CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
13 Hours 51 Minutes 7 Seconds Ago
Breaking Now

കളിക്കാതെ കിട്ടിയ ട്രോഫിക്ക് വന്‍ ആഘോഷവുമായി പാക് താരങ്ങള്‍ ; ' വിമാനം വീഴ്ത്തുന്നത് ' അനുകരിച്ചുള്ള ആഘോഷം വിവാദത്തില്‍

ടീമിന്റെ ആഘോഷ പ്രകടനത്തിനിടെ കൂടെയുണ്ടായിരുന്ന ഒരാള്‍ ഈ രീതിയില്‍ ആഘോഷിക്കാന്‍ പാക് താരങ്ങളോട് ആവശ്യപ്പെടുകയും തുടര്‍ന്ന് പാക് താരങ്ങള്‍ഇത് അനുകരിക്കുകയുമായിരുന്നു.

കളിക്കാതെ കിട്ടിയ കിരീടത്തിന്റെ ആഘോഷം ആഘോഷ പ്രകടനത്തിലും വിവാദത്തിന് ശ്രമിച്ച് പാക് ബ്ലൈന്‍ഡ് ക്രിക്കറ്റ് ടീം. ബ്ലൈന്‍ഡ് ഏഷ്യാ കപ്പില്‍ ഇന്ത്യ പാക്കിസ്ഥാന്‍ ഫൈനല്‍ മഴ കാരണം മുഴങ്ങിയതോടെ മികച്ച റണ്‍ റേറ്റുണ്ടെന്ന കാരണം പറഞ്ഞ് പാക്കിസ്ഥാനെ വിജയികളായി പ്രഖ്യാപിച്ചിരുന്നു. പിന്നാലെ വിമാനം വീഴ്ത്തുന്നത് അനുകരിച്ചും പാക് താരങ്ങള്‍ ആഘോഷിച്ചു.

ടീമിന്റെ ആഘോഷ പ്രകടനത്തിനിടെ കൂടെയുണ്ടായിരുന്ന ഒരാള്‍ ഈ രീതിയില്‍ ആഘോഷിക്കാന്‍ പാക് താരങ്ങളോട് ആവശ്യപ്പെടുകയും തുടര്‍ന്ന് പാക് താരങ്ങള്‍ഇത് അനുകരിക്കുകയുമായിരുന്നു.

പാക്കിസ്ഥാനെ വിജയികളായി പ്രഖ്യാപിച്ചതില്‍ പ്രതിഷേധിച്ച് ഇന്ത്യന്‍ ബ്ലൈന്‍ഡ് ക്രിക്കറ്റ് ടീം സമ്മാന ദാന ചടങ്ങ് ബഹിഷ്‌കരിച്ചിരുന്നു. ഇന്ത്യന്‍ ടീമിന്റെ എതിര്‍പ്പ് മറികടന്നാണ് ടൂര്‍ണമെന്റില്‍ പാക്കിസ്ഥാന് കിരീടം നല്‍കിയത്. ഡബ്ല്യു ബിസിസി പ്രസിഡന്റും പാക് ബ്ലൈന്‍ഡ് ക്രിക്കറ്റ് കൗണ്‍സില്‍ പ്രസിഡന്റുമായ സുല്‍ത്താന്‍ ഷാ ഏകപക്ഷീയമായിട്ടാണ് വിജയികളെ തീരുമാനിച്ചതെന്ന് ഇന്ത്യ ആരോപിച്ചു.




കൂടുതല്‍വാര്‍ത്തകള്‍.