
















വടക്കന്‍ ഇംഗ്ലണ്ടിലെ ലിങ്കണില്‍ അയപ്പ പൂജയില്‍ പങ്കെടുത്ത് മേയര്‍ . മുഴുവന്‍ സമയവും പൂജയുടെ ഭാഗമായി ഭക്തിസാന്ദ്രമായ അന്തരീക്ഷത്തില്‍ സന്തോഷത്തോടെ പൂജയുടെ ഭാഗമായി മാറുകയായിരുന്നു മേയര്‍. ഒടുവില്‍ ഹിന്ദു സേവാ സമാജം ചെയര്‍മാന്‍ ശ്രീകുമാര്‍ പന്തളം ആറന്മുള കണ്ണാടിയാണ് മേയര്‍ ക്ലെയര്‍ സ്മാളിയ്ക്ക് കൈമാറിയത്.

അയ്യപ്പ പൂജ സംഘടിപ്പിച്ച ലിങ്കണ്‍ ഹിന്ദു സേവാ സംഘം അയ്യപ്പ ചരിത്രവും പൂജയുടെ സവിശേഷതയും ലോക പൈതൃക പട്ടികയില്‍ ഇടം പിടിച്ച ആറന്മുള കണ്ണാടി വിശേഷവും ഒക്കെ മേയറെ പറഞ്ഞു ധരിപ്പിച്ചാണ് യാത്രയാക്കിയത്.

മേയര്‍ ഭജനയും ദീപാരാധനയും ഒക്കെ അതീവ താല്‍പര്യത്തോടെ കണ്ടു നില്‍ക്കുകയായിരുന്നു. അയ്യപ്പപൂജ മികച്ച അനുഭവം ആണെന്നും ഇതൊരിക്കലും മറക്കില്ലെന്നും മേയര്‍ ക്ലെയര്‍ സ്മാളി പറയുമ്പോള്‍ നിങ്ങള്‍ ഇന്ന് എന്നെ ക്ഷണിച്ചിലായിരുന്നെകില്‍ അതൊരു വലിയ നഷ്ടമായി ജീവിതത്തില്‍ മാറിയേനെ എന്ന് കൂട്ടിച്ചേര്‍ത്തു.

ആത്മീയ-സാംസ്‌കാരിക കൂട്ടായ്മകള്‍ക്കുള്ള പ്രാധാന്യം വ്യക്തമാക്കിയ മേയര്‍ ഏവര്‍ക്കും ആശംസകള്‍ അറിയിച്ചു..

ലിങ്കണ്‍ സിറ്റി കൗണ്‍സിലിനെ പ്രതിനിധീകരിച്ച് മേയറുടെ ഓഫീസര്‍ ഡബ്ല്യു. ആന്‍ഡ്രൂസും ചടങ്ങില്‍ പങ്കെടുത്തു. മറ്റ് വിശിഷ്ടാതിഥികളായി ഹിന്ദു സേവാ സമാജം ചെയര്‍മാന്‍ ശ്രീകുമാര്‍, മാതൃസമിതി കോര്‍ഡിനേറ്റര്‍ സുഷ്മല, ഹിന്ദു ഹെറിറ്റേജ് യുകെ സെക്രട്ടറി പ്രശാന്ത് ശിവന്‍, ലിങ്കണ്‍ മലയാളി അസോസിയേഷന്‍ പ്രസിഡന്റ് സെബിന്‍, ലിവര്‍പൂള്‍ ഹിന്ദു സമാജം പ്രസിഡന്റ് സായ് കുമാര്‍, ലിങ്കണ്‍ ഹിന്ദു മലയാളി കോര്‍ഡിനേറ്റര്‍ സുധ ഹരിദാസ്, സാമൂഹിക പ്രവര്‍ത്തക ആന്‍ഡ്രൂസ് ജോര്‍ജ് എന്നിവര്‍ പങ്കെടുത്തു.

പരമ്പരാഗത ആചാരാനുഷ്ഠാനങ്ങളോടെയും പ്രാര്‍ത്ഥനകളോടെയും നടന്ന അയ്യപ്പ പൂജയില്‍ നിരവധി ഭക്തജനങ്ങള്‍ പങ്കുചേര്‍ന്നു.പൂജയില്‍ പങ്കുചേര്‍ന്ന ഭക്തജനങ്ങള്‍ക്കും ഹിന്ദു സേവാ സമാജം ഭാരവാഹികള്‍ നന്ദി അറിയിച്ചു.
