CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
46 Minutes 10 Seconds Ago
Breaking Now

വില്യം രാജകുമാരന് ഇന്ത്യയില്‍ ഒരുക്കിയ വിരുന്ന് ; കരണ്‍ ജോഹര്‍, സെയ്ഫ് അലി ഖാന്‍, കരീന കപൂര്‍ എന്നിവര്‍ ആതിഥേയത്വം വഹിച്ചു

സെയ്ഖ് അലിഖാനും കരീന കപൂറും ചേര്‍ന്ന് ഊഷ്മളമായ വരവേല്‍പ്പാണ് അദ്ദേഹത്തിന് നല്‍കിയത്.

ഭാര്യയും വെയില്‍സ് രാജകുമാരിയുമായ കേറ്റ് മിഡില്‍ട്ടണൊപ്പമുള്ള മുംബൈ സന്ദര്‍ശന വേളയില്‍ ബോളിവുഡ് ലോകത്തിന്റെയും ഇന്ത്യന്‍ രുചികളുടേയും മറക്കാനാവാത്ത ഒരു അനുഭവമാണ് വില്യം രാജകുമാരന് ലഭിച്ചത്. എര്‍ത്ത്‌ഷോട്ട് പ്രൈസ് അവാര്‍ഡ് ചടങ്ങുകളില്‍ പങ്കെടുത്തുന്നതിനിടയില്‍ രാജകുമാരന്‍ സംവിധായകന്‍ കര്‍ണ്‍ ജോഹറിന്റെ ധര്‍മ്മ പ്രൊഡക്ഷന്‍സ് ഓഫീസ് സന്ദര്‍ശിച്ചു.

സെയ്ഖ് അലിഖാനും കരീന കപൂറും ചേര്‍ന്ന് ഊഷ്മളമായ വരവേല്‍പ്പാണ് അദ്ദേഹത്തിന് നല്‍കിയത്.

വര്‍ണാഭമായ നൃത്താവിഷ്‌കാരവും തനത് ഇന്ത്യന്‍ രുചികളെ ആധുനിക രീതിയില്‍ പുനരാവിഷ്‌കരിച്ച പ്രത്യേക വിഭവങ്ങളും ഏറെ ഹൃദ്യമാക്കി.

മഹാരാഷ്ട്ര, കോളി, പഴ്‌സി, സിന്ധി, ഗുജറാത്തി, മുസ്ലീം ,പഞ്ചാബി , ജൈന പാരമ്പര്യങ്ങളില്‍ നിന്നുള്ള രുചികൂട്ടുകളാണ് പാചക വിദഗ്ധര്‍ രജകീയ അതിഥികള്‍ക്കായി ഒരുക്കിയത്. അതിഥകള്‍ക്ക് ബട്ടര്‍ ഗാര്‍ലിക് ക്രാബ് ഷൂ ഏറെ ഇഷ്ടമായതായി ഷെഫ് പറയുന്നു.

വില്യം രാജകുമാരനും കരണ്‍ ജോഹറും സെയ്ഫ് അലി ഖാനും കരീന കപൂറും സ്വകാര്യ മുറിയിലിരുന്നാണ് ഉച്ചഭക്ഷണം കഴിച്ചത്. ലോബ്‌സ്റ്റര്‍ ആന്‍ഡ് എഗ് അകുരി, മിനി വടാ പാവ്, ധോക്ല എന്നിവയും മെനുവിലുണ്ടായിരുന്നു. മധുര പലഹാരമായി ഗുലാബ് ജാമുന്‍ ചീസ് കേക്കാണ് അതിഥികള്‍ക്കായി വിളമ്പിയത്.




കൂടുതല്‍വാര്‍ത്തകള്‍.