CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
14 Minutes 45 Seconds Ago
Breaking Now

ഡിവൈന്‍ യു കെ നയിക്കുന്ന 'ക്രിസ്തുമസ് ഒരുക്ക റസിഡന്‍ഷ്യല്‍ ധ്യാനം' ഡിസം. 11 മുതല്‍ റാംസ്ഗേറ്റില്‍

മൂന്നു ദിവസത്തെ താമസിച്ചുള്ള ധ്യാന ശുശ്രുഷകള്‍ക്ക് അഭിഷിക്ത ധ്യാന ഗുരുക്കളായ ഫാ. തോമസ് എട്ടിയില്‍, ഫാ. മാര്‍ട്ടിന്‍ ചിറ്റാടിയില്‍, ഫാ പോള്‍ പള്ളിച്ചംകുടിയില്‍ എന്നിവര്‍ നേതൃത്വം നല്‍കും.

രാംസ്‌ഗേറ്റ്: വിന്‍സന്‍ഷ്യന്‍ മിനിസ്ട്രി ഡിവൈന്‍ യു കെ നയിക്കുന്ന റസിഡന്‍ഷ്യല്‍ ത്രിദിന ധ്യാനം കെന്റിലെ റാംസ്ഗേറ്റ് ഡിവൈന്‍ റിട്രീറ്റ് സെന്ററില്‍ നടക്കും. 

മൂന്നു ദിവസത്തെ താമസിച്ചുള്ള ധ്യാന ശുശ്രുഷകള്‍ക്ക് അഭിഷിക്ത ധ്യാന ഗുരുക്കളായ ഫാ. തോമസ് എട്ടിയില്‍, ഫാ. മാര്‍ട്ടിന്‍ ചിറ്റാടിയില്‍, ഫാ പോള്‍ പള്ളിച്ചംകുടിയില്‍ എന്നിവര്‍ നേതൃത്വം നല്‍കും.

ശാരീരികവും, മാനസികവും, ആത്മീയവുമായി ഒരുങ്ങി, പരിശുദ്ധാത്മാവിന്റെ കൃപയില്‍ പരിശുദ്ധ അമ്മയില്‍നിന്ന് മനുഷ്യനായി പിറന്ന ദിവ്യകുമാരനെ പ്രാര്‍ത്ഥനാനിര്‍ഭരമായ വിനീതഹൃദയത്തോടെ വരവേല്‍ക്കാന്‍ ഈ ധ്യാനം അവസരമൊരുക്കുന്നു.  

ഡിസംബര്‍ 11 വെള്ളിയാഴ്ച രാവിലെ 7 മണിക്ക് ആരംഭിക്കുന്ന ധ്യാനശുശ്രൂഷകള്‍ ഡിസംബര്‍ 13 ഞായറാഴ്ച വൈകുന്നേരം 4 മണിയോടെ സമാപിക്കും. ധ്യാനാര്‍ത്ഥികള്‍ക്കായി വ്യാഴാഴ്ച വൈകുന്നേരം മുതല്‍ താമസസൗകര്യം ഒരുക്കിയിട്ടുണ്ട്. മൂന്നു ദിവസത്തെ ഭക്ഷണവും താമസവും ഉള്‍പ്പെടെ രജിസ്‌ട്രേഷന്‍ ഫീസ് £75 മാത്രമാണ്.

ക്രിസ്തുമസ് നോമ്പുകാലം അനുഗ്രഹദായകമാക്കുവാന്‍ ഏവരെയും സസ്‌നേഹം ധ്യാനശുശ്രൂഷകളിലേക്ക് സ്വാഗതം ചെയ്യുന്നു.

Registration : https://www.divineuk.org/residential-retreats

For Contact : +447474787890

 Email: office@divineuk.org, Website:www.divineuk.org

 

Venue: Divine Retreat Centre, St. Augustine's Abbey Ramsgate, 

Kent, CT11 9PA

 

 

 

Appachan Kannanchira

 




കൂടുതല്‍വാര്‍ത്തകള്‍.