CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
13 Hours 51 Minutes 3 Seconds Ago
Breaking Now

യുദ്ധ തയ്യാറെടുപ്പല്ല, വേണ്ടത് വിദ്യാഭ്യാസവും തൊഴിലും ; യൂറോപ്പിലെ 25 ലേറെ രാജ്യങ്ങളില്‍ ജെന്‍സികളുടെ പ്രതിഷേധം ശക്തം

ബ്രിട്ടന്‍, ഫ്രാന്‍സ്, സ്‌പെയിന്‍, ഇറ്റലി തുടങ്ങിയ രാജ്യങ്ങളിലാണ് വിദ്യാര്‍ഥി സംഘടനകള്‍ പ്രധാനമായും പ്രതിഷേധിക്കുന്നത്

യൂറോപ്പിലെ 25ലേറെ രാജ്യങ്ങളില്‍ ജെന്‍സി തലമുറയുടെ നേതൃത്വത്തില്‍ പ്രതിഷേധം ശക്തമാകുന്നു. കഴിഞ്ഞ ദിവസം പതിനായിരക്കണക്കിന് യുവാക്കളും വിദ്യാര്‍ത്ഥികളും തെരുവിലിറങ്ങി പ്രതിഷേധിച്ചു.  വിദ്യാഭ്യാസച്ചെലവ്, തൊഴിലില്ലായ്മ, വിദ്യാഭ്യാസ മേഖലയിലെ സാമ്പത്തിക പ്രതിസന്ധി എന്നിവ ചൂണ്ടിക്കാട്ടിയാണ് പ്രതിഷേധക്കാര്‍ രംഗത്തുവന്നിരിക്കുന്നത്.

ബ്രിട്ടന്‍, ഫ്രാന്‍സ്, സ്‌പെയിന്‍, ഇറ്റലി തുടങ്ങിയ രാജ്യങ്ങളിലാണ് വിദ്യാര്‍ഥി സംഘടനകള്‍ പ്രധാനമായും പ്രതിഷേധിക്കുന്നത്. ഇറ്റലിയില്‍ തൊഴിലാളി സംഘടനകളും സമരത്തില്‍ പങ്കുചേര്‍ന്നു. രാജ്യവ്യാപക പണിമുടക്കിനും ആഹ്വാനം ചെയ്തിരുന്നു. ഗാസയില്‍ ഇസ്രയേല്‍ നടത്തുന്ന യുദ്ധത്തില്‍ യൂറോപ്യന്‍ ഭരണകൂടങ്ങള്‍ സ്വീകരിക്കുന്ന നിലപാടുകളും പ്രതിഷേധക്കാര്‍ ചോദ്യം ചെയ്തു.

ഇറ്റലിയിലെ ഏറ്റവും വലിയ തൊഴിലാളി സംഘടനയായ സിജിഐഎല്‍  നൂറിലധികം കേന്ദ്രങ്ങളില്‍ പ്രതിഷേധം നടത്തി. മിലാനിലെ പിയാസ ഡെല്‍ ഡുവോമോ ഉള്‍പ്പെടെയുള്ള പ്രധാന നഗരകേന്ദ്രങ്ങളില്‍ ആയിരക്കണക്കിന് ആളുകള്‍ അണിനിരന്നു. ആയുധവല്‍ക്കരണം അവസാനിപ്പിക്കണമെന്നും പൊതുസേവനങ്ങള്‍ക്കുള്ള നിക്ഷേപം വര്‍ധിപ്പിക്കണമെന്നും ആവശ്യപ്പെട്ട് റോമിലും ജെനോവയിലും ബൊളോണയിലും മിലാനിലും പ്രതിഷേധക്കാര്‍ രംഗത്തെത്തി.

കൂടുതല്‍വാര്‍ത്തകള്‍.