാദവിന്റെ രഥയാത്രയ്ക്കിടെ ബുള്‍ഡോസറിടിച്ച് ബിജെപി നേതാവിന്റെ മകന് ദാരുണാന്ത്യം

ഇടിയുടെ ആഘാതത്തില്‍ റോഡ് ഡിവൈഡറിലേക്ക് തെറിച്ചുവീണ കുട്ടിയുടെ തലയ്ക്ക് ഗുരുതരമായി പരിക്കേറ്റു. ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

ഉത്തര്‍പ്രദേശിലെ ഗൊരഖ്പുരില്‍ സമാജ്വാദി പാര്‍ട്ടി നേതാവ് അഖിലേഷ് യാദവിന്റെ  രഥയാത്രയ്ക്കിടെ ബുള്‍ഡോസറിടിച്ച് ബിജെപി നേതാവിന്റെ 14 വയസ്സുകാരനായ മകന് ദാരുണാന്ത്യം. പത്താം ക്ലാസ് വിദ്യാര്‍ഥിയായ ആര്യവര്‍ധന്‍ സിങ്ങാണ് മരിച്ചത്. സംഭവത്തെ തുടര്‍ന്ന് പ്രദേശത്ത് രാഷ്ട്രീയ വിവാദവും പ്രതിഷേധവും ശക്തമായി.നവംബര്‍ 18 ബുധനാഴ്ച ഉച്ചയോടെയാണ് അപകടം. അനുജത്തിയെ സ്‌കൂളില്‍നിന്ന് കൂട്ടിക്കൊണ്ടുവരാന്‍ പോകുന്നതിനിടെ റോഡ് മുറിച്ചുകടക്കുകയായിരുന്ന ആര്യവര്‍ധനെ രഥയാത്രയില്‍ പുഷ്പവര്‍ഷം നടത്തുകയായിരുന്ന ബുള്‍ഡോസര്‍ പിന്നില്‍നിന്ന് ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ റോഡ് ഡിവൈഡറിലേക്ക് തെറിച്ചുവീണ കുട്ടിയുടെ തലയ്ക്ക് ഗുരുതരമായി പരിക്കേറ്റു. ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

കുട്ടിയുടെ പിതാവ് ഓംകാര്‍ സിങ് ശ്രീനെറ്റ് ഗൊരഖ്പുരിലെ ബിജെപി നേതാവാണ്. അഖിലേഷ് യാദവിന്റെ വാഹനവ്യൂഹം കടന്നുപോയതിന് പിന്നാലെ അമിതവേഗത്തിലെത്തിയ ബുള്‍ഡോസറാണ് മകനെ ഇടിച്ചതെന്നാണ് പിതാവിന്റെ ആരോപണം. സംഭവത്തില്‍ അഖിലേഷ് യാദവിനും രഥയാത്രയുടെ സംഘാടകര്‍ക്കുമെതിരെ കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് കുടുംബവും ബിജെപി പ്രവര്‍ത്തകരും റോഡ് ഉപരോധിച്ച് പ്രതിഷേധിച്ചു.

അതേസമയം, അപകടത്തെക്കുറിച്ച് തനിക്ക് അറിവില്ലെന്നാണ് അഖിലേഷ് യാദവിന്റെ പ്രതികരണം. പരിപാടിക്ക് ആവശ്യമായ സുരക്ഷാ ക്രമീകരണങ്ങള്‍ ഒരുക്കുന്നതില്‍ ഭരണകൂടം പരാജയപ്പെട്ടെന്നും അദ്ദേഹം ആരോപിച്ചു. അപകടത്തില്‍ ബുള്‍ഡോസര്‍ ഉപയോഗിച്ചതുമായി ബന്ധപ്പെട്ട് അന്വേഷണം ആവശ്യപ്പെട്ട് പ്രതിഷേധം ശക്തമാകുകയാണ്. 

 

 




കൂടുതല്‍വാര്‍ത്തകള്‍.