CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
11 Hours 32 Minutes Ago
Breaking Now

'ഇന്ത്യ വലിയ ദുരന്തത്തിന്റെ വക്കില്‍'; രാഹുല്‍ ഗാന്ധിയുടെ പ്രതികരണം അമേരിക്കയില്‍; രാജ്യത്തിന്റെ പ്രതിച്ഛായ തകര്‍ക്കുന്നതെന്ന് ബിജെപി

ന്യായോര്‍ക്കിലെ കൊളംബിയ സര്‍വകലാശാലയില്‍ നടന്ന പരിപാടിയിലെ വിവാദ പരാമര്‍ശങ്ങളില്‍ കടുത്ത വിമര്‍ശനവുമായി ബിജെപി രംഗത്തെത്തി.

ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയുടെ അമേരിക്കയിലെ പ്രതികരണം വിവാദമാകുന്നു. ഇന്ത്യയിലെ യുവാക്കളുമായി ബന്ധപ്പെട്ട ചോദ്യത്തിന് തൊഴിലില്ലായ്മ ചൂണ്ടിക്കാട്ടി നടത്തിയ പ്രതികരണമാണ് ചര്‍ച്ചയാകുന്നത്. ഇന്ത്യ വലിയ സാമ്പത്തിക ദുരന്തത്തിന്റെ വക്കിലാണെന്നും അതൊരു യാഥാര്‍ത്ഥ്യമാണെന്നുമാണ് അദ്ദേഹം പറഞ്ഞതായി വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ന്യായോര്‍ക്കിലെ കൊളംബിയ സര്‍വകലാശാലയില്‍ നടന്ന പരിപാടിയിലെ വിവാദ പരാമര്‍ശങ്ങളില്‍ കടുത്ത വിമര്‍ശനവുമായി ബിജെപി രംഗത്തെത്തി.

വന്‍തോതിലുള്ള തൊഴിലില്ലായ്മയും രാജ്യത്തെ വിദ്യാഭ്യാസ രംഗത്തെ പ്രശ്‌നങ്ങളും ചൂണ്ടിക്കാട്ടിയാണ് രാഹുല്‍ ഗാന്ധി സംസാരിച്ചത്. ഇന്ത്യയിലെ സാമ്പത്തിക പ്രതിസന്ധി ഒരാള്‍ക്ക് അത് മറച്ചുവെക്കാം, മാധ്യമങ്ങള്‍ക്ക് മാറ്റിവെക്കാം, പക്ഷേ ഇന്ത്യയില്‍ വലിയൊരു തൊഴിലില്ലായ്മ പ്രശ്നമുണ്ട് എന്നത് യാഥാര്‍ത്ഥ്യമാണ്. ഇന്ത്യയുടെ വിദ്യാഭ്യാസ സമ്പ്രദായത്തില്‍ വലിയൊരു പ്രശ്നമുണ്ടെന്നും രാഹുല്‍ ഗാന്ധി ചൂണ്ടിക്കാട്ടി. ഇപ്പോഴത്തെ സ്ഥിതിയില്‍ നിരാശ പ്രകടിപ്പിക്കുന്ന ഒരു വിഭാഗം യുവാക്കള്‍ മധ്യവര്‍ഗ കുടുംബങ്ങളില്‍ നിന്നുള്ളവരാണെന്നും ഔപചാരിക വിദ്യാഭ്യാസം നേടിയവരാണെന്നും എന്നാല്‍ അവരുടെ ജോലി സാധ്യതയില്‍ അവര്‍ അത്യധികം നിരാശരാണെന്നും അദ്ദേഹം പറഞ്ഞു. തങ്ങള്‍ ഇത് പഠിച്ചുകൊണ്ടിരിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

യുവാക്കള്‍ക്കും അവരുടെ മാതാപിതാക്കള്‍ക്കും ഇടയില്‍ തൊഴില്‍ അവസരങ്ങളുടെ പേരില്‍ അകല്‍ച്ച വര്‍ദ്ധിച്ചുവരുന്നുണ്ടെന്ന് രാഹുല്‍ പറഞ്ഞു. തൊഴിലില്ലായ്മ, പരിമിതമായ അവസരങ്ങള്‍, വിദ്യാഭ്യാസ രംഗത്തെ പ്രശ്‌നങ്ങള്‍, ആശങ്കകള്‍ എന്നിവ അവഗണിക്കാന്‍ കഴിയാത്ത വെല്ലുവിളികളാണെന്നും അദ്ദേഹം പറഞ്ഞു. അതേസമയം രാഹുലിന്റെ പ്രതികരണം വിദേശത്ത് ഇന്ത്യയുടെ പ്രതിച്ഛായ തകര്‍ക്കുന്നതാണെന്നാണ് ബിജെപിയുടെ മറുവാദം.

 




കൂടുതല്‍വാര്‍ത്തകള്‍.